App Logo

No.1 PSC Learning App

1M+ Downloads
തലയ്ക്കൽ ചന്തു സ്മാരകം സ്ഥിതി ചെയ്യുന്നത് :

Aതോന്നയ്ക്കൽ

Bപനമരം

Cമാവിലത്തോട്

Dതലശ്ശേരി

Answer:

B. പനമരം

Read Explanation:

രണ്ടാം പഴശ്ശി യുദ്ധം

  • കാലയളവ് : 1800 – 1805
  • കുറിച്യറുടെയും കുറുംബരുടെയും സഹായത്തോടെ പഴശ്ശി ഗോറില്ലാ യുദ്ധം നടത്തിയത് വയനാടൻ കാടുകളിൽ വച്ചാണ്
  • നാലാം മൈസൂർ യുദ്ധത്തിന്റെ അനന്തരഫലമാണ് രണ്ടാം പഴശ്ശി യുദ്ധം
  • രണ്ടാം പഴശ്ശി വിപ്ലവത്തിന്റെ പെട്ടെന്നുണ്ടായ കാരണം : ബ്രിട്ടീഷുകാർ വയനാട് പിടിച്ചെടുക്കാൻ ശ്രമിച്ചതാണ്
  • എടച്ചേന കുങ്കൻ, കണ്ണവത്ത് ശങ്കരൻ നമ്പ്യാർ, ചെമ്പൻ പോക്കർ, കൈതേരി അമ്പു നായർ, വയനാട്ടിലെ കുറിച്യർ നേതാവായ തലക്കൽ ചന്തു എന്നിവരുടെ നേതൃത്വത്തിൽ യുദ്ധമാരംഭിച്ചു. 
  • പഴശ്ശി രാജാവിന്റെ സർവ്വസൈന്യാധിപൻ ആയിരുന്നു : കൈതേരി അമ്പു നായർ
  • പഴശ്ശിരാജയുടെ പ്രധാനമന്ത്രിയായിരുന്നു : കണ്ണവത്ത് ശങ്കരൻ നമ്പ്യാർ
  • ബ്രിട്ടീഷുകാർക്കെതിരെ പൊരുതാൻ പഴശ്ശിരാജാവിനെ സഹായിച്ച ആദിവാസി വിഭാഗമാണ് : കുറിച്യർ
  • രണ്ടാം പഴശ്ശി വിപ്ലവത്തിൽ പഴശിരാജയെ സഹായിച്ച കുറിച്യരുടെ നേതാവാണ് : തലക്കൽ ചന്തു

(തലയ്ക്കൽ ചന്തു സ്മാരകം സ്ഥിതി ചെയ്യുന്നത് : പനമരം (വയനാട്))

 

  • മലബാർ, മൈസൂർ, തെക്കൻ കാനറ എന്നീ പ്രദേശങ്ങളിൽ ഒക്കെ ബ്രിട്ടീഷ് കമാൻഡറായിരുന്ന ആർതർ വെല്ലസ്ലിയെ പഴശ്ശിരാജയുമായുള്ള യുദ്ധം നയിക്കാൻ ആയി ഇവിടെ നിയമിച്ചു
  • ആർതർ വെല്ലസ്ലി വയനാട് മേഖലയിൽ നിരവധി റോഡുകളും സൈനിക കേന്ദ്രങ്ങളും സ്ഥാപിച്ചു
  • കേണൽ സ്റ്റീവൻസിന്റെ നേതൃത്വത്തിൽ ഒരു സംഘം മൈസൂരിൽ നിന്നും വയനാട്ടിലേക്ക് കടന്നു.
  • തുടർന്നുണ്ടായ യുദ്ധത്തിൽ ബ്രിട്ടീഷ് പട്ടാളത്തിന് വലിയ വിജയം കൈവരിക്കാൻ സാധിച്ചു.
  • ഈ യുദ്ധത്തിൽ പഴശിരാജയുടെ പ്രധാന നേതാക്കളായ ചുഴലി നമ്പ്യാരും, പെരുവയൽ നമ്പ്യാരും തടവിലാക്കപ്പെട്ടു.
  • ഇതിനിടയിൽ ജനറൽ മെക്കലോയിഡ് ഭൂനികുതി വർധിപ്പിച്ച് ജനങ്ങളെ ഉപദ്രവിക്കാൻ തുടങ്ങി
  • ഈ സമയത്ത് പഴശ്ശി പോരാളികൾ ഒളിത്താവളങ്ങളിൽ നിന്നും പുറത്ത് വരികയും ജനങ്ങളോടൊപ്പം ചേരുകയും ചെയ്യുമെന്ന് ബ്രിട്ടീഷുകാർ വിശ്വസിച്ചു.
  • അതിനു വേണ്ടിയാണ് ഇങ്ങനെ ഒരു നികുതി വർധനവ് ഏർപ്പെടുത്തിയത്.
  • അവരുടെ വിശ്വാസം ശരിയായി.
  • പഴശ്ശി സൈന്യം അഞ്ചരക്കണ്ടിയിൽ ഉള്ള ബ്രിട്ടീഷ് സുഗന്ധദ്രവ്യ കൃഷിതോട്ടം പൂർണമായി നശിപ്പിച്ചു.
  • പഴശ്ശി കലാപ സമയത്ത് തകർക്കപ്പെട്ട ഏഷ്യയിലെ തന്നെ ആദ്യത്തേതും ഏറ്റവും വലുതുമായ കറുവ തോട്ടം : അഞ്ചരക്കണ്ടി
  • പഴശ്ശിരാജയെയും സൈന്യത്തെയും തോൽപ്പിക്കുവാൻ വേണ്ടി ബ്രിട്ടീഷുകാർ ഒരു പോലീസ് സേനയെ നിയോഗിച്ചു.
  • പഴശ്ശിരാജ ക്കെതിരെ യുദ്ധം ചെയ്യാൻ ആതർ വെല്ലസ്ലീ നിയമിച്ച 1200 പോലീസുകാർ അടങ്ങിയ പ്രത്യേക സേന : കോൾകാർ
  • രണ്ടാം പഴശ്ശി വിപ്ലവ സമയത്ത് ബ്രിട്ടീഷ് പട്ടാള മേധാവി : ആർതർ വെല്ലസ്ലി
  • രണ്ടാം പഴശ്ശി വിപ്ലവ സമയത്ത് മലബാറിലെ / തലശ്ശേരി സബ്കളക്ടർ : തോമസ് ഹാർവെ ബാബർ (1804)
  • രാജാവിനെ പിടിച്ചു കൊടുക്കുന്നവർക്ക് 3000 രൂപ സമ്മാനത്തുകയും, മറ്റുള്ള 11 പ്രധാന പ്രമുഖ നേതാക്കളെ പിടിച്ചു കൊടുക്കുന്നവർക്ക് 300 മുതൽ 1000 രൂപ വരെ സമ്മാനത്തുകയും നൽകുന്നതാണെന്ന് ബ്രിട്ടീഷുകാർ പ്രഖ്യാപിച്ചു
  • വയനാട്ടിലെ മാവിലത്തോട് എന്ന സ്ഥലത്ത് വെച്ച് പഴശ്ശിരാജയും ബ്രിട്ടീഷുകാരും തമ്മിൽ ഏറ്റുമുട്ടുകയും പഴശ്ശിരാജാ വീരമൃത്യു വരിക്കുകയും ചെയ്തു.
  • വെടിയേറ്റു വീഴുമ്പോൾ പഴശ്ശിരാജ പറഞ്ഞ അവസാനത്തെ വാക്കുകൾ : ചതിയാ അടുത്ത് വരരുത്, എന്നെ തൊട്ട് അശുദ്ധമാക്കരുത്
  • പഴശ്ശിരാജ മരണമടഞ്ഞ വർഷം : 1805 നവംബർ 30
  • പഴശ്ശി വിപ്ലവത്തെ അടിച്ചമർത്തിയ ബ്രിട്ടീഷ് സൈന്യാധിപൻ : കേണൽ ആർതർ വെല്ലസ്ലി

Related Questions:

കുരുമുളകിന്റെ വ്യാപാരകുത്തക ബ്രിട്ടീഷുകാർ സ്വന്തമാക്കിയതുമായി ബന്ധപ്പെട്ടുണ്ടായ കലാപം ?
The battle of Colachel was between?

വൈക്കം സത്യാഗ്രഹവുമായി ബന്ധപ്പെട്ട് താഴെ നൽകിയിരിക്കുന്ന പ്രസ്താവനകളിൽ ശരിയായത് ഏതെല്ലാം ?

  1. വൈക്കം മഹാദേവക്ഷേത്രത്തിനു ചുറ്റുമുള്ള 100 മീറ്റർ വഴികളിലൂടെ അവർണ്ണർക്ക് സഞ്ചാരസ്വാതന്ത്ര്യം അനുവദിക്കുക എന്ന ലക്ഷ്യത്തോടുകൂടി ആരംഭിച്ച പ്രക്ഷോഭമാണ് വൈക്കം സത്യാഗ്രഹം.
  2. 1924 മാർച്ച് 30-ന് പുലയ-ഈഴവ-നായർ സമുദായാംഗങ്ങളായ കുഞ്ഞാപ്പി, ഗോവിന്ദപ്പണിക്കർ, ബാഹുലേയൻ എന്നീ മൂന്ന് യുവാക്കളിലൂടെ ആരംഭിച്ച സമരം 500 ദിവസം നീണ്ടുനിന്നു.
  3. അയിത്തത്തിനെതിരെ ഇന്ത്യയിൽ നടന്ന ആദ്യ സംഘടിത സമരമായി വൈക്കം സത്യാഗ്രഹം മാറി.
  4. സത്യാഗ്രഹത്തിനൊടുവിൽ സർക്കാർ പുറപ്പെടുവിച്ച നിരോധന ഉത്തരവുകൾ പിൻ‌വലിക്കാമെന്ന് വ്യവസ്ഥയിൽ 1925 നവംബർ 23-ന് സത്യാഗ്രഹം അവസാനിപ്പിച്ചു
    'തോൽ വിറക് സമരം' നടന്നത് ഏത് ജില്ലയിലാണ് ?
    മലബാർ കലാപം നടന്നത് ഇന്നത്തെ ഏത് ജില്ലയിലാണ്?