App Logo

No.1 PSC Learning App

1M+ Downloads
ജനിതക പശ എന്നറിയപ്പെടുന്ന എൻസൈം ?

Aറെസ്ട്രിക്ഷൻ എന്ടോനൂക്ലിയസ്

Bലൈസോസൈം

Cലീഗെസ്

Dഇവയൊന്നുമല്ല

Answer:

C. ലീഗെസ്

Read Explanation:

  • ജീവികളുടെ ജനിതകഘടനയിൽ അഭിലഷണീയമായ തരത്തിൽ മാറ്റം വരുത്തി ജീവികളുടെ സ്വഭാവത്തെ നിയന്ത്രിക്കുന്ന സാങ്കേതികവിദ്യയാണ് ജനിതക എഞ്ചിനീയറിങ് (Genetic Engineering).
  • ജീനുകളെ മുറിച്ചെടുക്കാനും കൂട്ടിച്ചേർക്കാനും കഴിയുമെന്ന കണ്ടെത്തലാണ് ഇതിൻ്റെ അടിസ്ഥാനം.
  • ജീനുകളെ മുറിച്ചെടുക്കാനും കൂട്ടിചേർക്കാനും എൻസൈമുകളെയാണ് പ്രയോജനപ്പെടുത്തുന്നത്.
  • ജീനുകളെ മുറിച്ചുമാറ്റാൻ ഉപയോഗിക്കുന്നത് റെസ്ട്രിക്‌ഷൻ എൻഡോന്യൂക്ലിയേസ് (Restriction Endonuclease) എന്ന എൻസൈമാണ്.
  • ഇത് ജനിതക കത്രിക (Genetic scissors) എന്നറിയപ്പെടുന്നു.
  • വിളക്കിച്ചേർക്കാൻ ഉപയോഗിക്കുന്നത് ലിഗേസ് (Ligase) എന്ന എൻസൈമാണ്.
  • ഇത് ജനിതക പശ (Genetic glue) എന്നറിയപ്പെടുന്നു.

Related Questions:

Which of the following initiation factor bring the initiator tRNA?
_______________ ജീനുകൾ തമ്മിലുള്ള പ്രതിപ്രവർത്തനമാണ് എപ്പിസ്റ്റാസിസ്.
Which of the following acts as a co-repressor in tryptophan operon?

രോഗം തിരിച്ചറിയുക

  • മനഷ്യരിലെ ക്രോമസോം നമ്പർ 11 ലെ ജീനിന്റെ തകരാർ കാരണമുണ്ടാകുന്ന ജനിതകരോഗം.

  • വയനാട്, പാലക്കാട് ജില്ലകളിലെ ആദിവാസികളിൽ റിപ്പോർട്ട് ചെയ്തിട്ടുള്ള രോഗം.

  • ബീറ്റാഗ്ലോബിൻ ചെയിനിൽ ഗ്ലുട്ടാമിക് അസിഡിന് പകരം വാലീൻ എന്ന അമിനോ ആസിഡ് വരുന്നു.

  • അരുണ രക്താണുക്കളുടെ ആകൃതി അരിവാൾ പോലെയാകുന്നു.

Chromatin is composed of