Challenger App

No.1 PSC Learning App

1M+ Downloads

ഗ്രിഗോറി റാസ്പ്യൂട്ടിനൂമായി ബന്ധപ്പെട്ട ശരിയായ പ്രസ്താവന ഏത് ?

1.നിക്കോളസ് രണ്ടാമന്റെ ഭരണത്തിന്റെ അവസാനഘട്ടത്തിൽ രാജാവിനേയും രാജകുടുംബാംഗങ്ങളേയും റാസ്പ്യൂട്ടിൻ എന്ന സന്യാസി ഏറെ സ്വാധീനിച്ചിരുന്നു.

2.റാസ്പ്യൂട്ടിന് രാജകുടുംബത്തിന് മേലുള്ള അമിത സ്വാധീനം ജനങ്ങളെ രോഷാകുലരാക്കി.

3.തെമ്മാടിയായ സന്യാസി എന്നറിയപ്പെടുന്നത് റാസ്പ്യൂട്ടിൻ ആണ്.

A1,2

B2,3

C1,3

D1,2,3

Answer:

D. 1,2,3

Read Explanation:

റഷ്യയിലെ റൊമാനോവ് രാജവംശത്തിന്റെ അന്തിമവർഷങ്ങളിൽ ജീവിച്ചിരുന്ന ഒരു നിഗൂഢവാദിയായിരുന്നു ഗ്രിഗോറി യെഫിമോവിച്ച് റാസ്പ്യൂട്ടിൻ. ഒടുവിലത്തെ റഷ്യൻ ചക്രവർത്തി നിക്കോളസ് രണ്ടാമന്റെ ഭരണത്തിന്റെ അവസാനഘട്ടത്തിൽ രാജാവിനേയും രാജകുടുംബാംഗങ്ങളേയും ഏറെ സ്വാധീനിച്ചതായി വിശ്വസിക്കപ്പെടുന്ന റാസ്പ്യൂട്ടിൻ, തെമ്മാടിയായ സന്യാസി എന്നും അറിയപ്പെട്ടിരുന്നു. റാസ്പ്യൂട്ടിന് രാജകുടുംബത്തിന് മേലുള്ള അമിത സ്വാധീനം ജനങ്ങളെ രോഷാകുലരാക്കുകയും റഷ്യൻ വിപ്ലവത്തിൻറെ രാഷ്ട്രീയ സാഹചര്യങ്ങളിൽ ഒന്നായി ഇതിനെ കണക്കാക്കപ്പെടുകയും ചെയ്യുന്നു.


Related Questions:

പെട്രോഗ്രാഡിലെ തൊഴിലാളികൾ വിന്റർ പാലസിലേക്ക് നടത്തിയ മാർച്ചിനുനേരെ പട്ടാളക്കാർ വെടിയുതിർക്കുകയും നൂറിലധികം കർഷകരും തൊഴിലാളികളും കൊല്ലപ്പെടുകയും ചെയ്തു സംഭവത്തിന്റെ പേര് ?
Who was the leader of the Bolshevik Party?
Who was the Emperor of Russia when Russian revolution started?
ഏതു ഭരണാധികാരിയുടെ കീഴിലായിരിക്കുമ്പോഴാണ് റഷ്യ 'യൂറോപ്പിന്റെ പോലീസ്' എന്നറിയപ്പെട്ടിരുന്നത്?
അവസാനത്തെ റഷ്യൻ ചക്രവർത്തിയായിരുന്ന സാർ നിക്കോളാസ് രണ്ടാമൻ്റെ ഭരണ കാലഘട്ടം?