Challenger App

No.1 PSC Learning App

1M+ Downloads
ഗുരുവായൂർ സത്യാഗ്രഹം നടന്ന വർഷം ഏത്?

A1931

B1924

C1930

D1936

Answer:

A. 1931

Read Explanation:

1931-32 - ൽ തൊട്ടുകൂടായ്മ തീണ്ടൽ തുടങ്ങിയ അയിത്താചാരങ്ങൾക്കു എതിരായി നടത്തിയ സമരമാണു ഗുരുവായൂർ സത്യാഗ്രഹം[1]. കേരള നവോത്ഥാന ചരിത്രത്തിലെ ഒരു നാഴികകല്ലാണു ഈ സമരം[2]. വടകരയിൽ വച്ചു നടന്ന കെ.പി.സി.സി യോഗം ഹൈന്ദവക്ഷേത്രങ്ങളിൽ എല്ലാ ഹിന്ദുക്കൾക്കും പ്രവേശനം നൽകണം എന്ന പ്രമേയം പാസ്സാക്കിയിരുന്നു. ഈ പ്രമേയത്തിൻ പ്രകാരമാണ് ഗുരുവായൂർ സത്യാഗ്രഹം നടത്താൻ പദ്ധതി തയ്യാറാക്കിയത്. അന്നത്തെ കേരള പ്രദേശ് കോൺഗ്രസ് കമ്മിറ്റി നിശ്ചയിച്ചു നടത്തിയ ഈ സമരത്തിനു് കെ. കേളപ്പൻ, പി. കൃഷ്ണപിള്ള, സുബ്രഹ്മണ്യൻ തിരുമുമ്പ് എന്നിവരാണ് നേതൃത്വം നൽകിയതു്


Related Questions:

കുറിച്യ കലാപവുമായി ബന്ധപ്പെട്ട് താഴെ നൽകിയിരിക്കുന്ന പ്രസ്താവനകളിൽ തെറ്റായത് ഏതെല്ലാം ?

1.ബ്രിട്ടീഷുകാരുടെ ജനദ്രോഹപരമായ നികുതി നയങ്ങൾക്കെതിരെ കുറിച്യർ അവിടെത്തന്നെയുള്ള കുറുമ്പർ എന്ന് ഗോത്രവർഗ്ഗക്കാരുമായി ചേർന്ന് അവരുടെ തലവൻ കൈതേരി അമ്പുവിൻറെ നേതൃത്വത്തിൽ 1812 ൽ കലാപം തുടങ്ങി.

2.അമ്പും വില്ലുമായിരുന്നു ഈ കലാപത്തിനുപയോഗിച്ച പ്രധാന ആയുധങ്ങൾ.

3.''വട്ടത്തൊപ്പിക്കാരെ നാട്ടിൽ നിന്നും പുറത്താക്കുക'' എന്നതായിരുന്നു കുറിച്യ കലാപത്തിൻ്റെ മുദ്രാവാക്യം.

4.ഒടുവിൽ മൈസൂരിൽ നിന്നും അധിക സൈന്യത്തെ കൊണ്ടുവന്നാണ് ബ്രിട്ടീഷുകാർ ലഹള അടിച്ചമർത്തിയത്‌.

വൈക്കം സത്യാഗ്രഹത്തിൻറെ 100-ാം വാർഷികം ആചരിച്ചത് എന്ന് ?
താഴെ പറയുന്നവയിൽ കരിവെള്ളൂർ സമരത്തിന് നേതൃത്വം നൽകിയ കർഷക നേതാക്കളിൽ പെടാത്തത് ആര് ?
സ്വാതന്ത്ര്യസമര ചരിത്രത്തിലെ വീരനായകന്മാരായ ആദിവാസി വിഭാഗം ?

താഴെപ്പറയുന്നവരിൽ ആരൊക്കെയായിരുന്നു വൈക്കം സത്യാഗ്രഹത്തിലെ പ്രധാന നേതാക്കൾ?

  1. ടി.കെ. മാധവൻ
  2. കെ.പി. കേശവ മേനോൻ
  3. മന്നത്തു പത്മനാഭൻ
  4. ചങ്ങനാശ്ശേരി പരമേശ്വരൻ പിള്ള
  5. സി.വി. കുഞ്ഞിരാമൻ