Challenger App

No.1 PSC Learning App

1M+ Downloads
ചെറുകുടലിന്റെ ഭിത്തിയിൽ കാണുന്ന സൂക്ഷ്‌മങ്ങളായ വിരലുകൾ പോലെയുള്ള ഭാഗങ്ങൾ അറിയപ്പെടുന്നത്?

Aവില്ലസ്സുകൾ

Bഅൽവിയോളി

Cസിലിയ

Dനെഫ്രോണുകൾ

Answer:

A. വില്ലസ്സുകൾ

Read Explanation:

വില്ലസ്സുകൾ (Villi)

  • ചെറുകുടലിന്റെ ഭിത്തിയിൽ കാണുന്ന സൂക്ഷ്‌മങ്ങളായ വിരലുകൾ പോലെയുള്ള ഭാഗങ്ങളാണ് വില്ലസ്സുകൾ.
  • ഇവ ചെറുകുടലിനകത്തെ പോഷക ആഗിരണത്തിനുള്ള പ്രതലവിസ്‌തീർണം അനേകം മടങ്ങ് വർധിപ്പിക്കുന്നു.
  • ഒറ്റനിരകോശങ്ങളാൽ ആവരണം ചെയ്യപ്പെട്ട വില്ലസ്സുകളിൽ രക്തലോമികകളും ലിംഫ് ലോമികകളായ ലാക്‌ടിയലുകളും കാണപ്പെടുന്നു.
  • പോഷകഘടകങ്ങളുടെയും ഏകദേശം 90% ജലത്തിന്റെയും ആഗിരണം നടക്കുന്നത് വില്ലസ്സിലൂടെയാണ്.

Related Questions:

ചെറുകുടലിൽ മാംസ്യത്തെ ദഹിപ്പിക്കുന്ന രാസാഗ്നി
ഹൈഡ്രോക്ലോറിക് ആസിഡ് ആമാശയഭിത്തിയിലെ ഏത് കോശങ്ങളാണ് ഉത്പാദിപ്പിക്കുന്നത്?

ദഹന വ്യവസ്ഥയുമായി ബന്ധപ്പെട്ട ശരിയായ പ്രസ്താവനകൾ കണ്ടെത്തുക :

  1. ഭക്ഷണം ആമാശയത്തിൽ എത്തുന്നത് അന്നനാളത്തിലുള്ള തരംഗ രൂപത്തിലുള്ള ചലനം കൊണ്ടാണ്
  2. ഈ ചലനം പെരിസ്റ്റാൽസിസ് എന്നറിയപ്പെടുന്നു
  3. പാരാ സിംപതറ്റിക് നാഡിവ്യവസ്ഥയുടെ നിയന്ത്രണത്തിലാണ് പെരിസ്റ്റാൽസിസ് നടക്കുന്നത്.
  4. ദഹനവ്യൂഹത്തിൽ ഏറ്റവും വീതിയേറിയ ഭാഗമാണ് അന്നനാളം
  5. അന്നനാളത്തിന്റെ ഏകദേശം നീളം 25 cm ആണ്
    ഗ്ളൂക്കോസ് , ഫ്രക്ടോസ് , ഗാലക്ടോസ് , ചില അമിനോ ആസിഡുകൾ എന്നിവയുടെ രക്തലോമികകളിലേക്കുള്ള ആഗിരണം ഏത് തരം പ്രവർത്തനമാണ് ?
    അന്നജത്തെ ഭാഗീകമായി മാൾടോസ് ആക്കി മാറ്റുന്ന ഉമിനീരിലെ രാസാഗ്നി ഏതാണ് ?