App Logo

No.1 PSC Learning App

1M+ Downloads
ജോസ് അൻ്റോണിയോ പ്രിമോ ഡി റിവേര സ്പെയ്നിൽ 'ഫലാങ്ങ് എസ്പാനോള'(ഫാലാൻക്സ്) ഫാസിസ്റ്റ് പാർട്ടി സ്ഥാപിച്ച വർഷം?

A1923

B1933

C1930

D1935

Answer:

B. 1933

Read Explanation:

ഫലാഞ്ച് എസ്പാനോല (ഫാലാൻക്സ്)

  • ഒരു സ്പാനിഷ് അഭിഭാഷകനും രാഷ്ട്രീയക്കാരനുമായ ജോസ് അൻ്റോണിയോ പ്രിമോ ഡി റിവേരയാണ് 1933-ൽ ഫലാഞ്ച് എസ്പാനോല എന്ന പാർട്ടി സ്ഥാപിച്ചത് 
  • 1923 മുതൽ 1930 വരെ സ്‌പെയിനിൽ ഏകാധിപതിയായിരുന്ന മിഗ്വൽ പ്രിമോ ഡി റിവേരയുടെ മകനായിരുന്നു അൻ്റോണിയോ പ്രിമോ ഡി റിവേര.
  • ഫാസിസത്തിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട തീവ്ര വലതുപക്ഷ രാഷ്ട്രീയ പാർട്ടിയായിരുന്നു ഫലാഞ്ച് എസ്പാനോല.
  • ഇംഗ്ലീഷ് ഭാഷയിൽ ഫാലാൻക്സ് എന്നാണ് ഇത് അറിയപ്പെട്ടിരുന്നത് 
  • സ്പെയിനിൽ ദേശീയ, സ്വേച്ഛാധിപത്യ, കമ്മ്യൂണിസ്റ്റ് വിരുദ്ധ ആശയങ്ങൾ പ്രോത്സാഹിപ്പിക്കാനാണ് പാർട്ടി ലക്ഷ്യമിട്ടത് .

Related Questions:

രണ്ടാം ലോകമഹായുദ്ധത്തിൽ ഏറ്റവും കൂടുതൽ ആൾനാശമുണ്ടായ രാജ്യം ഏത് ?

രണ്ടാം ലോക യുദ്ധ വേളയിൽ ഫ്രാൻസിന്റെ കീഴടങ്ങലുമായി ബന്ധപ്പെട്ട ചില പ്രസ്താവനകൾ നൽകിയിരിക്കുന്നു. തെറ്റായവ കണ്ടെത്തുക

  1. 1940 മാർച്ചിൽ ജർമ്മൻ സൈന്യം ഫ്രാൻസിൻ്റെ തലസ്ഥാനമായ പാരീസ് കീഴടക്കി.
  2. ഫ്രാൻസും ജർമ്മനിയും തമ്മിലുള്ള യുദ്ധം  അവസാനിപ്പിച്ചുകൊണ്ട് 1940 ജൂൺ 22-ന് ഒരു യുദ്ധവിരാമ കരാർ  ഒപ്പുവച്ചു.
  3. ജർമ്മനിയോട് കീഴടങ്ങിയ ശേഷം ഫ്രഞ്ച് സർക്കാർ ഫ്രാൻസിൻ്റെ  തെക്കൻ ഭാഗത്തുള്ള വിച്ചി എന്ന പട്ടണത്തിലേക്ക് ആസ്ഥാനം മാറ്റി.
  4. ജർമ്മൻ അധിനിവേശത്തിനെതിരായ പോരാട്ടം തുടരുകയും ഫ്രാൻസിൻ്റെ വിമോചനം നേടുകയും ചെയ്യുക എന്ന ലക്ഷ്യത്തോടെ ഫ്രീ ഫ്രാൻസ് മൂവ്‌മെൻ്റ്  എന്ന പ്രസ്ഥാനം രൂപീകരിക്കപ്പെട്ടു
  5. ഫിലിപ്പ് പെറ്റൈനായിരുന്നു ഫ്രീ ഫ്രാൻസ് മൂവ്‌മെൻ്റ് എന്ന പ്രസ്ഥാനത്തിന്റെ സ്ഥാപകനും നേതാവും
    മൊളോട്ടൊഫ്–റിബൻത്രോപ് ഉടമ്പടി എന്നും അറിയപ്പെടുന്നത് ഇവയിൽ ഏതിനെയാണ്?
    ' Brown Shirts ' was a
    മുസ്സോളിനിയെ പുതിയ സർക്കാർ രൂപീകരിക്കാൻ വിക്ടർ ഇമ്മാനുവൽ രണ്ടാമൻ രാജാവ് ക്ഷണിച്ചത് ഏത് വർഷമാണ്?