Challenger App

No.1 PSC Learning App

1M+ Downloads
ഗൗതമൻ തൻ്റെ ബന്ധത്തിൽപ്പെട്ട യശോധരാദേവിയെ വിവാഹം ചെയ്‌തത് എത്രാമത്തെ വയസ്സിൽ ആണ് ?

A36

B16

C26

D29

Answer:

B. 16

Read Explanation:

ഗൗതമബുദ്ധൻ

  • ഗൗതമബുദ്ധനാണ് (ബി.സി. 563-483) ബുദ്ധമതത്തിൻ്റെ സ്ഥാപകൻ. 

  • സിദ്ധാർത്ഥഗൗതമൻ:: അതായിരുന്നു ബുദ്ധന്റെ ആദ്യത്തെ പേർ.

  • ശാക്യമുനി, തഥാഗതൻ എന്നീ പേരുകളിലും ഗൗതമ ബുദ്ധൻ പിൽക്കാലത്ത് അറിയപ്പെട്ടു.

  • ശാക്യകുലത്തിലെ രാജാവായ ശുദ്ധോദനന്റെയും അദ്ദേഹത്തിന്റെ ഭാര്യ മായാദേവിയുടെയും പുത്രനായി കപിലവസ്തുവിൽ നിന്ന് 14 നാഴിക അകലെയുള്ള ലുംബിനിഗ്രാമത്തിൽ ജനിച്ചു. 

  • ആ സ്ഥാനത്ത് അശോകന്റെ ശിലാസ്തംഭം ഉണ്ട്.

  • ഗൗതമന്റെ ജനനം കഴിഞ്ഞ് ഏഴാം ദിവസം മാതാവ് മരിച്ചു. 

  • ഇതിനുശേഷം ചിറ്റമ്മയായ മഹാപ്രജാപതി ഗൗതമിയാണ് ഗൗതമനെ വളർത്തിയത്. 

  • 16-ാമത്തെ വയസ്സിൽ ഗൗതമൻ തൻ്റെ ബന്ധത്തിൽപ്പെട്ട യശോധരാദേവിയെ വിവാഹം ചെയ്‌തു. 

  • ഗൗതമന് 29 വയസ്സുള്ളപ്പോഴാണ് അദ്ദേഹത്തിൻ്റെ ഏകപുത്രനായ രാഹുലൻ ജനിക്കുന്നത്.

  • തുടർന്ന് ഗൗതമൻ എല്ലാ ലൗകിക സുഖസൗകര്യങ്ങളെയും ത്യജിച്ചു സന്ന്യാസം സ്വീകരിച്ചു. 

  • പരമമായ സത്യം കണ്ടുപിടിക്കാനുള്ള വ്യഗ്രതയോടുകൂടി അദ്ദേഹം രാജ്യത്തിൻ്റെ നാനാ ഭാഗങ്ങളിലും അലഞ്ഞുനടന്നു. 

  • മനുഷ്യന്റെ ദുഃഖപൂർണ്ണമായ ജീവിതത്തിന് ഒരു ശാശ്വതപരിഹാരം കാണുകയായിരുന്നു അദ്ദേഹത്തിന്റെ ഉദ്ദേശ്യം.

  • തൻ്റെ പര്യടനത്തിന്റെ അവസാന ഘട്ടത്തിൽ ബീഹാറിലെ ബുദ്ധഗയയിൽ (ബോധ്‌ഗയയിൽ) എത്തിയ ഗൗതമൻ ഒരു ആൽവൃക്ഷത്തിൻ്റെ ചുവട്ടിൽ ധ്യാനനിമഗ്നനായി അനേക ദിവസം കഴിച്ചു കൂട്ടി. 

  • ഇതിനിടയിലാണ് അദ്ദേഹത്തിന് ദിവ്യജ്ഞാനമുണ്ടായതും താൻ തേടി നടന്നിരുന്ന പരമമായ സത്യം കണ്ടെത്തിയതും. 

  • ഇതിനുശേഷം ഗൗതമൻ 'ബുദ്ധൻ' എന്ന പേരിൽ അറിയപ്പെട്ടുതുടങ്ങി. അദ്ദേഹത്തിൻ്റെ തത്ത്വചിന്ത ബുദ്ധമതമെന്ന് അറിയപ്പെടുകയും ചെയ്‌തു. 

  • പിന്നെയും ഏകദേശം 45 കൊല്ലക്കാലം ബുദ്ധൻ അദ്ദേഹത്തിൻറെ തത്ത്വങ്ങൾ പ്രചരിപ്പിക്കുന്നതിൽ വ്യാപൃതനായിരുന്നു. 

  • കുശീനഗരത്തിൽവെച്ച് 80-ാമത്തെ വയസ്സിൽ അദ്ദേഹം നിര്യാതനായി. 

  • ബുദ്ധന്റെ ജനനവും ജ്ഞാനോദയവും പരമനിർവാണവും വൈശാഖമാസത്തിലെ പൗർണ്ണമിനാളിലാണെന്നു ബുദ്ധമതഗ്രന്ഥങ്ങൾ ഉദ്ഘോഷിക്കുന്നു


Related Questions:

മഹാവീരൻ മരിച്ച വർഷം ?
ഗൗതമ ബുദ്ധൻ ജനിച്ചത് എവിടെ ?
ബുദ്ധന്റെ മകന്റെ പേര് :
പാർശ്വനാഥൻ്റെ പിതാവ്
The birth place of 24th Thirthankara :