App Logo

No.1 PSC Learning App

1M+ Downloads
ചെറുതും വലുതുമായ കേരളത്തിലെ കായലുകളുടെ എണ്ണം :

A44

B34

C24

D14

Answer:

B. 34

Read Explanation:

  • കേരളത്തില് ആകെ 34 കായലുകളാണ് ഉള്ളത്. അവയില് 3 എണ്ണം വലിയ ശുദ്ധജല കായലുകളാണ് (തടാകങ്ങള്).

ശുദ്ധജല തടാകങ്ങള്

  1. ശാസ്താംകോട്ട ശുദ്ധജല കായല്- കേരളത്തിലെ എറ്റവും വലിയ ശുദ്ധജലതടാകമാണ് കൊല്ലം ജില്ലയില് സ്ഥിതിചെയ്യുന്ന 'F' ആകൃതിയിലുള്ള ഈ കായല്. വിസ്തീര്ണ്ണം- 3.75 ച.കി.മീ. ശരാശരി ആഴം 14 മീറ്റര് ആണ്. അംഗീകൃത റാംസര് സൈറ്റാണ്.

  2. വെള്ളായണി ശുദ്ധജല കായല്- രണ്ടാമത്തെ വലിയ ശുദ്ധജലതടാകം. തിരുവനന്തപുരം ജില്ലയില് കേരളത്തിന്റെ തെക്കേയറ്റത്തുള്ള ഈ തടാകം കുന്നുകളാല് ചുറ്റപ്പെട്ടതാണ്. വിസ്തീര്ണ്ണം- 2.29 ച.കി.മീ.

  3. പൂക്കോട്ട് ശുദ്ധജല കായല്- വയനാട് ജില്ലയിലെ വൈത്തിരി താലൂക്കില് കുന്നത്തിടവക എന്ന ഗ്രാമത്തില് സ്ഥിതി ചെയ്യുന്ന ഈ തടാകം സമുദ്ര നിരപ്പില് നിന്നും ഉയരത്തിലാണ് സ്ഥിതിചെയ്യുന്നത്.

    മറ്റ് ശുദ്ധജല കായലുകള്

  4. തൃശ്ശൂര് ജില്ലയിലെ ഏനമാക്കല്, ഇടുക്കി ജില്ലയിലെ ദേവികുളം എലിഫന്റ് ലേക്ക്, ഇരവികുളം എന്നിവയാണ് ചെറുതെങ്കിലും ശ്രദ്ധേയമായ മറ്റ് ശുദ്ധജല കായലുകള്.


Related Questions:

കായൽ കടലിനോടു ചേരുന്ന ഭാഗത്തെ താൽക്കാലിക മണൽതിട്ട അറിയപ്പെടുന്നത്‌ ?
കേരളത്തിലെ ഏറ്റവും വലിയ ശുദ്ധജല തടാകം
കേരളത്തിലെ ഏറ്റവും വലിയ രണ്ടാമത്തെ കായൽ ഏതാണ് ?
തണ്ണീർമുക്കം ബണ്ട് നിർമ്മിച്ചിരിക്കുന്ന കായൽ :
താഴെ പറയുന്നതിൽ മലപ്പുറം ജില്ലയിൽ സ്ഥിതി ചെയ്യുന്ന കായൽ ഏതാണ്?