താഴെപ്പറയുന്നവയിൽ അഭിപ്രേരണയെ സ്വാധീനിക്കുന്ന ഘടകങ്ങൾ?
Aതാൽപര്യം
Bഅഭിരുചി
Cഅറിവ്
Dഇവയെല്ലാം
Answer:
D. ഇവയെല്ലാം
Read Explanation:
- മോട്ടിവേഷൻ എന്ന പദം Motum എന്ന ലാറ്റിൻ പദത്തിൽ നിന്നാണ് രൂപം കൊണ്ടത്.
- ജീവിയിൽ ചലനമുണ്ടാക്കുന്ന പ്രക്രിയയാണിത്.
- ഗിൽഫോർഡിന്റെ അഭിപ്രായത്തിൽ 'പ്രേരണ എന്നത് പ്രവർത്തനം തുടങ്ങാനും നിലനിർത്താനുമുള്ള പ്രവണത വളർത്തുന്ന പ്രത്യേക ആന്തരിക ഘടകമോ അവസ്ഥയോ ആണ്'.
- അഭിപ്രേരണ ഒരു പ്രവർത്തനം തുടങ്ങാനും അത് തുടർന്ന് ഊർജ്ജിതമായി കൊണ്ടുപോകാനും സഹായിക്കുന്ന എല്ലാ ആന്തരിക സാഹചര്യങ്ങളെയും ഉൾകൊള്ളുന്നു.
- ഏത് വ്യത്യസ്ത സാഹചര്യത്തിലും നമുക്ക് ചെയ്യേണ്ട കാര്യങ്ങൾ ചെയ്യാനുള്ള ഊർജ്ജം അഭിപ്രേരണ ഒരു മനുഷ്യന് നൽകുന്നു.
- അഭിപ്രേരണയെ 2 ആയി തരം തിരിച്ചിരിക്കുന്നു.
- ആന്തരിക അഭിപ്രേരണ എന്നും ബാഹ്യ അഭിപ്രേരണ എന്നും.
- ആന്തരിക അഭിപ്രേരണ :- ഒരു ജീവിയുടെ ഉള്ളിൽ നിന്നും പുറപ്പെടുന്ന അഭിപ്രേരണയാണ് ആന്തരിക അഭിപ്രേരണ.
- ആന്തരിക അഭിപ്രേരണയെ നൈസർഗ്ഗിക അഭിപ്രേരണ എന്നും പറയുന്നു.
- ജീവിയുടെ നൈസർഗികമായ വാസനകൾ, ത്വരകൾ, പ്രേരണകൾ എന്നിവയോട് നേരിട്ട് ബന്ധപ്പെട്ടിരിക്കുന്നു.
- ബാഹ്യ അഭിപ്രേരണ :- പുറമേ നിന്നും ലഭിക്കുന്ന അഭിപ്രേരണയാണ് ബാഹ്യ അഭിപ്രേരണ
- ബാഹ്യ അഭിപ്രേരണയെ കൃതൃമ അഭിപ്രേരണ എന്നും പറയുന്നു.
ഡാനിയേൽ ഗോൾമാൻ്റെ അഭിപ്രായപ്രകാരം 5 അടിസ്ഥാന ശേഷികൾ ആണ് വൈകാരിക ബുദ്ധിയെ നിർണയിക്കുന്നത്.
- അഹം ബോധം / സ്വാവബോധം (Self awareness) - നമ്മുടെ വികാരങ്ങളെ തിരിച്ചറിയുക (Knowing our emotion)
- ആത്മനിയന്ത്രണം / (Self regulation) - വികാരങ്ങളെ നിയന്ത്രിക്കുക (Managing our emotion)
- ആത്മചോദനം / അഭിപ്രേരണ (Self motivation) - സ്വയം പ്രചോദിതമാവുക / (Motivating ourselves)
- സഹഭാവം / അനുതാപം (Empathy) - മറ്റുള്ളവരുടെ വികാരങ്ങളെ അറിയുകയും സ്വാധീനിക്കുകയും ചെയ്യുക / (Recognising the emotions of others)
- സാമൂഹിക നൈപുണികൾ (Social skills) - ബന്ധങ്ങൾ കൈകാര്യം ചെയ്യാനുള്ള കഴിവ് / (Dealing relations effectively)
ആത്മചോദനം / അഭിപ്രേരണ (Self motivation) - സ്വയം പ്രചോദിതമാവുക / (Motivating ourselves)
- ഉയർന്ന നേട്ടങ്ങൾ കൈവരിക്കുവാനും, തന്റെ പ്രകടനം മെച്ചപ്പെടുത്തുവാനുമുള്ള വ്യക്തിയുടെ അഭിവാഞ്ചയാണ് അഭിപ്രേരണ.
അഭിപ്രേരണയുടെ സവിശേഷതകൾ:
- താൻ ഉൾക്കൊള്ളുന്ന സമൂഹത്തിന്റെയോ, സ്ഥാപനത്തിന്റെയോ ലക്ഷ്യങ്ങൾക്ക് അനുസരിച്ച് പ്രവർത്തിക്കുവാനുള്ള സന്നദ്ധത.
- അവസരങ്ങൾ പ്രയോജനപ്പെടുത്തുന്നതിനുള്ള താൽപര്യം.
- തിരിച്ചടികളിലും, പരാജയങ്ങളിലും പതറാതെ, ലക്ഷ്യ ബോധത്തോടെ മുന്നേറാനുള്ള കഴിവ്.