App Logo

No.1 PSC Learning App

1M+ Downloads
ചിത്തരഞ്ജൻ ലോക്കോമോട്ടീവ് വർക്സ് ഏത് സംസ്ഥാനത്താണ് ?

Aബീഹാർ

Bമധ്യപ്രദേശ്

Cവെസ്റ്റ് ബംഗാൾ

Dആസ്സാം

Answer:

C. വെസ്റ്റ് ബംഗാൾ

Read Explanation:

പശ്ചിമ ബംഗാളിൽ മിഹിജം എന്ന സ്ഥലത്ത് 1947 -ൽ റെയിൽ വേ എഞ്ചിനുകൾ നിർമ്മിക്കാനായി സ്ഥാപിച്ച ഫാക്ടറിയാണ് ചിത്തരഞൻ ലോക്കോമോട്ടിവ് വർക്സ്. ഇവിടെനിന്ന് ആദ്യത്തെ എഞ്ചിൻ (ആവി എഞ്ചിൻ) 1950, നവംബർ ഒന്നിന് പുറത്തിറങ്ങി. ഇവിടെ ആവി എഞ്ചിനുകളും, ഡീസൽ എഞ്ചിനുകളും, ഇലക്ട്രിക്ക് എഞ്ചിനുകളും ഉണ്ടാക്കിയിരുന്നു. ആവി എഞ്ചിനുകളുടെ നിർമ്മാണം 1973-ലും ഡിസൽ എഞ്ചിനുകളുടെ നിർമ്മാണം 1994-ലും നിർത്തി.


Related Questions:

പേപ്പർ ഏറ്റവും കൂടുതൽ ഉല്പാദിപ്പിക്കുന്ന ഇന്ത്യൻ സംസ്ഥാനം ?
വിമാന നിർമ്മാണക്കമ്പനിയായ ബോയിങ് അവരുടെ ഗവേഷണ കേന്ദ്രം ആരംഭിക്കുന്ന ഇന്ത്യയിലെ ഏത് പ്രദേശത്താണ് ?
ഭിലായ് ഉരുക്കു ശാല സ്ഥിതി ചെയ്യുന്നത് ഏത് സംസ്ഥാനത്താണ്?
ഇന്ത്യയിലെ ധവളവിപ്ലവത്തിൻ്റെ പിതാവ് ?

താഴെപ്പറയുന്ന പ്രസ്താവനകളിൽ ശരിയായത് ഏത്?

  1. ഇന്ത്യയിലെ ഏറ്റവും വലിയ ധാതു അധിഷ്ഠിത വ്യവസായമാണ് ഇരുമ്പുരുക്ക് വ്യവസായം
  2. ഏറ്റവും വലിയ സ്വകാര്യ മേഖല ഇരുമ്പുരുക്ക് വ്യവസായ ശാല സ്ഥിതി ചെയ്യുന്നത് ജംഷഡ്പൂർ ആണ്
  3. പൊതുമേഖലയിലെ ആദ്യ ഇരുമ്പുരുക്ക് വ്യവസായശാലയാണ് ടാറ്റാ ഇരുമ്പുരുക്ക് വ്യവസായ ശാല (TISCO)