App Logo

No.1 PSC Learning App

1M+ Downloads
ചൈൽഡ് ഹെല്പ് ലൈൻ നമ്പർ എത്രയാണ്

A1098

B1048

C1068

D1078

Answer:

A. 1098

Read Explanation:

  • ചൈൽഡ് ഹെല്പ് ലൈൻ നമ്പർ എത്രയാണ് - 1098

ബാലവേല നിരോധന നിയമം 1986

  • 14 വയസ്സിന് താഴെയുള്ള കുട്ടികളെ ജോലിക്ക് നിയമിക്കുന്നത് കുറ്റകരമാണ്.

വിദ്യാഭ്യാസ അവകാശ നിയമം 2009

  • 6 മുതൽ 14 വയസ്സ് വരെയുള്ള കുട്ടികൾക്ക് സൗജന്യവും നിർബന്ധിതവുമായ പ്രാഥമികവിദ്യാഭ്യാസം ഉറപ്പുനൽകുന്നു.

ബാലാവകാശ സംരക്ഷണ കമ്മീഷൻ

  • കുട്ടികളുടെ അവകാശങ്ങൾ സംരക്ഷിക്കാൻ വേണ്ടി ദേശീയതലത്തിൽ ദേശീയ ബാലാവകാശ സംരക്ഷണ കമ്മീഷനും സംസ്ഥാനതലത്തിൽ സംസ്ഥാന ബാലാവകാശ സംരക്ഷണ കമ്മീഷനും പ്രവർത്തിക്കുന്നുണ്ട്.

ബാലനീതി നിയമം (2015)

  • സുരക്ഷിതബാല്യം ഉറപ്പുവരുത്തുന്നതിനായി 2015-ൽ നിലവിൽ വന്ന നിയമമാണ് ബാലനീതി നിയമം.

  • കുട്ടികളെ ഉപദ്രവിക്കുക, അവഗണിക്കുക, ഭിക്ഷാടനത്തിനുപയോഗിക്കുക, അടിമവേല ചെയ്യിക്കുക, ലഹരി വസ്തുക്കൾ നൽകുക, അതിൻ്റെ വില്പനക്കായി കുട്ടികളെ ഉപയോഗിക്കുക തുടങ്ങിയവ ഈ നിയമമനുസരിച്ച് ശിക്ഷാർഹമാണ്.

  • ഇത്തരം അവകാശലംഘനങ്ങൾ ഉണ്ടായാൽ സംസ്ഥാന ബാലാവകാശ സംരക്ഷണ കമ്മീഷനെ സമീപിക്കാവുന്നതാണ്.

പോക്സോ ആക്ട് 2012(Protection of Children from Sexual Offences Act 2012)

  • ലിംഗപദവി വ്യത്യാസം ഇല്ലാതെ കുട്ടികൾക്കെതിരെയുള്ള ലൈംഗിക അതിക്രമങ്ങളിൽ നിന്ന് അവരെ സംരക്ഷിക്കുന്നതിനായി നിലവിൽ വന്ന നിയമമാണ് പോക്സോ ആക്ട് (ലൈംഗിക കുറ്റകൃത്യങ്ങളിൽ നിന്നും കുട്ടികളെ സംരക്ഷിക്കുന്നതിനുള്ള നിയമം) 2012.

  • അന്താരാഷ്ട്രതലത്തിൽ 1989-ൽ നിലവിൽ വന്ന കുട്ടികളുടെ അവകാശ ഉടമ്പടിയെ അംഗീകരിച്ചുകൊണ്ടാണ് ഇന്ത്യാഗവൺമെൻ്റ് ഈ നിയമം നടപ്പിലാക്കിയിട്ടുള്ളത്.


Related Questions:

വിദ്യാഭ്യാസ അവകാശ ഭേദഗതി ബിൽ പാർലമെന്റ് പാസാക്കിയത്
ലോക ബാലാവകാശ സംരക്ഷണ ദിനം?

സർവകക്ഷ പാർലമെൻ്റോ നിയമസഭയോ പാസാക്കുന്ന നിയമങ്ങൾ താഴെ പറയുന്നവയിൽ ഏതെല്ലാം

  1. ഇന്ത്യൻ ഭരണഘടന പ്രകാരമുള്ള IPC (Indian Penal Code, 1860)
  2. മോട്ടോർ വാഹന നിയമം , 1988
  3. ഉപഭോക്‌തൃ സംരക്ഷണ നിയമം 2019
  4. ഹിന്ദു വിവാഹ നിയമം , 1955
    നിയമവാഴ്ച ഇന്ത്യ കടമെടുത്തത് ഏത് രാജ്യത്തിൽ നിന്ന്
    ആർട്ടിക്കിൾ 21A യുടെ ചുവടുപിടിച് പാർലമെന്റ് പാസാക്കിയ നിയമം