App Logo

No.1 PSC Learning App

1M+ Downloads
ജാമിയ മില്ലിയ ഇസ്ലാമിയയുടെ ആദ്യ ചാൻസിലർ ആരായിരുന്നു ?

Aമുഹമ്മദ് അലി ജൗഹർ

Bഹക്കീം അജ്‌മൽ ഖാൻ

Cഎം.എ അൻസാരി

Dസക്കീർ ഹുസൈൻ

Answer:

B. ഹക്കീം അജ്‌മൽ ഖാൻ

Read Explanation:

ജാമിയ മില്ലിയ ഇസ്ലാമിയ

  • ന്യൂഡൽഹിയിൽ സ്ഥിതി ചെയ്യുന്ന ഒരു കേന്ദ്ര സർവ്വകലാശാലയാണ്‌ ജാമിയ മില്ലിയ ഇസ്ലാമിയ.
  • ഹകീം അജ്മൽ ഖാനായിരുന്നു ജമിയ മില്ലിയയുടെ ആദ്യ ചാൻസലർ
  • 1920 ലാണ്‌ ജാമിഅ മില്ലിയ്യ സ്ഥാപിതമായത്.
  • മൗലാനാ മുഹമ്മദ് അലി, മൗലാനാ ഷൗകത്ത് അലി എന്നീ നേതാക്കളാണ് ഈ സർവകലാശാല സ്ഥാപിച്ചത്.
  • 1988 ലെ പാർലമെന്റ് പാസ്സാക്കിയ നിയമപ്രകാരം ഇതൊരു കേന്ദ്ര സർവ്വകലാശാലയായി മാറുകയായിരുന്നു
  • അലീഗഢിലാണ് സർവകലാശാല അരംഭിച്ചതെങ്കിലും പിന്നീട് ന്യൂഡൽഹിയിലെക്ക്  മാറ്റപെട്ടു

ഹക്കീം അജ്‌മൽഖാൻ

  • ഒരു ദേശീയനേതാവും ഭിഷഗ്വരനുമായിരുന്നു ഹക്കീം അജ്‌മൽഖാൻ
  • 1921ൽ അഹമ്മദാബാദിൽ ചേർന്ന കോൺഗ്രസ് സമ്മളനത്തിൽ സി.ആർ. ദാസിന്റെ അസാന്നിധ്യത്തിൽ, അധ്യക്ഷപദവും വഹിച്ചു.
  • ഹക്കിം അജ്മൽ ഖാന്റെ ജന്മവാർഷികത്തോടനുബന്ധിച്ചാണ് എല്ലാ വർഷവും 'ലോക യുനാനി ദിനം' ആചരിക്കുന്നത് (ഫെബ്രുവരി 11)

Related Questions:

സ്‌കൂൾ, ഉന്നത വിദ്യാഭ്യാസ മേഖലയിൽ വിദ്യാർത്ഥികൾക്ക് ഇന്ത്യൻ ഭാഷകളിൽ ഡിജിറ്റൽ രൂപത്തിൽ പാഠപുസ്തകങ്ങൾ നൽകുന്ന പദ്ധതി ?
ഓൺലൈൻ ഉന്നത വിദ്യാഭ്യാസത്തിൽ ഇന്ത്യയിലെ ആദ്യ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് പ്രൊഫസറേ അവതരിപ്പിച്ചത് ?
The National Knowledge Commission was dissolved in :
NEP 2020-ൽ ഏർലി ചൈൽഡ്ഹുഡ് കെയർ ആൻഡ് എഡ്യൂക്കേഷന്റെ (ECCE) പ്രായം എത്രയായിരിക്കും?
പ്രൈമറി സ്കൂൾ അദ്ധ്യാപകരുടെ നിലവാരം ഉയർത്താൻ കേന്ദ്ര ഗവൺമെന്റ് ജില്ലാ തലത്തിൽ ആരംഭിച്ച സ്ഥാപനം ?