App Logo

No.1 PSC Learning App

1M+ Downloads
ചുവടെ പറയുന്നവയിൽ തെറ്റായ പ്രസ്താവനയേത് :

Aഅമാവാസി, പൗർണമി ദിവസങ്ങളിൽ സൂര്യനും ചന്ദ്രനും ഭൂമിയും നേർരേഖയിൽ ആയിരിക്കും

Bഅമാവാസി, പൗർണമി ദിവസങ്ങളിൽ ദുർബലമായ വേലികളാണ് ഉണ്ടാകുന്നത്

Cസപ്തമി വേലികൾ ഉണ്ടാകുമ്പോൾ സൂര്യനും ഭൂമിയും ചന്ദ്രനും 90 ഡിഗ്രി കോണീയ അകലത്തിലായിരിക്കും

Dസപ്തമി വേലികൾ ദുർബലമായവയാണ്

Answer:

B. അമാവാസി, പൗർണമി ദിവസങ്ങളിൽ ദുർബലമായ വേലികളാണ് ഉണ്ടാകുന്നത്

Read Explanation:

വേലികൾ

  • ഒരു നിശ്ചിത സമയപരിധിക്കുള്ളിൽ സമുദ്രജലനിരപ്പിന് ഉണ്ടാകുന്ന ഉയർച്ചയും താഴ്ചയും ആണ് വേലികൾ.
  • സമുദ്രജല വിതാനത്തിൻ്റെ ഉയർച്ചയെ വേലിയേറ്റം എന്നും സമുദ്ര ജലവിതാനം താഴുന്നതിന് വേലിയിറക്കം എന്നും പറയുന്നു.
  • ഭൂമിയുടെ മേൽ ചന്ദ്രനും സൂര്യനും ചെലുത്തുന്ന ആകർഷണബലവും ഭൂമിയുടെ ഭ്രമണ ഫലമായി ഉണ്ടാകുന്ന അപകേന്ദ്രബലവും വേലികൾക്ക് കാരണമാകുന്നു.

  • അമാവാസി, പൗർണമി ദിവസങ്ങളിൽ സൂര്യനും ചന്ദ്രനും ഭൂമിയും നേർരേഖയിൽ ആയിരിക്കും.
  • ഈ ദിവസങ്ങളിൽ സൂര്യനെയും ചന്ദ്രനെയും ആകർഷണശക്തി കൂടുതലായിരിക്കും.
  • തന്മൂലം മറ്റ് ദിവസങ്ങളെ അപേക്ഷിച്ച് ശക്തമായ വേലിയേറ്റം ഉണ്ടാകുന്നു.
  • ഇത്തരം വേലിയേറ്റങ്ങൾ ആണ് വാവുവേലികൾ എന്നു അറിയപ്പെടുന്നത്.

  • സപ്തമി വേലികൾ ഉണ്ടാകുമ്പോൾ സൂര്യനും ഭൂമിയും ചന്ദ്രനും 90 ഡിഗ്രി കോണീയ അകലത്തിലായിരിക്കും.
  • സപ്തമി വേലികൾ ദുർബലമായവയാണ്

Related Questions:

പ്രത്യക്ഷമോ പരോക്ഷമോ ആയ നികുതിക്കു പുറമേ ഈടാക്കുന്ന അധിക നികുതി ഏത് ?
Which country given below has the largest number of international borders?
The uppermost layer over the earth is called the ______.
ആദ്യമായി ലോക പരിസ്ഥിതി ദിനം ആചരിച്ച വർഷം ഏതാണ് ?
2022 ഒക്ടോബറിൽ ലാറ്റിനമേരിക്കൻ രാജ്യങ്ങളിൽ കനത്ത നാശം വിതച്ച കൊടുങ്കാറ്റ് ഏതാണ് ?