App Logo

No.1 PSC Learning App

1M+ Downloads
'താമരക്കണ്ണൻ' സമാസമേത്?

Aബഹുവ്രീഹി

Bദ്വിഗു

Cകർമ്മധാരയൻ

Dദ്വന്ദസമാസം

Answer:

A. ബഹുവ്രീഹി

Read Explanation:

  • ബഹുവ്രീഹി - ഇരുപദങ്ങൾക്കും പ്രാധാന്യമില്ല; മറ്റൊന്നിന് പ്രാധാന്യം. പൂർവ്വോത്തരപദങ്ങൾ സമാനാധികരണത്തിൽ. ഒന്നിലധികം പദങ്ങൾ ചേർന്ന് ഒരു പദമുണ്ടാകുമ്പോൾ മൂലപദങ്ങളിൽനിന്നും വിഭിന്നമായ ഒരു അർത്ഥത്തിനു പ്രാധാന്യം വരുന്ന സമാ‍സം ആണ് ബഹുവ്രീഹി.

ഉദാ: താമരക്കണ്ണൻ താമര പോലെ കണ്ണുള്ളവൻ എന്നാണ് പിരിച്ചുപറയുമ്പോൾ കിട്ടുന്നത്. ഇവിടെ താമരയ്ക്കും കണ്ണിനും പ്രാധാന്യം ഇല്ല. ആർക്കാണോ ഇത്തരം കണ്ണുള്ളത് അയാൾക്കാണ് ഇതിൽ പ്രാധാന്യം.

  • കർമ്മധാരയൻ‍ - ഉത്തരപദത്തിന്‌ പ്രാധാന്യം. പൂർവ്വോത്തരപദങ്ങൾ സമാനാധികരണത്തിൽ. നീലമേഘം എന്ന സമസ്ത പദത്തിൽ നീല പൂർവ്വപദവുo മേഘം ഉത്തരപദവുമാണ്.ഉത്തര പദമായ മേഘത്തെ വിശേഷിപ്പിക്കുന്നതിനായി ചേർത്തിരിക്കുന്ന പദമാണ് നീല. വിശേഷണം നിലയും വിശേഷ്യം മേഘവുമാണ്. വിശേഷണ വിശേഷ്യങ്ങൾ പുർവ്വപദവും ഉത്തരപദവുമായി സമാസിച്ചാൽ അതു കർമ്മധാരയൻ സമാസം.

ഉദാ :- പൂരിതാഭ - പൂരിതമായ ആഭ

  • ദ്വന്ദ്വൻ - പൂർ‌വ്വപദത്തിനും ഉത്തരപദത്തിനും തുല്യപ്രാധാന്യം. പൂർവ്വോത്തരപദങ്ങൾ സമാനാധികരണത്തിൽ.

ഉദാ: കൈകാലുകൾ ,രാമകൃഷ്ണൻമാർ, മാതാപിതാക്കൾ

  • ദ്വിഗുസമാസം - പൂർ‌വ്വപദം എണ്ണത്തെ സൂചിപ്പിക്കുന്നു.

ഉദാ: മുക്കണ്ണൻ, നാന്മുഖൻ, ദശാനനൻ


Related Questions:

താമര + കുളം - ഇവ ചേർത്തെഴുതുമ്പോൾ ഏതു സന്ധിയിൽ വരുന്നു ?
'ദിക് + അന്തം' സന്ധി ചെയ്യുമ്പോൾ കിട്ടുന്ന ശരിയായ രൂ പം ഏത്?
പുള്ളി + പുലി = പുള്ളിപ്പുലി ഏതു സന്ധിയാണ്
വിൺ +തലം ചേർത്തെഴുതിയാൽ
താഴെപ്പറയുന്നവയിൽ ലോപസന്ധിക്ക് ഉദാഹരണം