രണ്ടാം ലോകമഹായുദ്ധസമയത്ത് ഫ്രാൻസിൻ്റെ പരാജയത്തെത്തുടർന്ന് രൂപീകരിക്കപ്പെട്ട ഫ്രീ ഫ്രാൻസ് പ്രസ്ഥാനത്തിൻ്റെ സ്ഥാപകനും നേതാവും ആരായിരുന്നു?
Aഫിലിപ്പ് പെറ്റൈൻ
Bവിൻസ്റ്റൺ ചർച്ചിൽ
Cചാൾസ് ഡി ഗാൾ
Dഫ്രാങ്ക്ലിൻ ഡി. റൂസ്വെൽറ്റ്
Answer:
C. ചാൾസ് ഡി ഗാൾ
Read Explanation:
ഫ്രാൻസിൻ്റെ പരാജയം:
- 1940 ജൂണിൽ ഫ്രാൻസിനെതിരെ ജർമ്മനി നേടിയ വിജയം രണ്ടാം ലോകമഹായുദ്ധത്തിലെ ഒരു പ്രധാന വഴിത്തിരിവായിരുന്നു.
- 1940 ജൂണിൽ ജർമ്മൻ സൈന്യം ഫ്രാൻസിൻ്റെ തലസ്ഥാനമായ പാരീസ് കീഴടക്കി.
- ഈ അധിനിവേശം ഫ്രാൻസിന് നേരിട്ട അപമാനത്തിൻ്റെയും പരാജയത്തിൻ്റെയും പ്രതീകമായിരുന്നു.
- പാരീസ് അധിനിവേശത്തെത്തുടർന്ന്, മാർഷൽ ഫിലിപ്പ് പെറ്റിൻ്റെ നേതൃത്വത്തിലുള്ള ഫ്രഞ്ച് സർക്കാർ ജർമ്മനിയുമായി ഒരു സന്ധിക്ക് ശ്രമിച്ചു.
- ഇതിന്റെ ഭാഗമായി ഫ്രാൻസും ജർമ്മനിയും തമ്മിലുള്ള യുദ്ധം അവസാനിപ്പിച്ചുകൊണ്ട് 1940 ജൂൺ 22-ന് ഒരു യുദ്ധവിരാമ കരാർ ഒപ്പുവച്ചു.
- കീഴടങ്ങലിന് ശേഷം ഫ്രഞ്ച് സർക്കാർ ഫ്രാൻസിൻ്റെ തെക്കൻ ഭാഗത്തുള്ള വിച്ചി പട്ടണത്തിലേക്ക് ആസ്ഥാനം മാറ്റി.
- വിച്ചി ഫ്രാൻസ് എന്നറിയപ്പെട്ട ഈ ഗവൺമെന്റ് നാസി അധികാരികളുമായി സഹകരിച്ചു കൊണ്ട് ഫ്രാൻസിൻ്റെ തെക്കൻ ഭാഗം ഭരിച്ചു,
- അതേസമയം ഫ്രാൻസിന്റെ വടക്കൻ, പടിഞ്ഞാറൻ പ്രദേശങ്ങൾ ജർമ്മനി നേരിട്ട് ഭരിച്ചു.
ഫ്രീ ഫ്രാൻസ് മൂവ്‌മെൻ്റ്
- ജർമ്മൻ സേന ഫ്രാൻസിനെ പരാജയപ്പെടുത്തിയത്തിനും, വിച്ചി ഫ്രാൻസ് സ്ഥാപിതമായതിനും തൊട്ടുപിന്നാലെയാണ് ഈ പ്രസ്ഥാനം രൂപീകരിച്ചത്
- ഫ്രഞ്ച് സൈന്യത്തിലെ ബ്രിഗേഡിയർ ജനറലായിരുന്ന ചാൾസ് ഡി ഗാളിന്റെ നേതൃത്വത്തിലാണ് ഇത് രൂപീകരിക്കപ്പെട്ടത്
- ജർമ്മൻ അധിനിവേശത്തിനെതിരായ പോരാട്ടം തുടരുകയും ഫ്രാൻസിൻ്റെ വിമോചനം നേടുകയും ചെയ്യുക എന്നതായിരുന്നു ഫ്രീ ഫ്രാൻസ് പ്രസ്ഥാനത്തിൻ്റെ പ്രാഥമിക ലക്ഷ്യം.