App Logo

No.1 PSC Learning App

1M+ Downloads
'ചോദ്യങ്ങളെല്ലാം സിലബസിന് വെളിയിൽ നിന്നായിരുന്നു'. എൽ.പി, യു.പി അധ്യാപക നിയമനത്തിനായുള്ള പി എസ് സി പരീക്ഷ എഴുതിയ ഒരു ഉദ്യോഗാർഥിയുടെ പ്രതികരണമാണ് മേൽ കൊടുത്തത്. ഇവിടെ ഉദ്യോഗാർത്ഥി സ്വീകരിച്ച സമായോജന ക്രിയാ തന്ത്രം അറിയപ്പെടുന്നത്?

Aദമനം

Bപശ്ചാദ്ഗമനം

Cയുക്തീകരണം

Dഉദാത്തീകരണം

Answer:

C. യുക്തീകരണം

Read Explanation:

യുക്തീകരണം (Rationalization) 

  • വ്യക്തി തന്റെ ബലഹീനതകൾ / പരാജയങ്ങൾ /  കഴിവുകേടുകൾ തുടങ്ങിയവയെ തെറ്റായ കാരണങ്ങൾ വഴി ന്യായീകരിക്കുന്ന തന്ത്രം. 
  • ഉദാ: കയ്യക്ഷരം മോശമായതിന് പേനയെ കുറ്റം പറയുക. 
  • ആഗ്രഹിച്ച മൊബൈൽ ഫോൺ വാങ്ങാൻ സാധിക്കാതെ മറ്റൊന്ന് വാങ്ങേണ്ടി വരുമ്പോൾ അതിന് പിക്ചർ ക്ലാരിറ്റി കുറവാണെന്നും, താൻ ഇപ്പോൾ വാങ്ങിയതാണ് കിട്ടാവുന്നതിൽ ഏറ്റവും മികച്ചത് എന്ന് സങ്കല്പ്പിക്കുക. 
  • നിരാശാബോധം കുറയ്ക്കുക എന്നതാണ് യുക്തീകരണത്തിന്റെ പ്രധാനലക്ഷ്യം.
  • പ്രധാനമായും യുക്തീകരണം 2 തരത്തിലുണ്ട്
    1. മധുരിക്കുന്ന നാരങ്ങ ശൈലി (Sweet Lemonism)
    2. പുളിമുന്തിരി ശൈലി (Sour Grapism)

Related Questions:

താഴെ പറയുന്നവയിൽ പ്രതിരോധ തന്ത്രങ്ങൾക്ക് ഉദാഹരണം തിരഞ്ഞെടുക്കുക ?

  1. ഉദാത്തീകരണം (Sublimation)
  2. ഭ്രമകല്പന (Fantasy) 
  3. ശ്രദ്ധാഗ്രഹണം (Attention Getting)
  4. സഹാനുഭൂതി പ്രേരണം (Sympathism) 
    ക്രിയാഗവേഷണത്തിൻറെ പിതാവ് ആര് ?
    നാവ് പിഴ (Tongue slip) സംഭവിക്കാൻ കാരണമായ സമായോജന തന്ത്രം ?
    ഒരു വ്യക്തിയുടെ സവിശേഷതകൾ എത്രമാത്രമുണ്ടെന്നും എത്ര തീവ്രതയിലുണ്ടെന്നും നന്നായി ലഭിക്കുന്നത് ഏതിൽ നിന്നാണ് ?
    അബോധമനസ്സിലുള്ള അടിച്ചമർത്തപ്പെട്ട വികാരങ്ങളെയും ചില പ്രത്യേക സ്വഭാവസവിശേഷതകളെയും മനസ്സിലാക്കുന്നതിനും അപഗ്രഥിക്കുന്നതിനും ഉപയോഗപ്പെടുത്തുന്ന രീതി :