Challenger App

No.1 PSC Learning App

1M+ Downloads

ചുവടെ നല്കിയിരിക്കുന്നവയിൽ പൊതുജനാഭിപ്രായരൂപീകരണവുമായി ബന്ധപ്പെട്ട് ശരിയായ പ്രസ്താവനകളേതെല്ലാം ?

  1. പൊതുജനാഭിപ്രായരൂപീകരണം എന്നത് യാന്ത്രികമായതോ, കൃത്യതയുള്ളതോ, സമയബന്ധിതമായതോ ആയ ഒരു പ്രക്രിയയല്ല
  2. ഈ പ്രക്രിയയിൽ ചില അഭിപ്രായങ്ങൾക്ക് വലിയ സ്വീകാര്യത ലഭിക്കുകയും, അതൊരു പൊതു അഭിപ്രായമായി ഉയർന്നുവരുകയും ചെയ്യുന്നു.
  3. ഔപചാരികവും, അനൗപചാരികവുമായ പ്രക്രിയകളിലൂടെയാണ് പൊതുജനാഭിപ്രായം രൂപപ്പെട്ടുവരുന്നത്.

    Aഎല്ലാം ശരി

    Biii മാത്രം ശരി

    Ci മാത്രം ശരി

    Dഇവയൊന്നുമല്ല

    Answer:

    A. എല്ലാം ശരി

    Read Explanation:

    പൊതുജനാഭിപ്രായരൂപീകരണം

    • പൊതുജനാഭിപ്രായരൂപീകരണം എന്നത് യാന്ത്രികമായതോ, കൃത്യതയുള്ളതോ, സമയബന്ധിതമായതോ ആയ ഒരു പ്രക്രിയയല്ല.

    • എപ്പോഴാണോ ഒരു പൊതുപ്രശ്‌നം സമൂഹത്തിൽ ഉയർന്നു വരുന്നത്, അപ്പോഴെല്ലാം സമൂഹത്തിലെ വിവിധ വിഭാഗങ്ങൾ അവരുടെ അഭിപ്രായങ്ങളും, കാഴ്ചപ്പാടുകളും പ്രകടിപ്പിക്കുന്നു.

    • ഈ പ്രക്രിയയിൽ ചില അഭിപ്രായങ്ങൾക്ക് വലിയ സ്വീകാര്യത ലഭിക്കുകയും, അതൊരു പൊതു അഭിപ്രായമായി ഉയർന്നുവരുകയും ചെയ്യുന്നു.

    • ഇങ്ങനെ ഔപചാരികവും, അനൗപചാരികവുമായ പ്രക്രിയകളിലൂടെയാണ് പൊതുജനാഭിപ്രായം രൂപപ്പെട്ടുവരുന്നത്.


    Related Questions:

    ചുവടെ നല്കിയവയിൽ പൊതുജനാഭിപ്രായത്തെ സ്വാധീനിക്കുന്ന ഘടകങ്ങൾ ഏതെല്ലാം ?

    1. വ്യക്തികളുടെ സാമൂഹിക - സാംസ്കാരിക പശ്ചാത്തലം
    2. മനോഭാവം
    3. വിശ്വാസങ്ങൾ
    4. മുൻധാരണകൾ
    5. നേതൃത്വപാടവം

      ചുവടെ നല്കിയവയിൽ 'പൊതുജനാഭിപ്രായ'വുമായി ബന്ധപ്പെട്ട് ശരിയായ പ്രസ്താവനകളേതെല്ലാം ?

      1. പൊതുവായ ഒരു പ്രശ്നത്തിന്മേലുള്ള ആളുകളുടെ അഭിപ്രായമാണ് പൊതുജനാഭിപ്രായം
      2. സാമൂഹികജീവിതത്തിലും, ഭരണതലത്തിലും, രാഷ്ട്രീയതലത്തിലുമെല്ലാം പൊതുജനാഭിപ്രായത്തിന്റെ സ്വാധീനം വളരെ വലുതാണ്.
      3. സമൂഹത്തിലെ ചില പ്രശ്നങ്ങൾ, ഉത്തരവാദിത്വമുള്ള പൗരർ സമൂഹത്തിന്റെ ശ്രദ്ധയിൽപ്പെടുത്തുമ്പോഴാണ് പൊതുജനാഭിപ്രായം രൂപംകൊള്ളുന്നത്.
        പൗരസമൂഹം പ്രവർത്തിക്കുന്നത് പ്രധാനമായും -
        ഡിജിറ്റൽ വിഭജനം (Digital Divide) ഏതിനെയാണ് സൂചിപ്പിക്കുന്നത്?
        ജാതിവ്യവസ്ഥയിൽ നിലനിന്നിരുന്ന അയിത്തം പോലുള്ള ദുരാചാരങ്ങളെ എതിർത്തുകൊണ്ട് പൊതുജനാഭിപ്രായത്തിൽ ശക്തമായ സ്വാധീനം ചെലുത്തിയ മഹാകവി കുമാരനാശാന്റെ കൃതി ഏത്?