Challenger App

No.1 PSC Learning App

1M+ Downloads
ജാമ്യം വാങ്ങണമെന്ന് നിർദ്ദേശിക്കാനുള്ള അധികാരത്തെക്കുറിച്ച് പറയുന്ന സെക്ഷൻ ഏത് ?

Aസെക്ഷൻ 74

Bസെക്ഷൻ 73

Cസെക്ഷൻ 76

Dസെക്ഷൻ 77

Answer:

B. സെക്ഷൻ 73

Read Explanation:

BNSS Section-73 - Power to direct security to be taken [ ജാമ്യം വാങ്ങണമെന്ന് നിർദ്ദേശിക്കാനുള്ള അധികാരം]

  • 73 (1) - എന്തെങ്കിലും വ്യക്തിയെ അറസ്റ്റുചെയ്യുന്നതിന് വാറന്റ് പുറപ്പെടുവിക്കുന്ന ഏതൊരു കോടതിയും അതിൻ്റെ വിവേചനാധികാരത്തിൽ വാറന്റിന്മേൽ അംഗീകാരം നൽകിക്കൊണ്ട്, അയാൾ ഒരു നിശ്ചിത സമയത്തും അതിനുശേഷം കോടതിയിൽ ഹാജരാക്കുന്നതിന് മതിയായ ജാമ്യക്കാരോട് കൂടിയ ജാമ്യാപേക്ഷ നടപ്പിലാക്കുകയാണെങ്കിൽ കോടതി നിർദ്ദേശിക്കുന്നതുവരെ, വാറന്റ് നിർദ്ദേശിച്ച ഉദ്യോഗസ്ഥൻ അത്തരം സുരക്ഷ സ്വീകരിക്കുകയും അത്തരം വ്യക്തിയെ കസ്റ്റഡിയിൽ മോചിപ്പിക്കുകയും ചെയ്യേണ്ടതാണെന്ന് നിർദേശിക്കാവുന്നതാണ്.

  • 73(2) - എൻഡോഴ്‌സ്‌മെന്റിൽ

  • (a) ജാമ്യക്കാരുടെ എണ്ണവും,

  • (b) അവരും ആരുടെ അറസ്റ്റിനാണോ വാറൻ്റ് പുറപ്പെടുവിച്ചിട്ടുള്ളത് അയാളും യഥാക്രമം എത്ര തുകയ്ക്കാണ് ബാധ്യസ്ഥരാക്കപ്പെടേണ്ടത് എന്നും,

  • (c) കോടതിയിൽ ഹാജരാകേണ്ട സമയവും; പ്രസ്‌താവിച്ചിരിക്കേണ്ടതാകുന്നു.

  • 73 (3) - ഈ വകുപ്പിൻ കീഴിൽ ജാമ്യം വാങ്ങുമ്പോൾ എല്ലാം വാറന്റ് നിർദ്ദേശിച്ച ഉദ്യോഗസ്ഥൻ ബോണ്ട് കോടതിക്ക് കൈമാറേണ്ടതാണ്


Related Questions:

താഴെപറയുന്നവയിൽ സെക്ഷൻ 70 പ്രകാരം ശരിയായ പ്രസ്താവനകൾ ഏതെല്ലാം ?

  1. 70(1) - ഒരു കോടതി പുറപ്പെടുവിച്ച സമൻസ് അതിൻ്റെ പ്രാദേശിക അധികാര പരിധിയ്ക്ക് പുറത്ത് നൽകുമ്പോൾ , സമൻസ് നടത്തുന്ന ഉദ്യോഗസ്ഥൻ കേസിൻ്റെ ഹിയറിങ്ങിൽ ഹാജരില്ലാത്ത ഏതെങ്കിലും സാഹചര്യത്തിലും , അങ്ങനെയുണ സമൻസ് നടത്തിയിട്ടുണ്ടെന്നുള്ളതിന് ഒരു മജിസ്ട്രേറ്റിൻ്റെ മുമ്പാകെ ചെയ്‌തതാണെന്ന് കരുതാവുന്ന ഒരു സത്യവാങ്മൂലവും, സമൻസ് ആർക്കാണോ നൽകുകയോ, ടെൻഡർ ചെയ്യുകയോ ഏൽപ്പിക്കുകയോ ചെയ്ത്‌ത്,
  2. 70(2) - ഈ വകുപ്പിൽ പറഞ്ഞിട്ടുള്ള സത്യവാങ്മൂലം സമൻസിൻ്റെ ഡ്യൂപ്ലിക്കേറ്റിനോട് ചേർത്ത് കോടതിയിലേക്ക് തിരികെ അയക്കാവുന്നതാണ്.
  3. 70 (3) - വകുപ്പ് 64 മുതൽ 71 വരെയുള്ളതിൽ ഇലക്ട്രോണിക് ആശയവിനിമയം വഴി അയച്ച എല്ലാ സമൻസുകളും മുറപ്രകാരം നടത്തിയതായി കണക്കാക്കുകയും അത്തരം സമൻസുകളുടെ ഒരു പകർപ്പ് സാക്ഷ്യപെടുത്തുകയും സമൻസ് നടത്തിയതിൻ്റെ തെളിവായി സൂക്ഷിക്കുകയും ചെയ്യും.
    അറസ്റ്റിലായ ആളുടെ തിരിച്ചറിയലിനെക്കുറിച്ച് പറയുന്ന BNSS ലെ സെക്ഷൻ ഏത് ?
    ഒരു അറസ്‌റ്റ് വാറന്റ് ഇന്ത്യയിൽ ഏതു സ്ഥലത്തു വെച്ചും നടപ്പാക്കാവുന്നതാണ് എന്ന് പറയുന്ന സെക്ഷൻ ഏത് ?
    ആത്മഹത്യ മുതലായവ പോലീസ് അന്വേഷിക്കുകയും റിപ്പോർട്ട് ചെയ്യുകയും ചെയ്യണമെന്ന് പറയുന്ന BNSS സെക്ഷൻ ഏത് ?
    ഭാരതീയ നാഗരിക് സുരക്ഷാസംഹിതയിൽ "ശ്രവ്യ - ദൃശ്യ ഇലക്ട്രോണിക് മാർഗ്ഗം " എന്നിവയുടെ ഉപയോഗത്തെ നിർവചിക്കുന്ന വകുപ്പ്