Challenger App

No.1 PSC Learning App

1M+ Downloads
ചവിട്ടുനാടകം എന്ന കലാരൂപം ഏത് വിദേശീയരാണ് കേരളത്തില്‍ പ്രചരിപ്പിച്ചത് ?

Aഡച്ചുകാര്‍

Bപോര്‍ച്ചുഗീസുകാര്‍

Cഅറബികള്‍

Dബ്രിട്ടീഷുകാര്‍

Answer:

B. പോര്‍ച്ചുഗീസുകാര്‍

Read Explanation:

ചവിട്ടു നാടകം

  • കേരളത്തിലെ ലത്തീൻ ക്രൈസ്തവരുടെ ഇടയിൽ പ്രചാരത്തിലുണ്ടായിരുന്ന ഒരു കലാരൂപമാണ്‌ ചവിട്ടു നാടകം.

  • കൊടുങ്ങല്ലൂരിന് വടക്ക് ചാവക്കാട് മുതൽ തെക്ക് കൊല്ലം വരെയുള്ള തീരപ്രദേശങ്ങളിലെ ലത്തീൻ കാതോലിക്കരുടെ ഇടയിലാണ് ചവിട്ടു നാടകത്തിനു പ്രചാരം.

  • മദ്ധ്യകാല യൂറോപ്പിലെ നാടകരൂപങ്ങളെ ഉള്ളടക്കത്തിലും അവതരണത്തിലും അനുകരിച്ച് രൂപപ്പെടുത്തിയതാണ് ഈ ദൃശ്യകലാരൂപം.

  • ചവിട്ടുനാടകം പോർച്ചുഗീസ് പ്രാധാന്യമുള്ള കൊച്ചിയും കൊടുങ്ങലൂരുമാണ് ഈ കലാരൂപത്തിന്റെ മൂലത്തറവാടുകൾ.

  • ഉദയംപേരൂർ സൂനഹദോസിനു ശേഷം മാർത്തോമാ ക്രിസ്ത്യാനികൾ റോമൻ കാതോലിക്കരായതോടെ ചവിട്ടു നാടകങ്ങൾ തീരദേശങ്ങളിൽ നിന്നും തുറമുഖങ്ങളിൽ നിന്നും ഉൾനാടുകളിലേക്കു പ്രചരിച്ചു.


Related Questions:

Which of Bhavabhuti's plays focuses on the final years of Rama's life, as told in the Uttara Kanda of the Ramayana?
ചവിട്ടുനാടകം എന്ന കലാരൂപത്തിൽ കാണാൻ കഴിയുന്നത് ഏതു രാജ്യത്തിന്റെ സ്വാധീനം?
ചവിട്ടു നാടകം കേരളത്തിൽ പ്രചരിപ്പിച്ചത് ആര് ?
Bhavabhuti is best known for his works inspired by which epic?
Which of the following statements is true about the folk theatre form Nautanki?