Challenger App

No.1 PSC Learning App

1M+ Downloads
ജലത്തിന് ഏറ്റവും കുറവ് വ്യാപ്തം ഉള്ളത് ഏതു ഊഷ്മാവിലാണ് ?

A0 °C

B4 °C

C-4 °C

D10 °C

Answer:

B. 4 °C

Read Explanation:

ജലത്തിൻറെ 'അസാധാരണ വികാസം' മൂലമാണ് 0 °Cനു പകരം 4 °Cൽ ഏറ്റവും കുറവ് വ്യാപ്തം കാണിക്കുന്നത്. സാധാരണ താപനിലയുള്ള ജലം തണുപ്പിക്കുമ്പോൾ ആദ്യം മറ്റു പദാർത്ഥങ്ങളെ പോലെ സങ്കോചിക്കുന്നു. എന്നാൽ 4°C നിന്നും 0°C ലേക്ക് തണുപ്പിക്കുമ്പോൾ വ്യാപ്തംകൂടുകയാണ് ചെയ്യുന്നത്. മറ്റ് പദാർത്ഥങ്ങളെ അപേക്ഷിച്ചു ജലത്തിനുള്ള ഈ പ്രതിഭാസമാണ് അസാധാരണ വികാസം (Anomalous Expansion)


Related Questions:

ഒരു വ്യവസ്ഥയിലേക്ക് 100 J താപം നൽകുകയും, വ്യവസ്ഥ 40 J പ്രവൃത്തി ചെയ്യുകയും ചെയ്താൽ, ആന്തരികോർജ്ജത്തിലെ മാറ്റം എത്രയായിരിക്കും? (ഒന്നാം നിയമം അനുസരിച്ച്)
ഒരു വസ്തു അതിന്റെ ഒരു യൂണിറ്റ് ഉപരിതല വിസ്തീർണ്ണത്തിൽ ഒരു യൂണിറ്റ് സമയത്തിൽ വികിരണം ചെയ്യുന്ന താപം അറിയപ്പെടുന്നത് എന്ത് ?
ആധൂനിക തെർമോമീറ്റർ കണ്ടെത്തിയത് ആര് ?
ബാഷ്പീകരണവും തിളക്കലും തമ്മിലുള്ള പ്രധാന വ്യത്യാസം?
ഒരേ നീളവും വ്യത്യസ്ത വിശിഷ്ടതാപധാരിതയും (S1,S2) വ്യത്യസ്ത താപീയ ചാലകതയും (K1,K2) വ്യത്യസ്ത ചേതതല പരപ്പളവുമുള്ള (A1,A2) രണ്ട് ചാലകങ്ങളുടെ അഗ്രങ്ങൾ T1,T2 എന്നീ താപനിലയിൽ ക്രമീകരിച്ചപ്പോൾ താപ നഷ്ടത്തിന്റെ നിരക്ക് ഒരേപോലെ ആയിരുന്നു. എങ്കിൽ ശരിയായത് ഏത്?