App Logo

No.1 PSC Learning App

1M+ Downloads
ഗ്ലൂക്കോസ്, ഫ്രക്ടോസ്, ഗാലക്ടോസ്, ചില അമിനോ ആസിഡുകൾ എന്നിവയുടെ രക്തലോമികകളിലേക്കുള്ള ആഗിരണം നടക്കുന്ന പ്രക്രിയ?

Aഫെസിലിറ്റേറ്റഡ് ഡിഫ്യൂഷൻ

Bസിമ്പിൾ ഡിഫ്യൂഷൻ

Cഓസ്മോസിസ്

Dഇവയൊന്നുമല്ല

Answer:

A. ഫെസിലിറ്റേറ്റഡ് ഡിഫ്യൂഷൻ

Read Explanation:

ആഗിരണത്തിന് പിന്നിൽ

  • ഗാഢതാക്രമത്തിനനുസരിച്ചും ഗാഢതാക്രമത്തിനെതിരേയും ചെറുകുടലിൽ നിന്നും ലഘുഘടകങ്ങളുടെ ആഗിരണം നടക്കുന്നു.
  • തൻമാത്രകളുടെ ഗാഢത കൂടിയ ഭാഗത്തു നിന്ന് ഗാഢത കുറഞ്ഞഭാഗത്തേക്കുള്ള ഒഴുക്കാണ് സിമ്പിൾ ഡിഫ്യൂഷനും, ഫെസിലിറ്റേറ്റഡ് ഡിഫ്യൂഷനും, ഓസ്മോസിസും
  • ഗാഢതാക്രമത്തിന് അനുകൂലമായതിനാൽ ഈ പ്രക്രിയകൾക്ക് ഊർജം ആവശ്യമില്ല
  • ലാക്ടിയലിലേക്കുള്ള ഫാറ്റി ആസിഡിൻ്റെയും ഗ്ലിസറോളിൻ്റെയും ആഗിരണം നടക്കുന്നത് സിമ്പിൾ ഡിഫ്യൂഷനിലൂടെയാണ്.
  • അർധതാര്യസ്‌തരം ഇല്ലാതെയും ഡിഫ്യൂഷൻ നടക്കാം. ഗന്ധം വ്യാപിക്കുന്നതും മഷി വെള്ളത്തിൽ പടരുന്നതും ഡിഫ്യൂഷനാണ്.
  • ചില തൻമാത്രകളുടെ ഡിഫ്യൂഷൻ നടക്കുന്നത് കോശസ്‌തരത്തിലെ പ്രോട്ടീൻ തൻമാത്രകളുടെ സഹായത്താലാണ്.
  • ഇതാണ് ഫെസിലിറ്റേറ്റഡ് ഡിഫ്യൂഷൻ.
  • ഗ്ലൂക്കോസ്, ഫ്രക്ടോസ്, ഗാലക്ടോസ്, ചില അമിനോ ആസിഡുകൾ എന്നിവയുടെ രക്തലോമികകളിലേക്കുള്ള ആഗിരണം നടക്കുന്നത് ഇങ്ങനെയാണ്.

Related Questions:

വിറ്റാമിൻ K യുടെ ആഗിരണം നടക്കുന്ന ഭാഗം ഏതാണ് ?
പല്ല് നിർമിച്ചിരിക്കുന്ന ജീവനുള്ള കല ഏതാണ് ?
മോണയിൽ പല്ലിനെ ഉറപ്പിച്ചു നിർത്തുന്ന കാൽസ്യം അടങ്ങിയ യോജകകല ഏതാണ് ?
പല്ലിലെ പൾപ്പ് ക്യാവിറ്റിയിൽ കാണപ്പെടുന്ന യോജക കല ഏതാണ് ?
ആമാശയത്തിൽ ആഹാരം വേണ്ടത്ര സമയം നിലനിർത്താൻ സഹായിക്കുന്ന പേശികൾ ഏതാണ് ?