Challenger App

No.1 PSC Learning App

1M+ Downloads
ഗുപ്തഭരണകാലത്ത് ......................... എന്നറിയപ്പെട്ടിരുന്ന സംസ്ഥാനങ്ങളുടെ ഭരണം "ഉപാരികന്മാർ" എന്നറിയപ്പെട്ടിരുന്ന ഉദ്യോഗസ്ഥന്മാരും ചിലപ്പോൾ മഹാരാജപുത്രദേവഭട്ടാകരന്മാർ എന്നറിയപ്പെട്ട രാജകുമാരന്മാരും നടത്തിപ്പോന്നു.

Aവിദ്യാധരങ്ങൾ

Bഭുക്തികൾ

Cനാഥന്മാർ

Dദണ്ഡനായകൻ

Answer:

B. ഭുക്തികൾ

Read Explanation:

ഗുപ്തന്മാരുടെ ഭരണ സംവിധാനം

  • രണ്ട് നൂറ്റാണ്ടു നിലനിന്ന ഗുപ്ത സാമ്രാജ്യത്തെ ഭരണകാലം ഹൈന്ദവ സാമ്രാജ്യപാരമ്പര്യത്തിന്റെ പ്രതീകമായാണ് കരുതപ്പെടുന്നത്.

  • നീതിനിഷ്ഠവും കാര്യക്ഷമവുമായ ഭരണ വ്യവസ്ഥ നിലവിൽ വന്നത് ഈ കാലത്താണ്.

  • കേന്ദ്ര ഭരണം ഒരു മന്ത്രി സഭയുടെ സഹായത്തോടെ ചക്രവർത്തിയുടെ നേരിട്ടുള്ള നിയന്ത്രണത്തിലായിരുന്നു.

  • ഗുപ്തന്മാർ ഈ കേന്ദ്രഭരണം നേരിട്ടു നടത്തുകയും അത് ശക്തിപ്പെടുത്തുകയും ചെയ്തു.

  • ചക്രവർത്തി കഴിഞ്ഞാൽ അടുത്ത സ്ഥാനം കിരീടാവകാശിയായ രാജകുമാരനായിരുന്നു.

  • സാധാരണ ഗതിയിൽ മൂത്ത പുത്രനായിരുന്നു കിരീടാവകാശി.

  • എന്നാൽ ചില സന്ദർഭങ്ങളിൽ രാജാവിന്റെ ഇഷ്ടം അനുസരിച്ച് ഇളയപുത്രനും കിരീടാവകാശം നല്കപ്പെട്ടു.

  • പലവകുപ്പുകളുടേയും തലവന്മാരായ മന്ത്രിമാരുൾപ്പെടുന്ന ഒരു മന്ത്രിസഭയാണ് ഭരണകാര്യങ്ങളിൽ രാജാവിനെ സഹായിച്ചത്.

  • അതിൽ പ്രധാനിയായ മന്ത്രിയെ മുഖ്യ സചിവൻ എന്ന് വിളിച്ചു.

  • മറ്റുദ്യോഗസ്ഥരിൽ പ്രമുഖർ "മഹാബലാധികൃതൻ", "ദണ്ഡനായകൻ", “മഹാപ്രതിഹരൻ" എന്നിവരായിരുന്നു.

  • വിദേശകാര്യം യുദ്ധകാര്യം എന്നീ വകുപ്പുകൾ കൈകാര്യം ചെയ്തിരുന്നത് മഹാസന്ധിവിഗ്രാഹികൻ എന്ന ഉദ്യോഗസ്ഥനായിരുന്നു.

  • കുമാരമാത്യന്മാർ, അയുക്തന്മാർ എന്നീ ഉദ്യോഗസ്ഥന്മാരാണ് കേന്ദ്ര ഭരണവും ചെറിയ രാജ്യങ്ങൾ തമ്മിലുള്ള ബന്ധവും നിലനിർത്തിപ്പോന്നത്.

  • പ്രധാനങ്ങളും അപ്രധാനങ്ങളുമായ ഭരണകാര്യങ്ങളും അവർ നടത്തിയിരുന്നു.

  • ഭുക്തികൾ എന്നറിയപ്പെട്ടിരുന്ന സംസ്ഥാനങ്ങളുടെ ഭരണം "ഉപാരികന്മാർ" എന്നറിയപ്പെട്ടിരുന്ന ഉദ്യോഗസ്ഥന്മാരും ചിലപ്പോൾ മഹാരാജപുത്രദേവഭട്ടാകരന്മാർ എന്നറിയപ്പെട്ട രാജകുമാരന്മാരും നടത്തിപ്പോന്നു.

  • ഓരോ സംസ്ഥാനങ്ങളും 'വിഷയങ്ങൾ' എന്ന പേരിൽ ജില്ലകളായി തിരിച്ചിരുന്നു.

  • ഓരോ വിഷയത്തിന്റെയും തലവനായി വിഷയപതി എന്ന ഉദ്യോഗസ്ഥനോ മറ്റു ചിലപ്പോൾ രാജാവിന്റെ നേരിട്ടുള്ള മേൽനോട്ടത്തിൽ കുമാരമാത്യനോ അയുക്തനോ നോക്കി നടത്തി.

  • ഇത് ഇന്നത്തെ ജില്ലാ ഭരണാധികാരിക്ക് സമമാണ്.

  • വിഷയപതിയെ സഹായിക്കാൻ ജില്ലയിൽ നാലു പ്രമുഖർ ഉൾപ്പെട്ട സമിതിയുണ്ടായിരുന്നു.

  • ഓരോ ജില്ലയും ഗ്രാമികർ എന്നറിയപ്പെട്ടിരുന്ന തലവന്മാരുടെ കീഴിൽ ഗ്രാമങ്ങൾ ആയി വിഭജിക്കപ്പെട്ടിരുന്നു.

  • സ്കന്ദ ഗുപ്തന്റെ മരണശേഷം ഒരു ശതകത്തോളം ഗുപ്ത സാമ്രാജ്യം നിലനിന്നു.

  • എങ്കിലും പുരുഗുപ്തൻ, നരസിംഹ ഗുപ്തൻ, കുമാരഗുപ്തൻ രണ്ടാമൻ എന്നിവരുടെ ഭരണകാലത്ത് സാമ്രാജ്യ ശേഷി ചുരുങ്ങി വരികയായിരുന്നു.


Related Questions:

The emperor mentioned in Allahabad Pillar:

ചന്ദ്രഗുപ്തൻ ഒന്നാമനുമായി ബന്ധപ്പെട്ട ശരിയായ പ്രസ്താവനകൾ തിരഞ്ഞെടുക്കുക :

  1. ഘടോൽകചന്റെ മകനായ ചന്ദ്രഗുപ്തൻ ശക്തനും പ്രതാപശാലിയും ആയിരുന്നു.
  2. അദ്ദേഹം സിംഹാസനാരോഹണം ചെയ്തതിനു ശേഷം മഹാരാജാധിരാജൻ എന്ന സ്ഥാനപ്പേർ സ്വീകരിച്ചു.
  3. ക്രി. വ. 325-ൽ ആരംഭിക്കുന്ന ഗുപ്തവർഷം എന്ന കലണ്ടർ പ്രരിപ്പിച്ചു.
  4. ഇന്നത്തെ ബീഹാർ, ഉത്തർപ്രദേശ്, ബംഗാൾ എന്നീ സ്ഥലങ്ങൾ ഉൾപ്പെട്ട വലിയ ഒരു പ്രദേശം തന്റെ അധീനതയിൽ കൊണ്ടുവന്നു.
    സമുദ്ര ഗുപ്തന്റെ അമ്മ :
    The Gupta Period saw the development of which important systems in Mathematics?
    ഇന്ത്യൻ നെപ്പോളിയൻ' എന്നറിയപ്പെടുന്ന ഗുപ്ത രാജാവ്?