തഞ്ചാവൂർ നാൽവർ (Thanjavur Quartet)
"തഞ്ചാവൂർ നാൽവർ " എന്നറിയപ്പെട്ടിരുന്ന സംഗീതജ്ഞർ :
- വടിവേലു
- ചിന്നയ്യ
- പൊന്നയ്യ
- ശിവാനന്ദൻ
- പത്തൊമ്പതാം നൂറ്റാണ്ടിൽ ജീവിച്ചിരുന്ന കർണ്ണാടകസംഗീത രചയിതാക്കളായ നാല് സഹോദരന്മാർ
- ഇവർ തഞ്ചാവൂർ ക്വാർട്ടറ്റ് എന്നും അറിയപ്പെടുന്നു.
- ഇവർ ഭരതനാട്യത്തിന്റെയും കർണാടക സംഗീതത്തിന്റെയും വികാസത്തിന് സംഭാവനകൾ നൽകി.
- ആദ്യം തഞ്ചാവൂരിലെ മറാത്ത രാജാവ് സെർഫോജി രണ്ടാമന്റെ സംഗീതസഭയിലായിരുന്നു ഇവർ പ്രവർത്തിച്ചത്.
- പിന്നീട്, തിരുവിതാംകൂറിലെത്തി സ്വാതി തിരുനാളിന്റെ സംഗീതസഭയുടെ ഭാഗമായി.
- രാജാവ് ഇവരിൽ വടിവേലു പിള്ളയെ കൊട്ടാര സംഗീതജ്ഞനായി നിയമിച്ചു.
- വടിവേലു മഹാരാജ സ്വാതി തിരുനാളിനൊപ്പം മോഹിനിയാട്ടത്തിൻ്റെ പുനരുദ്ധാരണത്തിന് കാരണമാവുകയും ചെയ്തു