Challenger App

No.1 PSC Learning App

1M+ Downloads
ജയകൃഷ്ണൻ ഒരു നാവികനാണ് കുമാർ ഒരു ആർക്കിടെക്ടാണ് ഇവരിൽ കാണപ്പെടുന്നത് ഏതുതരം ബഹുമുഖ ബുദ്ധിയാണ് ?

Aആന്തരിക വൈയക്തിക ബുദ്ധി

Bപ്രകൃതി പരമായ ബുദ്ധി

Cദൃശ്യ സ്ഥലപരമായ ബുദ്ധി

Dശാരീരിക ചലനപരമായ ബുദ്ധി

Answer:

C. ദൃശ്യ സ്ഥലപരമായ ബുദ്ധി

Read Explanation:

ഹവാര്‍ഡ് ഗാര്‍ഡ്നര്‍ - ബഹുമുഖ ബുദ്ധി (Howard Gardner's Multiple  intelligence)

  • മനുഷ്യന്റെ ബുദ്ധിക്ക് ബഹുമുഖങ്ങള്‍ ഉണ്ടെന്ന് ഹവാര്‍ഡ് ഗാര്‍ഡ്നര്‍ സിദ്ധാന്തിച്ചു
  • 1983ൽ പ്രസിദ്ധീകരിച്ച ഫ്രെയിംസ് ഓഫ് മൈൻഡ് എന്ന പുസ്തകത്തിലാണ്  ബഹുമുഖ ബുദ്ധി സിദ്ധാന്തം  അദ്ദേഹം വിശദീകരിച്ചത്.
  • മസ്തിഷ്കത്തിന് കേടു പറ്റിയവര്‍പ്രതിഭാശാലികള്‍മന്ദബുദ്ധികള്‍ തുടങ്ങിയവരെ വളരെക്കാലം പഠിച്ചതിന്റെ അടിസ്ഥാനത്തിലാണ് അദ്ദേഹം ഈ നിഗമനങ്ങളിലെത്തിയത്.
  • ഒമ്പതുതരം ബുദ്ധികളെ കുറിച്ചാണ്  അദ്ദേഹം വിശദീകരണം നല്‍കിയിരിക്കുന്നത്ഇവ സ്വതന്ത്രമായും പരസ്പരബന്ധിതമായും പ്രവര്‍ത്തിക്കുന്നതിലൂടെയാണ് ഒരാളുടെ കഴിവുകള്‍ നിര്‍ണയിക്കപ്പെടുന്നത്.
  • 9  ബഹുമുഖ ബുദ്ധിയിൽ ഒന്നാണ് ദൃശ്യ സ്ഥലപര ബുദ്ധി. 
    1. ഭാഷാപരമായ ബുദ്ധി (verbal/linguistic intelligence)
    2. യുക്തിചിന്താപരവും ഗണിതപരവുമായ ബുദ്ധി (logical & mathematical intelligence)
    3. ദൃശ്യ-സ്ഥലപരമായ ബുദ്ധി (visual & spacial intelligence)
    4. ശാരീരിക-ചലനപരമായ ബുദ്ധി (bodily - kinesthetic intelligence)
    5. സംഗീതപരമായ ബുദ്ധി (musical intelligence)
    6. വ്യക്ത്യാന്തര ബുദ്ധി (inter personal intelligence)
    7. ആന്തരിക വൈയക്തിക ബുദ്ധി (intra personal intelligence)
    8. പ്രകൃതിപരമായ ബുദ്ധി (natural intelligence)
    9. അസ്തിത്വപരമായ ബുദ്ധി (existential intelligence)
ദൃശ്യ-സ്ഥലപര ബുദ്ധി
  • വിവിധ രൂപങ്ങള്‍ നിര്‍മിക്കാനും ത്രിമാനരൂപങ്ങള്‍ ഉള്‍ക്കൊള്ളാനും ദിക്കുകള്‍ തിരിച്ചറിയാനും മറ്റും സഹായിക്കുന്ന ബുദ്ധി
  • ചിത്രം വരയ്ക്കല്‍മാപ്പുകള്‍ തയ്യാറാക്കല്‍രൂപങ്ങള്‍ നിര്‍മിക്കല്‍നിറം നല്‍കല്‍കൊളാഷുകള്‍ തയ്യാറാക്കല്‍ തുടങ്ങിയവ ഉള്‍പ്പെടുത്തണം
  • വസ്തുക്കളുടെ സ്ഥാനം നിർണയിക്കുക , വസ്തുവിൻ്റെ  അസാന്നിധ്യത്തിലും അതിൻറെ സവിശേഷത മനസ്സിലാക്കാൻ കഴിയുന്നു.

Related Questions:

വൈകാരിക ബുദ്ധിയെ പ്രചരിപ്പിച്ചത് ആര് ?
ബിനെ ആരുടെ സഹായത്തോടുകൂടിയാണ് ബുദ്ധിശോധകം തയ്യാറാക്കിയത് ?
In Howard Gardner's theory of multiple intelligence, individuals high on ................. ..................... intelligence can engage in abstract reasoning easily and can manipulate symbols to solve problems.

താഴെപ്പറയുന്നവയിൽ നിന്നും ബുദ്ധിയുടെ പ്രകൃതവുമായി ബന്ധപ്പെട്ട ശരിയായ പ്രസ്താവനകൾ തിരഞ്ഞെടുക്കുക :

  1. ലിംഗവ്യത്യാസങ്ങൾ ബുദ്ധിയുടെ അളവിനെ സ്വാധീനിക്കുന്നു.
  2. ബുദ്ധിയെ കൃത്യമായി നിർവചിക്കുക ശ്രമകരമാണ്.
  3. പ്രായഭേദങ്ങൾക്കനുസൃതമായി ബുദ്ധിയും വ്യത്യാ സപ്പെടുന്നു.
  4. മനുഷ്യരുടെ ഇടയിൽ സമാനമായ രീതിയിലല്ല ബുദ്ധി നിലകൊള്ളുന്നത്.
    Intelligence quotient is calculated as :