App Logo

No.1 PSC Learning App

1M+ Downloads

വൈക്കം സത്യാഗ്രഹവുമായി ബന്ധപ്പെട്ട് താഴെ നൽകിയിരിക്കുന്ന പ്രസ്താവനകളിൽ ശരിയായത് ഏതെല്ലാം ?

  1. വൈക്കം മഹാദേവക്ഷേത്രത്തിനു ചുറ്റുമുള്ള 100 മീറ്റർ വഴികളിലൂടെ അവർണ്ണർക്ക് സഞ്ചാരസ്വാതന്ത്ര്യം അനുവദിക്കുക എന്ന ലക്ഷ്യത്തോടുകൂടി ആരംഭിച്ച പ്രക്ഷോഭമാണ് വൈക്കം സത്യാഗ്രഹം.
  2. 1924 മാർച്ച് 30-ന് പുലയ-ഈഴവ-നായർ സമുദായാംഗങ്ങളായ കുഞ്ഞാപ്പി, ഗോവിന്ദപ്പണിക്കർ, ബാഹുലേയൻ എന്നീ മൂന്ന് യുവാക്കളിലൂടെ ആരംഭിച്ച സമരം 500 ദിവസം നീണ്ടുനിന്നു.
  3. അയിത്തത്തിനെതിരെ ഇന്ത്യയിൽ നടന്ന ആദ്യ സംഘടിത സമരമായി വൈക്കം സത്യാഗ്രഹം മാറി.
  4. സത്യാഗ്രഹത്തിനൊടുവിൽ സർക്കാർ പുറപ്പെടുവിച്ച നിരോധന ഉത്തരവുകൾ പിൻ‌വലിക്കാമെന്ന് വ്യവസ്ഥയിൽ 1925 നവംബർ 23-ന് സത്യാഗ്രഹം അവസാനിപ്പിച്ചു

    Aനാല് മാത്രം ശരി

    Bരണ്ടും, മൂന്നും ശരി

    Cഒന്നും മൂന്നും നാലും ശരി

    Dഎല്ലാം ശരി

    Answer:

    C. ഒന്നും മൂന്നും നാലും ശരി

    Read Explanation:

    • 1924 മാർച്ച് 30 തുടങ്ങി 603 ദിവസം നീണ്ടു നിന്ന അയിത്തത്തിനെതിരായ സംഘടിപ്പിക്കപ്പെട്ട സത്യാഗ്രഹ പ്രസ്ഥാനമായിരുന്നു വൈക്കം സത്യാഗ്രഹം.
    • ഇപ്പോഴത്തെ കോട്ടയം ജില്ലയിലെ വൈക്കം മഹാദേവക്ഷേത്രത്തെ കേന്ദ്രീകരിച്ചാണ് ഈ സത്യാഗ്രഹം സംഘടിക്കപ്പെട്ടത്.
    • ക്ഷേത്രത്തിലേയ്ക്കുള്ള പൊതു വഴികളിലൂടെ സമൂഹത്തിലെ എല്ലാ വിഭാഗക്കാർക്കും സഞ്ചരിക്കുവാനുള്ള സ്വാതന്ത്ര്യം നേടിയെടുക്കുക എന്നതായിരുന്നു സത്യാഗ്രഹത്തിന്റെ ലക്ഷ്യം.
    • 1924 മാർച്ച് 30-ന് പുലയ-ഈഴവ-നായർ സമുദായാംഗങ്ങളായ കുഞ്ഞാപ്പി, ഗോവിന്ദപ്പണിക്കർ, ബാഹുലേയൻ എന്നീ മൂന്ന് യുവാക്കളിലൂടെ സത്യാഗ്രഹം ആരംഭിച്ചു.
    • അയിത്തത്തിനെതിരെ ഇന്ത്യയിൽ നടന്ന ആദ്യ സംഘടിത സമരമായി വൈക്കം സത്യാഗ്രഹം മാറി.
    • 603 നാൾ നീണ്ട സത്യാഗ്രഹത്തിനൊടുവിൽ സർക്കാർ പുറപ്പെടുവിച്ച നിരോധന ഉത്തരവുകൾ പിൻ‌വലിക്കാമെന്ന് വ്യവസ്ഥയിൽ 1925 നവംബർ 23-ന് സത്യാഗ്രഹം അവസാനിപ്പിച്ചു.

    Related Questions:

    കാലഗണനയനുസരിച്ച് ക്രമപ്പെടുത്തുക :
    (1) കുണ്ടറ വിളംബരം
    (ii) നിവർത്തന പ്രക്ഷോഭം
    (iii) മലയാളി മെമ്മോറിയൽ
    (iv) ഗുരുവായൂർ സത്യാഗ്രഹം

    അവർണ്ണ സ്ത്രീകൾക്ക് വസ്ത്രധാരണത്തിനും സ്വർണ്ണാഭരണം അണിയുന്നതിനും ഉള്ള അവകാശത്തിനായി സമരം നടത്തിയത് :
    On 26 July 1859, ..................... proclaimed the right of Channar women and all other caste women to wear upper clothes
    പഴശ്ശി ഡാം സ്ഥിതിചെയ്യുന്നത് ?
    The Kayyur revolt was happened in?