App Logo

No.1 PSC Learning App

1M+ Downloads
താപനില വർദ്ധിക്കുമ്പോൾ ഒരു ദ്രാവകത്തിന്റെ വിസ്കോസിറ്റിയ്ക്ക് വരുന്ന മാറ്റം എന്ത് ?

Aകുറയുന്നു

Bകൂടുന്നു

Cകൂടിയ ശേഷം കുറയുന്നു

Dമാറ്റമില്ല

Answer:

A. കുറയുന്നു

Read Explanation:

  • താപനില വർദ്ധിക്കുമ്പോൾ ഒരു ദ്രാവകത്തിന്റെ വിസ്കോസിറ്റി കുറയുന്നു
  • വൈദ്യുതാഘാതമേറ്റ ആളുടെ ശരീരം അമർത്തി തടവുകയും തിരുമ്മുകയും ചെയ്യണമെന്ന് പറയുന്നതിനു കാരണം ഇതാണ് 
  • വൈദ്യുതാഘാതമേൽക്കുന്ന ഒരാളുടെ ശരീരതാപനില പെട്ടെന്ന് കുറയുന്നു. അപ്പോൾ രക്തത്തിന്റെ വിസ്കോസിറ്റി കൂടുന്നതിനാൽ രക്തകുഴലുകളിലൂടെ രക്തത്തിന് എളുപ്പത്തിൽ ഒഴുകാൻ സാധിക്കാതെ ഹൃദയാഘാതം സംഭവിക്കാൻ സാധ്യതയുണ്ട്. ശരീരത്തെ തിരുമ്മി ചൂടുപിടിപ്പിക്കുമ്പോൾ രക്തത്തിന്റെ വിസ്കോസിറ്റി സാധാരണ നിലയിലാവുകയും അയാൾ അപകടനില തരണം ചെയ്യുകയും ചെയ്യുന്നു. 

Related Questions:

വൈദ്യുതീകരിക്കപ്പെട്ട ഒരു ചാലകത്തിന്റെ ഉപരിതലത്തിലെ സ്ഥിതവൈദ്യുതമണ്ഡലം ആ പ്രതലത്തിന് ലംബമായിരിക്കുന്നതിനു കാരണം, താഴെക്കൊടുത്തിരിക്കുന്നവയിൽ ഏതാണ് ശരി?
ബ്രൂസ്റ്ററിന്റെ നിയമം (Brewster's Law) താഴെ പറയുന്നവയിൽ എന്തിനുമായി ബന്ധപ്പെട്ടിരിക്കുന്നു?
യങ്ങിന്റെ ഇരട്ട-സ്ലിറ്റ് പരീക്ഷണത്തിൽ, സ്ലിറ്റുകൾക്ക് മുന്നിൽ വെച്ചിരിക്കുന്ന പ്രകാശ സ്രോതസ്സ് സ്ക്രീനിൽ നിന്ന് വളരെ ദൂരെയാണെങ്കിൽ, സ്ക്രീനിൽ രൂപപ്പെടുന്ന ഫ്രിഞ്ചുകൾക്ക് എന്ത് സംഭവിക്കും?

ഒരു നിശ്ചിത പ്രവേഗത്തിൽ മതിലിന്മേൽ പതിക്കുന്ന ഒരു പന്തിനെ പരിഗണിക്കുക. താഴെപ്പറയുന്നവയിൽ തെറ്റായ പ്രസ്താവന / പ്രസ്താവനകൾ ഏതെല്ലാം ?

  1. പ്രവർത്തനവും പ്രതിപ്രവർത്തനവും പരസ്പരം നിർവീര്യമാക്കുന്നു.

  2. പ്രവർത്തനവും പ്രതിപ്രവർത്തനവും വ്യത്യസ്ത സമയങ്ങളിൽ ആയിരിക്കും.

  3. പ്രവർത്തനവും പ്രതിപ്രവർത്തനവും തുല്യവും വിപരീതവുമായിരിക്കും.

ഒരു ബ്ലാക്ക് ബോഡിയുടെ താപനില കൂടുമ്പോൾ അതിന്റെ തരംഗദൈർഘ്യത്തിലേക്ക് മാറുന്നു എന്ന് കാണിക്കുന്ന നിയമം .