ജെറോം എസ്. ബ്രൂണറുമായി ബന്ധമില്ലാത്തത് എന്താണ് ?
Aകണ്ടെത്തൽ പഠനം
Bവികാസത്തിൻറ സമീപസ്ഥ മണ്ഡലം
Cചാക്രികാരോഹണ ക്രമം
Dആശയരൂപീകരണ ഘട്ടങ്ങൾ
Answer:
B. വികാസത്തിൻറ സമീപസ്ഥ മണ്ഡലം
Read Explanation:
വൈജ്ഞാനിക വികാസം:
- വൈജ്ഞാനിക വികാസം എന്ന ആശയം മുന്നോട്ട് വെച്ചത്, Jerome Seymour Brunur ആണ്.
- ബ്രൂണറുടെ അഭിപ്രായത്തിൽ ഒരാളുടെ ചിന്താഗതി രൂപപ്പെടുന്നത് പക്വനം, പരിശീലനം, അനുഭവങ്ങൾ എന്നിവയിലൂടെയാണ്.
- ബ്രൂണർ വികസന ഘട്ടങ്ങളെ വിവരിക്കുന്നത് പ്രായത്തിന്റെ അടിസ്ഥാനത്തിലല്ല, മറിച്ച് ആശയങ്ങൾ രൂപവത്കരിക്കാനും, എങ്ങനെ വൈജ്ഞാനിക ഘടന കെട്ടിപ്പടുക്കാനും, വ്യക്തി ഉപയോഗിക്കുന്ന അനുഭവങ്ങളുടെ സ്വഭാവത്തെ ആധാരമാക്കിയുമാണ്.
ബ്രൂണറുടെ കൃതികൾ
- ദി കൾച്ചർ ഓഫ് എഡ്യുക്കേഷൻ, പ്രോസസ്സ് ഓഫ് എഡ്യുക്കേഷൻ എന്നിവ ജെറോം എസ് ബ്രൂണറുടെ സംഭാവനയാണ്.
- ഹാർവാർഡ് സർവകലാശാലയിലെ പ്രൊഫസർ ആയിരുന്ന ബ്രൂണർ പ്രോസസ്സ് ഓഫ് എഡ്യൂക്കേഷൻ എന്ന പുസ്തകത്തിലൂടെ കണ്ടെത്തൽ പഠനം എന്ന തൻറെ ആശയത്തിന് പ്രചാരം നൽകി.
- വിദ്യാഭ്യാസത്തിൽ സാംസ്കാരിക ഘടകങ്ങൾക്കുള്ള പ്രാധാന്യത്തെ കുറിച്ചാണ് ദി കൾച്ചർ ഓഫ് എഡ്യൂക്കേഷൻ എന്ന പുസ്തകത്തിൽ അദ്ദേഹം വിവരിച്ചിരിക്കുന്നത്.
കണ്ടെത്തൽ പഠനം (Discovery Learning)
- കണ്ടെത്തൽ പഠനം എന്ന ആശയം മുന്നോട്ട് വെച്ചത് - ജെറോം എസ് ബ്രൂണർ
- ക്ലാസ് റൂം പഠന പ്രശ്നങ്ങൾ പരിഹരിക്കുന്നതിനായി കണ്ടെത്തൽ പഠനത്തിൻറെ സാധ്യതകൾ പ്രയോജനപ്പെടുത്തണമെന്ന് ബ്രൂണർ അഭിപ്രായപ്പെടുന്നു
- സാജാത്യ വൈജാത്യങ്ങൾ താരതമ്യം ചെയ്ത് വർഗ്ഗീകരിച്ച് നിഗമനത്തിൽ എത്തുന്നതാണ് ഇതിൻറെ സാമാന്യ രീതി
- സ്വന്തം ബുദ്ധിയും ചിന്താശക്തിയും ഉപയോഗിച്ച് അവനവനു വേണ്ടി പഠനം നടത്തുന്ന രീതിയാണ് കണ്ടെത്തൽ രീതി
ബ്രൂണറിന്റെ വൈജ്ഞാനിക വികസന ഘട്ടങ്ങൾ
ആശയരൂപീകരണ പ്രക്രിയ
- പ്രവർത്തനഘട്ടം (Enactive Stage)
- ബിംബനഘട്ടം (Iconic Stage)
- പ്രതിരൂപാത്മകഘട്ടം / പ്രതീകാത്മകഘട്ടം (Symbolic Stage)
- ബ്രൂണറുടെ അഭിപ്രായത്തിൽ ആശയരൂപീകരണ പ്രക്രിയ ഈ മൂന്ന് ഘട്ടങ്ങളിലൂടെയാണ് കടന്നു പോകുന്നത്.
പ്രവർത്തനഘട്ടം (Enactive Stage)
- ശിശു കാര്യങ്ങൾ കായികപ്രവൃത്തിയിലൂടെ പഠിക്കുന്ന ഘട്ടം - പ്രവർത്തനഘട്ടം
- മൂർത്തവസ്തുക്കൾ ഉപയോഗിച്ചുള്ള പഠനഘട്ടം - പ്രവർത്തനഘട്ടം
- "ഏതൊരു ആശയത്തിന്റെയും പ്രാഥമികതലം പ്രവർത്തനത്തിന്റേതാണ്" എന്ന് അഭിപ്രായപ്പെട്ടത് - ബ്രൂണർ
ബിംബനഘട്ടം (Iconic Stage)
- കായികപ്രവർത്തനങ്ങളിൽ നിന്നു ബിംബങ്ങൾ സ്വതന്ത്രമാകുന്ന ഘട്ടം - ബിംബനഘട്ടം
- വൈജ്ഞാനിക അനുഭവങ്ങൾ സ്വീകരിക്കുന്നതും പ്രകടിപ്പിക്കുന്നതും പ്രത്യക്ഷണത്തിന് വിധേയമായതുമായ വികസന ഘട്ടം - ബിംബനഘട്ടം
-
- ഉദാ : കൈയിൽ കിട്ടിയ കരിക്കട്ടയും മറ്റും ഉപയോഗിച്ച് കുട്ടികൾ ചുവരിലോ മറ്റു പ്രതലങ്ങളിലോ പലതരം രൂപങ്ങൾ വരയ്ക്കുന്നു.
- കുട്ടിയുടെ മനോചിത്രങ്ങളുടെ ആവിഷ്കാരം നടക്കുന്ന ഘട്ടം - ബിംബനഘട്ടം
- വൈജ്ഞാനിക വികസനത്തിന്റെ ഈ തലത്തിൽ വസ്തുക്കൾ, വ്യക്തികൾ, സംഭവങ്ങൾ തുടങ്ങിയവയെ കുട്ടി ആവിഷ്കരിക്കുന്നത് ഇത്തരം മനോബിംബങ്ങളിലൂടെയാണ്.
പ്രതിരൂപാത്മകഘട്ടം / പ്രതീകാത്മകഘട്ടം (Symbolic Stage)
- വൈജ്ഞാനിക അനുഭവങ്ങൾ സ്വീകരിക്കുന്നതും പ്രകടിപ്പിക്കുന്നതുമായ പ്രതീകങ്ങൾ ഭാഷ വഴി അവതരിപ്പിക്കുന്ന ഘട്ടം - പ്രതീകാത്മകഘട്ടം
- പ്രവർത്തനവും ബിംബങ്ങളും ഭാഷാപദങ്ങളായി മാറ്റുന്ന ഘട്ടം - പ്രതീകാത്മകഘട്ടം
- തന്റെ വീട്ടുവളപ്പിൽ കണ്ട മയിലിനെക്കുറിച്ച് വിവരിക്കുന്ന കുട്ടി ആശയപ്രകാശനത്തിന് ഉപയോഗിക്കുന്നത് ഭാഷ എന്ന പ്രതീകമാണ്.
- ഈ ഘട്ടത്തിലുള്ള കുട്ടിക്ക് അമൂർത്ത ചിന്തനത്തിനുള്ള കഴിവുണ്ടായിരിക്കും.
- വൈജ്ഞാനിക വികസനത്തിന്റെ ഉയർന്ന ഘട്ടം - പ്രതീകാത്മക കഘട്ടം
രേഖീയരീതി / ചാക്രികരീതി
- ഒരാശയം പൂർണമായി പഠിച്ചശേഷം വേറൊന്ന് അവതരിപ്പിക്കുന്ന രീതി - രേഖീയ രീതി
ഉദാഹരണം : പ്രൈമറി ക്ലാസുകളിലെ ഗണിത പുസ്തകത്തിൽ സംഖ്യാബോധം പൂർണമായി പഠിച്ച ശേഷം, സങ്കലനം പിന്നീട് വ്യവകലനം തുടർന്ന് ഭിന്നസംഖ്യകൾ എന്ന രീതിയിലാണ് പാഠഭാഗങ്ങൾ ക്രമീകരിച്ചിരുന്നത്.
- ചാക്രികാനുഭവങ്ങൾ ആശയരൂപീകരണത്തിനാവശ്യമാണെന്ന് വാദിച്ചത് - ജെറോം എസ് ബ്രൂണർ
- സംഖ്യാവബോധവും സങ്കലനവും വ്യവകലനവുമൊക്കെയായി ബന്ധപ്പെട്ട അനുഭവങ്ങൾ സ്വാഭാവികമായ സന്ദർഭങ്ങളിൽ വീണ്ടും വീണ്ടും അവതരിപ്പിക്കുന്നതാണ് - ചാക്രികപാഠ്യപദ്ധതി
- പാഠ്യപദ്ധതി ചാക്രികാരോഹണരീതിയിലാവണം എന്ന് നിർദ്ദേശിച്ച വിദ്യഭ്യാസ മനഃശാസ്ത്രജ്ഞനാണ് - ജെറോം എസ്. ബ്രൂണർ
- സ്വാഭാവികമായ സന്ദർഭങ്ങളിൽ വീണ്ടും വീണ്ടും ഒരാശയവുമായി ബന്ധപ്പെടുമ്പോഴാണ് ആശയരൂപീകരണം ദൃഢമാവുന്നത് എന്ന് അഭിപ്രായപ്പെട്ടത് - ബ്രൂണർ