ചെറുകുടലിനകത്തെ പോഷക ആഗിരണത്തിനുള്ള പ്രതലവിസ്തീർണ്ണം അനേകം മടങ്ങ് വർദ്ധിപ്പിക്കുന്ന അവയവം ഏതാണ് ?Aസ്പ്ലീൻBലിംഫ്Cവില്ലസ്Dഇതൊന്നുമല്ലAnswer: C. വില്ലസ് Read Explanation: വില്ലസ്സുകൾ (Villi) ചെറുകുടലിന്റെ ഭിത്തിയിൽ കാണുന്ന സൂക്ഷ്‌മങ്ങളായ വിരലുകൾ പോലെയുള്ള ഭാഗങ്ങളാണ് വില്ലസ്സുകൾ. ഇവ ചെറുകുടലിനകത്തെ പോഷക ആഗിരണത്തിനുള്ള പ്രതലവിസ്‌തീർണം അനേകം മടങ്ങ് വർധിപ്പിക്കുന്നു. ഒറ്റനിരകോശങ്ങളാൽ ആവരണം ചെയ്യപ്പെട്ട വില്ലസ്സുകളിൽ രക്തലോമികകളും ലിംഫ് ലോമികകളായ ലാക്‌ടിയലുകളും കാണപ്പെടുന്നു. പോഷകഘടകങ്ങളുടെയും ഏകദേശം 90% ജലത്തിന്റെയും ആഗിരണം നടക്കുന്നത് വില്ലസ്സിലൂടെയാണ്. Read more in App