App Logo

No.1 PSC Learning App

1M+ Downloads
ചാന്നാർ സ്ത്രീകൾക്ക് മാറു മറയ്ക്കാനുള്ള അവകാശം അനുവദിച്ച തിരുവിതാംകൂർ രാജാവ് ആര്?

Aശ്രീ ചിത്തിര തിരുനാൾ

Bസ്വാതി തിരുനാൾ

Cഉത്രം തിരുനാൾ മാർത്താണ്ഡവർമ്മ

Dആദിത്യവർമ്മ

Answer:

C. ഉത്രം തിരുനാൾ മാർത്താണ്ഡവർമ്മ

Read Explanation:

പതിനെട്ടാം നൂറ്റാണ്ടിന്റെ അവസാന‌പാദത്തിൽ നാടാർ സമുദായത്തിൽപ്പെട്ട സ്ത്രീകൾ മാറുമറയ്ക്കുന്നതു സംബന്ധിച്ച് തെക്കൻ തിരുവിതാംകൂറിൽ പൊട്ടിപ്പുറപ്പെട്ട സംഘർഷമാണു ചാന്നാർ ലഹള എന്നറിയപ്പെടുന്നത്. മാറുമറയ്ക്കൽ സമരം, ശീലവഴക്ക്, മുലമാറാപ്പ് വഴക്ക്, മേൽശീല കലാപം, നാടാർ ലഹള എന്നീ പേരുകളിലും ഈ സമരം ചരിത്രരേഖകളിൽ പരാമർശിക്കപ്പെടുന്നു. നാടാർ സമുദായത്തിന്റെ മറ്റൊരു പേരാണ് ചാന്നാർ. ഹിന്ദുമതത്തിലെ നാടാർ ക്ഷത്രിയ സമുദായത്തിൽപ്പെട്ട സ്ത്രീകൾ ക്രിസ്തുമതം സ്വീകരിച്ചശേഷം മാറുമറച്ചുനടന്നതിനെതിരെ സവർണ്ണഹിന്ദുക്കൾ നടത്തിയ അക്രമവും അതിനുള്ള പ്രതികരണവുമാണ് ഈ ലഹളയിലെ പ്രധാന സംഭവങ്ങൾ. സ്വാതന്ത്ര്യ പൂർവ കേരളത്തിൽ അരങ്ങേറിയ ആദ്യത്തെ മനുഷ്യാവകാശ സമരങ്ങളിലൊന്നായി ഈ ലഹള വിലയിരുത്തപ്പെടുന്നു.


Related Questions:

താഴെ തന്നിരിക്കുന്ന പ്രസ്താവനകളിൽ മാർത്താണ്ഡവർമയുമായി ബന്ധപ്പെട്ട്  ശരിയായവ തിരഞ്ഞെടുക്കുക.

(i) ആഭ്യന്തര കലാപം തടയുവാനായി മാർത്താണ്ഡവർമ്മ മറവൻ പട രൂപപ്പെടുത്തി.

(ii) മാർത്താണ്ഡവർമ്മയുടെ കാലത്ത് തിരുവിതാംകൂറിന്റെ ആസ്ഥാനം - കൽക്കുളം (പത്മനാഭപുരം)

(iii) മാർത്താണ്ഡവർമയുടെ വ്യാപാര തലസ്ഥാനം മാവേലിക്കരയായിരുന്നു.

(iv) ഇളയടത്തു സ്വരൂപം വേണാടിന്റെ ഭാഗമായിത്തീർന്നത് മാർത്താണ്ഡവർമയുടെ കാലഘട്ടത്തിലാണ്.

 

തിരുവിതാംകൂറിലെ ആദ്യ ക്രമീകൃത സെൻസസ് നടത്തിയത് ?
തിരുവിതാംകൂറിലെ ആദ്യ റെയിൽവേ ലൈൻ സ്ഥാപിക്കപ്പെട്ട സമയത്തെ ഭരണാധികാരി ആര് ?
നെയ്യാറ്റിൻകരയിലെ രാജകുമാരൻ എന്ന് സ്വയം വിശേഷിപ്പിച്ച തിരുവിതാംകൂർ രാജാവ് ആര് ?
Vizhinjam Port in Travancore was developed by?