ഗുരുഗോപിനാഥ് നടന ഗ്രാമം സ്ഥാപിതമായ വർഷം ?
A1977
B1995
C1998
D1958
Answer:
B. 1995
Read Explanation:
ഗുരുഗോപിനാഥ് നടനഗ്രാമം
- കഥകളിയിൽ നിന്നും ഉടലെടുത്ത നൃത്തരൂപമായ കേരള നടനത്തിന്റെ ഉപജ്ഞാതാവ് ആണ് ഗുരുഗോപി നാഥ്.
- ഇദ്ദേഹത്തിൻറെ സ്മരണയ്ക്കായിട്ടാണ് കേരള സർക്കാർ തിരുവന്തപുരത്തെ വട്ടിയൂർക്കാവിൽ ഗുരുഗോപിനാഥ് നടനഗ്രാമം നിർമ്മിച്ചിട്ടുള്ളത്.
- 1995 ലാണ് ഗുരു ഗോപിനാഥ് നടന ഗ്രാമം സ്ഥാപിതമായത്.
- സംഗീതം, നൃത്തം, വാദ്യസംഗീതം തുടങ്ങിയ കലാരൂപങ്ങൾക്ക് മികച്ച ശിക്ഷണം ഒരു കുടക്കീഴിൽ ലഭ്യമാക്കുക എന്നതാണ് ഈ സ്ഥാപനത്തിൻറെ ലക്ഷ്യം.
- കേരളസർക്കാരിന്റെ സാംസ്കാരിക വകുപ്പിന് കീഴിലാണ് ഇത് പ്രവർത്തിക്കുന്നത്
