App Logo

No.1 PSC Learning App

1M+ Downloads
ചെറുകുടലിന്റെ ആദ്യഭാഗത്തു വച്ച് കരൾ ഉൽപാദിപ്പിക്കുന്ന -------ആഗ്നേയഗ്രന്ഥി Pancreas) ഉൽപാദിപ്പിക്കുന്ന --------ഭാഗികമായി ദഹിച്ച ആഹാരവുമായി കലർന്ന് ദഹനം പൂർത്തിയാകുന്നു

Aപിത്തരസവും,ആഗ്നേയരസവും

Bആഗ്നേയരസവും ,പിത്തരസവും

Cദഹനരസവും ,ആഗ്നേയരസവും

Dആഗ്നേയരസവും ,ദഹനരസവും

Answer:

A. പിത്തരസവും,ആഗ്നേയരസവും

Read Explanation:

മനുഷ്യന്റെ ചെറുകുടലിന് അഞ്ച് മുതൽ ആറ് മീറ്റർ വരെ നീളമുണ്ട്. പോഷണത്തിന്റെ രണ്ടാമത്തെ ഘട്ടമായ ദഹനം പൂർത്തിയാകുന്നതും പോഷകഘടകങ്ങളുടെ ആഗിരണം നടക്കുന്നതും ഇവിടെവച്ചാണ്. ചെറുകുടലിന്റെ ആദ്യഭാഗത്തു വച്ച് കരൾ ഉൽപാദിപ്പിക്കുന്ന പിത്തരസവും ആഗ്നേയഗ്രന്ഥി Pancreas) ഉൽപാദിപ്പിക്കുന്ന ആഗ്നേയരസവും (Pancreatic Juice) ഭാഗികമായി ദഹിച്ച ആഹാരവുമായി കലർന്ന് ദഹനം പൂർത്തിയാകുന്നു


Related Questions:

രക്തത്തിൽ എത്തിച്ചേർന്ന പോഷകഘടകങ്ങൾ ശരീരത്തിന്റെ ഭാഗമായി മാറുന്നു. ഇതാണ് ----
പിത്തരസം ഉൽപാദിപ്പിക്കുന്ന ഗ്രന്ഥി ?
ആമാശയത്തിൽ വെച്ച് ആഹാരം കുഴമ്പുരൂപത്തിലാകുന്നതിന്റെ കാരണം
-------ൽ വച്ച് ദഹനാവശിഷ്ടങ്ങളിലുള്ള ജലവും ലവണങ്ങളും ആവശ്യാനുസരണം ആഗിരണം ചെയ്യപ്പെടുന്നു
വെള്ളത്തിലായിരിക്കുമ്പോൾ തവളയുടെ ശ്വസനാവയവം