ട്രോപ്പോസ്ഫിയറിനെയും സ്ട്രാറ്റോസ്ഫിയറിനെയും തമ്മിൽ വേർതിരിക്കുന്ന മേഖല ഏതാണ്?
Aട്രോപോപ്പസ്
Bമിസോപ്പസ്
Cതെർമോപ്പസ്
Dഅയണോപ്പാസ്
Answer:
A. ട്രോപോപ്പസ്
Read Explanation:
ട്രോപോപാസ്
അന്തരീക്ഷത്തിലെ ഏറ്റവും താഴ്ന്ന പാളിയായ ട്രോപോസ്ഫിയറും അതിനു മുകളിലുള്ള പാളിയായ സ്ട്രാറ്റോസ്ഫിയറും തമ്മിലുള്ള അതിർത്തിയാണിത്.
ഭൂമധ്യരേഖാ പ്രദേശങ്ങളിൽ നിന്ന് ഏകദേശം 17 കിലോമീറ്റർ (11 മൈൽ) ഉയരത്തിലും ധ്രുവപ്രദേശങ്ങളിൽ നിന്ന് ഏകദേശം 9 കിലോമീറ്റർ (5.6 മൈൽ) ഉയരത്തിലുമാണ് ട്രോപോപാസ് സ്ഥിതിചെയ്യുന്നത്
ഭൂമധ്യരേഖാപ്രദേശത്തിനു മുകളിൽ ട്രോപോപ്പാസിലെ ഏകദേശ താപനില -80 ഡിഗ്രി സെൽഷ്യസും ധ്രുവപ്രദേശത്ത് -45 ഡിഗ്രി സെൽഷ്യസും ആണ്.