Aസീബോർഗിയം
Bഅസ്താറ്റൈൻ
Cനിഹോണിയം
Dഒഗനെസൻ
Answer:
D. ഒഗനെസൻ
Read Explanation:
മൂലകങ്ങളുടെ നാമകരണം:
നിഹോണിയം
നിഹോൺ എന്ന ജാപ്പനീസ് ഭാഷയിലുള്ള വാക്കിൽ നിന്നാണ് നിഹോണിയം എന്ന പേര് ആ മൂലകത്തിന് ലഭിച്ചത്.
ജപ്പാൻ എന്നതിന് ജാപ്പനീസ് ഭാഷയിൽ ഉപയോഗിക്കുന്ന വാക്കാണിത്.
‘ഉദയസൂര്യന്റെ നാട്’ എന്നും ഇതിന് അർത്ഥമുണ്ട്.
മോസ്കോവിയം
മോസ്കോവിയം എന്ന മൂലകത്തിന്റെ കണ്ടുപിടുത്തവുമായി ബന്ധപ്പെട്ട പരീക്ഷണങ്ങൾ പ്രധാനമായും നടത്തിയിരുന്നത് മോസ്കോയിലുള്ള ലാബുകളിലായിരുന്നു.
ടെന്നെസിൻ
ടെന്നെസി പ്രദേശത്തെ ലാബുകളിലെ പരീക്ഷണങ്ങളാണ് ടെന്നെസിൻ എന്ന മൂലകത്തിന് ആ പേര് വന്നതിന്റെ അടിസ്ഥാനം.
ഈ മൂന്ന് മൂലകങ്ങളുടെയും പേരുകൾ ഇവയുമായി ബന്ധപ്പെട്ട സ്ഥലങ്ങളുടെ പേരിൽ നിന്നുമാണ് ലഭിച്ചത്.
Note:
ജീവിച്ചിരിക്കുന്ന ശാസ്ത്രജ്ഞരോടുള്ള ബഹുമാനാർത്ഥം മൂലകങ്ങൾക്ക് പേര് നൽകുന്നതിന്റെ രണ്ടാമത്തെ ഉദാഹരണമാണ് ഒഗനെസൻ.
ആദ്യമായി ഇപ്രകാരം പേര് നൽകിയത് അറ്റോമിക നമ്പർ 106 ആയ സീബോർഗിയം എന്ന മൂലകത്തിനായിരുന്നു.
സീബോർഗിയം
ഗ്ലെൻ സീബോർഗ് എന്ന അമേരിക്കൻ രസതന്ത്രജ്ഞനോടുള്ള ബഹുമാന സൂചകമായാണ് ഈ പേര് നൽകിയത്.
ഒഗനെസൻ
ഒഗനെസൻ എന്ന മൂലകത്തിന് പേര് നൽകിയത് പ്രൊഫ. യൂറി ഒഗനെഷ്യൻ എന്ന ന്യൂക്ലിയർ ശാസ്ത്രജ്ഞനോടുള്ള ബഹുമാനാർത്ഥമാണ്.