App Logo

No.1 PSC Learning App

1M+ Downloads
ജ്ഞാനേന്ദ്രിയങ്ങളിലും മറ്റ് ശരീരഭാഗങ്ങളിലും ഉദ്ദീപനങ്ങളെ സ്വീകരിക്കുന്ന സവിശേഷ കോശങ്ങൾ അറിയപ്പെടുന്നത് ?

Aഗ്രാഹികൾ

Bസെർട്ടോളി സെല്ലുകൾ

Cമാക്രോഫേജുകൾ

Dആക്സോൺ

Answer:

A. ഗ്രാഹികൾ

Read Explanation:

ഗ്രാഹികൾ (Receptors)

  • ഉദ്ദീപനങ്ങളെ സ്വീകരിക്കാൻ ജ്ഞാനേന്ദ്രിയങ്ങളിലും മറ്റ് ശരീരഭാഗങ്ങളിലും സവിശേഷമായ കോശങ്ങളുണ്ട്.
  • ഗ്രാഹികൾ  എന്നാണ് ഈ കോശങ്ങൾ അറിയപ്പെടുന്നത്.
  • ഇവ ഉദ്ദീപനങ്ങൾ സ്വീകരിച്ചശേഷം ഉചിതമായ സന്ദേശങ്ങൾ രൂപപ്പെടുത്തുന്നു.
  • ഉദ്ദീപനങ്ങളെ സ്വീകരിച്ച് ഗ്രാഹികൾ രൂപപ്പെടുത്തുന്ന സന്ദേശങ്ങൾ തലച്ചോറിലെത്തുന്നതോടെയാണ് പൊതുവേ പ്രതികരണപ്രവർത്തനങ്ങൾ നടക്കുന്നത്.
  • ഈ പ്രവർത്തനങ്ങളെ നിയന്ത്രിക്കുകയും ഏകോപിപ്പിക്കുകയും ചെയ്യുന്നത് നാഡീവ്യവസ്ഥയാണ്.

Related Questions:

ഇവയിൽ പ്രേരക നാഡിക്കുദാഹരണങ്ങൾ ഏതെല്ലാമാണ്?

  1. 11-ാം ശിരോനാഡി
  2. 12-ാം ശിരോ നാഡി
  3. 1-ാം ശിരോനാഡി
    സംവേദനനാഡീയെയും പ്രേരകനാഡീയെയും ബന്ധിപ്പിക്കുന്ന നാഡീകോശം ഏതാണ് ?
    ചുറ്റികയുടെ ആകൃതിയിലുള്ള മധ്യ കർണത്തിലെ അസ്ഥി?
    നാഡീയപ്രേഷകം സ്രവിക്കുന്നത് നാഡീകോശത്തിൻ്റെ ഏത് ഭാഗത്താണ് ?
    തലയോടിലെ അസ്ഥി നിർമിതമായ അറയ്ക്കുള്ളിൽ (Bony labyrinth) സ്ഥിതി ചെയ്യുന്ന ചെവിയുടെ ഭാഗം?