ഗാർഹികാവശ്യങ്ങൾക്കായി സാധാരണ എത്ര വോൾട്ട് പവർസപ്ലൈ ആണ് ലഭിക്കുന്നത് ?
A100 വോൾട്ട്
B180 വോൾട്ട്
C230 വോൾട്ട്
D280 വോൾട്ട്
Answer:
C. 230 വോൾട്ട്
Read Explanation:
ഇലക്ട്രോണുകളുടെ പ്രവാഹമാണ് വൈദ്യുതി
വൈദ്യുതിയുടെ പിതാവ് - മൈക്കൽ ഫാരഡേ
വൈദ്യുത ചാർജ്ജുള്ള കണങ്ങളുടെ ഒഴുക്ക് - ധാരാ വൈദ്യുതി
ഒരേ ദിശയിൽ പ്രവഹിക്കുന്ന വൈദ്യുതി - നേർധാരാ വൈദ്യുതി
ഒരു വസ്തുവിന് ലഭിക്കുന്ന വൈദ്യുത ചാർജ്ജ് മറ്റു ഭാഗങ്ങളിലേക്ക് പ്രവഹിപ്പിക്കാതെ അതേ വസ്തുവിൽ തന്നെ നിലനിൽക്കുകയാണെങ്കിൽ അത്തരം വൈദ്യുതി - സ്ഥിത വൈദ്യുതി
വൈദ്യുത പ്രവാഹത്തിന്റെ യൂണിറ്റ് - ആമ്പിയർ
വൈദ്യുത ചാർജ്ജിന്റെ യൂണിറ്റ് - കൂളോം
വൈദ്യുതിയുടെ വ്യാവസായിക യൂണിറ്റ് - കിലോ വാട്ട് ഔവർ
ഗാർഹിക ആവശ്യങ്ങൾക്കായുള്ള വൈദ്യുതിയുടെ അളവ് - 230 വോൾട്ട്
പവർ സ്റ്റേഷനിൽ ഉത്പാദിപ്പിക്കുന്ന വൈദ്യുതിയുടെ വോൾട്ടേജ് - 11 KV