App Logo

No.1 PSC Learning App

1M+ Downloads

വില്ലസ്സിന്റെ പ്രവർത്തനവുമായി ബന്ധപ്പെട്ട ശരിയായ പ്രസ്താവനകൾ തിരിച്ചറിയുക :

  1. ഒറ്റനിരകോശങ്ങളാൽ ആവരണം ചെയ്യപ്പെട്ട വില്ലസ്സുകളിൽ രക്തലോമികകളും ലിംഫ് ലോമികകളായ ലാക്‌ടിയലുകളും കാണപ്പെടുന്നു
  2. ഗ്ലൂക്കോസും ഫ്രക്ടോസും ഗാലക്ടോസും അമിനോ ആസിഡും രക്തത്തിലേക്ക് ആഗിരണം ചെയ്യപ്പെടുന്നത് രക്തലോമികകളിലൂടെയാണ്
  3. ഫാറ്റി ആസിഡും ഗ്ലിസറോളും ലാക്‌ടിയലുകൾക്കുള്ളിലെ ലിംഫിലേയ്ക്ക് ആഗിരണം ചെയ്യപ്പെടുന്നു.

    A1 മാത്രം

    B1, 3 എന്നിവ

    Cഇവയെല്ലാം

    D2, 3 എന്നിവ

    Answer:

    C. ഇവയെല്ലാം

    Read Explanation:

    വില്ലസ്സുകൾ (Villi)

    • ചെറുകുടലിന്റെ ഭിത്തിയിൽ കാണുന്ന സൂക്ഷ്‌മങ്ങളായ വിരലുകൾ പോലെയുള്ള ഭാഗങ്ങളാണ് വില്ലസ്സുകൾ.
    • ഇവ ചെറുകുടലിനകത്തെ പോഷക ആഗിരണത്തിനുള്ള പ്രതലവിസ്‌തീർണം അനേകം മടങ്ങ് വർധിപ്പിക്കുന്നു.
    • ഒറ്റനിരകോശങ്ങളാൽ ആവരണം ചെയ്യപ്പെട്ട വില്ലസ്സുകളിൽ രക്തലോമികകളും ലിംഫ് ലോമികകളായ ലാക്‌ടിയലുകളും കാണപ്പെടുന്നു.
    • ഗ്ലൂക്കോസും ഫ്രക്ടോസും ഗാലക്ടോസും അമിനോ ആസിഡും രക്തത്തിലേക്ക് ആഗിരണം ചെയ്യപ്പെടുന്നത് രക്തലോമികകളിലൂടെയാണ്. 
    • ഫാറ്റി ആസിഡും ഗ്ലിസറോളും ലാക്‌ടിയലുകൾക്കുള്ളിലെ ലിംഫിലേയ്ക്ക് ആഗിരണം ചെയ്യപ്പെടുന്നു.
    • പോഷകഘടകങ്ങളുടെയും ഏകദേശം 90% ജലത്തിന്റെയും ആഗിരണം നടക്കുന്നത് വില്ലസ്സിലൂടെയാണ്.

    Related Questions:

    ശ്വാസനാളവും അന്നനാളവും ആരംഭിക്കുന്നത് ഇവയിൽ ഏത് ഭാഗത്ത് നിന്നാണ്?
    ചെറുകുടലിലെയും വൻകുടലിലെയും ജലത്തിൻ്റെ ആഗിരണം ഏത് തരം പ്രവർത്തനമാണ് ?
    ആമാശയത്തിലെ ദഹന പ്രക്രിയക്ക് യോജിച്ച pH ക്രമപ്പെടുത്തുന്നത് എന്താണ് ?
    വിറ്റാമിൻ K യുടെ ആഗിരണം നടക്കുന്ന ഭാഗം ഏതാണ് ?
    പ്രോടീനുകളെ ഭാഗീകമായി പെപ്റ്റോണാക്കുന്ന ആമാശയ രസം ഏതാണ് ?