Challenger App

No.1 PSC Learning App

1M+ Downloads
ഘാഘര നദി ആരംഭിക്കുന്നത് എവിടെനിന്നാണ് ?

Aചെമയുങ് ദുങ് ഹിമാനി

Bഗംഗോത്രീ ഹിമാനി

Cമാപ്ചചുങ്കോ ഹിമാനി

Dതവേൽ ഹിമാനി

Answer:

C. മാപ്ചചുങ്കോ ഹിമാനി

Read Explanation:

ഘാഘര നദി

  • 'മാപ്ചചുങ്കോ' ഹിമാനിയിൽനിന്നുമാണ് ഘാഘര നദി ആരംഭിക്കുന്നത്. 

  • ടില, സേതി, ബേരി എന്നീ പോഷകനദികളുമായി ചേർന്ന് ഈ നദി ശീശപാനിയിൽ ആഴമേറിയ ഒരു ഗിരികന്ദരം സൃഷ്ടിച്ച് പർവതത്തിന് പുറത്തുന്നു. 

  • ഛപ്രയിൽവച്ച് (bihar) ഗംഗയിൽ ചേരുന്നതിന് മുമ്പായി ശാരദാനദി (കാളിഗംഗ) ഘാഘ്രയിൽ ചേരുന്നു.

  • നേപ്പാളിൽ കർണാലി എന്നറിയപ്പെടുന്നു. 

  • രാമായണത്തിൽ സരയൂ എന്ന പേരിൽ പരാമർശിക്കപ്പെടുന്ന നദി

  • അയോധ്യ സരയൂ നദിയുടെ തീരത്താണ്.

  • ഫൈസാബാദ് സരയൂ നദിയുടെ തീരത്താണ്. 

  • നേപ്പാൾ ഹിമാലയത്തിലെ 'മിലം' ഹിമാനിയിൽനിന്നുമുത്ഭവിക്കുന്ന ശാരദ അഥവാ സരയു നദി അവിടെ ഗോരിഗംഗ എന്നുമറിയപ്പെടുന്നു. 

  • ഇന്ത്യ നേപ്പാൾ അതിർത്തിയിൽ കാളി അല്ലെങ്കിൽ ചൗക്ക് എന്നറിയപ്പെടുന്ന ശാരദാനദി ഇവിടെ വച്ച് ഘാഘര നദിയിൽ ചേരുന്നു.


Related Questions:

Which river is known as the "Lifeline of Andhra Pradesh" ?
മാൾവ പീഠഭൂമിയുടെ പടിഞ്ഞാറൻ ഭാഗത്തിലൂടെ ഒഴുകുന്ന നദി ?
Alamatti Dam is situated in which river ?
കുളു , മണാലി താഴ്വരകളിലൂടെ ഒഴുകുന്ന നദി ഏത് ?
NW 1 ദേശീയ ജലപാത കടന്ന് പോകുന്ന നദി ഏതാണ് ?