App Logo

No.1 PSC Learning App

1M+ Downloads
അറസ്റ്റിലായ ആളുടെ തിരിച്ചറിയലിനെക്കുറിച്ച് പറയുന്ന BNSS ലെ സെക്ഷൻ ഏത് ?

Aസെക്ഷൻ 55

Bസെക്ഷൻ 56

Cസെക്ഷൻ 53

Dസെക്ഷൻ 54

Answer:

D. സെക്ഷൻ 54

Read Explanation:

BNSS-section -54

identification of person arrested [അറസ്റ്റിലായ ആളുടെ തിരിച്ചറിയൽ ]

  • ഒരു കുറ്റകൃത്യം ചെയ്തതിന്റെ പേരിൽ ഒരു വ്യക്തിയെ അറസ്റ്റ് ചെയ്യുകയും ,അത്തരം കുറ്റകൃത്യങ്ങളുടെ അന്വേഷണത്തിന് മറ്റേതെങ്കിലും ആളുകളുടെ തിരിച്ചറിയൽ ആവശ്യമാണെങ്കിൽ അധികാരപരിധിയുള്ള കോടതിക്ക് ഒരു പോലീസ് സ്റ്റേഷന്റെ ചാർജ് ഉള്ള ഉദ്യോഗസ്ഥന്റെ അഭ്യർത്ഥന പ്രകാരം കോടതിക്ക് ഉചിതം എന്ന് തോന്നുന്ന വിധത്തിൽ തിരിച്ചറിയതിന് വിധേയനാക്കാൻ നിർദ്ദേശിക്കാവുന്നതാണ്.

  • എന്നാൽ , അറസ്റ്റ് ചെയ്യപ്പെട്ട വ്യക്തിയെ തിരിച്ചറിയുന്ന വ്യക്തിക്ക് മാനസികമോ ശാരീരികമോ ആയ ദൗർബല്യങ്ങൾ ഉണ്ടെങ്കിൽ അത്തരം തിരിച്ചറിയൽ പ്രക്രിയ ഒരു ജുഡീഷ്യൽ മജിസ്ട്രേറ്റിന്റെ മേൽനോട്ടത്തിൽ നടത്തേണ്ടതാണ് . കൂടാതെ , അങ്ങനെയുള്ള ആൾ തനിക്ക് സൗകര്യപ്രദമായ സംവിധാനങ്ങൾ ഉപയോഗിച്ചുകൊണ്ട് അറസ്റ്റ് ചെയ്യപ്പെട്ട വ്യക്തിയെ തിരിച്ചറിയുന്നുവെന്ന് ഉറപ്പാക്കാൻ ഉചിതമായ നടപടികൾ കൈക്കൊള്ളാവുന്നതാണ് .കൂടാതെ , തിരിച്ചറിയൽ പ്രക്രിയ ഏതെങ്കിലും ശ്രവ്യ-ദൃശ്യ (audio-video )ഇലക്ട്രോണിക് മാർഗങ്ങളിലൂടെ രേഖപ്പെടുത്തണം.


Related Questions:

അറസ്‌റ്റിനെ കുറിച്ച് ബന്ധുവിനെ അറിയിക്കാൻ അറസ്‌റ്റ് ചെയ്യുന്ന വ്യക്തിയുടെ ബാധ്യതയെക്കുറിച്ച് പറയുന്ന BNSS ലെ സെക്ഷൻ ഏത് ?
അന്വേഷണ വിചാരണയെപ്പറ്റി താഴെപ്പറയുന്ന പ്രസ്താവനകളിൽ ഏതാണ് ശരി?
ഭാരതീയ നാഗരിക് സുരക്ഷാ സംഹിതയുടെ (BNSS) പുതുക്കിയ രണ്ടാം ബിൽ ലോക്സഭയിൽ അവതരിപ്പിച്ചത് ?
കൊഗ്‌നൈസബിൾ അല്ലാത്ത കേസുകളിൽ കൊടുക്കുന്ന വിവരവും അങ്ങനെയുള്ള കേസുകളുടെ അന്വേഷണത്തെക്കുറിച്ചും പറയുന്ന BNSS ലെ സെക്ഷൻ ഏത് ?
ഓഡിയോ , വീഡിയോ ഇലക്‌ട്രോണിക് മാർഗ്ഗങ്ങളിലൂടെ പരിശോധനയുടെയും പിടിച്ചെടുക്കലിൻ്റെയും റെക്കോർഡിംഗിനെക്കുറിച്ച് പറയുന്ന BNSS ലെ സെക്ഷൻ ഏത് ?