Challenger App

No.1 PSC Learning App

1M+ Downloads

ചുവടെ കൊടുത്തിരിക്കുന്നവയിൽ നിന്നും 'മർദചരിവുബലവു'മായി ബന്ധപ്പെട്ട് ശരിയായ പ്രസ്താവനകൾ തിരഞ്ഞെടുക്കുക

  1. മർദവ്യത്യാസം മൂലം ഉച്ചമർദമേഖലകളിൽ നിന്നും ന്യൂനമർദമേഖലകളിലേയ്ക്ക് വായുവിന്റെ ചലനം സാധ്യമാക്കുന്ന ബലമാണ് മർദചരിവുബലം.
  2. അടുത്തടുത്തുള്ള സ്ഥലങ്ങൾ തമ്മിൽ കാര്യമായ മർദവ്യത്യാസമാണുള്ളതെങ്കിൽ മർദചരിവ്‌ കൂടുതലെന്ന് കണക്കാകുന്നു.
  3. തിരശ്ചീനതലത്തിൽ മർദത്തിൽ കാര്യമായ വ്യത്യാസമില്ലെങ്കിൽ മർദചരിവ്‌ കുറവെന്ന് കണക്കാക്കുന്നു.
  4. മർദചരിവ്‌ കുറഞ്ഞ ഇടങ്ങളിൽ കാറ്റ് ശക്തമായിരിക്കും.

    Aഇവയൊന്നുമല്ല

    B2 തെറ്റ്, 4 ശരി

    C1, 2, 3 ശരി

    D1 മാത്രം ശരി

    Answer:

    C. 1, 2, 3 ശരി

    Read Explanation:

    മർദചരിവുബലം

    • തിരശ്ചീനതലത്തിൽ മർദത്തിന്റെ അളവിലുണ്ടാകുന്ന വ്യത്യാസമാണ് മർദചരിവ്‌.

    • മർദവ്യത്യാസം മൂലം ഉച്ചമർദമേഖലകളിൽ നിന്നും ന്യൂനമർദമേഖലകളിലേയ്ക്ക് വായുവിന്റെ ചലനം സാധ്യമാക്കുന്ന ബലമാണ് മർദചരിവുബലം.

    • അടുത്തടുത്തുള്ള സ്ഥലങ്ങൾ തമ്മിൽ കാര്യമായ മർദവ്യത്യാസമാണുള്ളതെങ്കിൽ മർദചരിവ്‌ കൂടുതലെന്ന് കണക്കാകുന്നു.

    • തിരശ്ചീനതലത്തിൽ മർദത്തിൽ കാര്യമായ വ്യത്യാസമില്ലെങ്കിൽ മർദചരിവ്‌ കുറവെന്ന് കണക്കാക്കുന്നു.

    • മർദചരിവ്‌ കൂടിയ ഇടങ്ങളിൽ കാറ്റ് ശക്തമായിരിക്കും.


    Related Questions:

    ഭൂപടങ്ങളിൽ ഒരേ താപനിലയുള്ള പ്രദേശങ്ങളെ തമ്മിൽ യോജിപ്പിച്ചുകൊണ്ട് വരയ്ക്കുന്ന സാങ്കൽപ്പിക രേഖയെ വിളിക്കുന്ന പേരെന്ത്?

    ചുവടെ നല്കിയിരിക്കുന്നവയിൽ നിന്നും 'അസ്ഥിരവാതങ്ങളു'മായി ബന്ധപ്പെട്ട് ശരിയായ പ്രസ്താവനകളേതെല്ലാം ?

    1. ഹ്രസ്വകാലം മാത്രം നിലനിൽക്കുന്ന കാറ്റുകളാണ് അസ്ഥിരവാതങ്ങൾ
    2. ശക്തിയോ, ദിശയോ പ്രവചിക്കാനാകാത്തതുമായ കാറ്റുകൾ
    3. 'പ്രതിചക്രവാതങ്ങൾ' അസ്ഥിരവാതങ്ങളുടെ ഗണത്തിൽ പെടുന്നു.
      കാറ്റിലൂടെ തിരശ്ചീനതലത്തിൽ താപം വ്യാപിക്കുന്നത് അറിയപ്പെടുന്നത് എന്താണ്?
      തന്മാത്ര ചാലനം മൂലം ഒരു വസ്തുവിൽ ഉണ്ടാകുന്ന ആകെ ഊർജ്ജമായ താപത്തെ രേഖപ്പെടുത്തുന്ന ഏകകം ഏത്?
      ഭൗമോപരിതലതാപം ക്രമാതീതമായി കൂടാതെയും, കുറയാതെയും സന്തുലിതമായി നിലനിർത്താനാകുന്ന താപസന്തുലനപ്രക്രിയയെ പറയുന്ന പേര് ?