App Logo

No.1 PSC Learning App

1M+ Downloads
താഴെപ്പറയുന്നവയിൽ ഒരു ജീവിതശൈലി രോഗം അല്ലാത്തത് ഏത് ?

Aരക്തസമ്മർദ്ദം

Bകോളസ്ട്രോൾ

Cഎയ്ഡ്സ്

Dപൊണ്ണത്തടി

Answer:

C. എയ്ഡ്സ്

Read Explanation:

എയ്‌ഡ്‌സ് 

  • അക്വേഡ് ഇമ്മ്യൂൺ ഡെഫിഷ്യൻസി സിൻഡ്രോം (Acquired Immune Deficiency Syndrome) എന്നതാണ് AlDS ന്റെ പൂർണ്ണരൂപം
  • HIV (Human Immunodeficiency Virus; ഹ്യുമൻ ഇമ്മ്യൂണോ ഡെഫിഷ്യൻസി വൈറസ്) ബാധിച്ചതിന്റെ ഫലമായി മനുഷ്യന് രോഗ പ്രതിരോധശേഷി നഷ്ടപ്പെടുകയും തത്ഫലമായി മറ്റു മാരക രോഗങ്ങൾ പിടിപെടുകയും ചെയ്യുന്ന അവസ്ഥയാണ് എയ്‌ഡ്‌സ് 
  • ആർ.എൻ.എ (R.N.A) വിഭാഗത്തിൽപ്പെട്ട ഒരു റിട്രോ (Retro Virus) ആണ് എയ്‌ഡ്‌സ്‌ വൈറസ്

  • 1984-ൽ അമേരിക്കൻ നാഷണൽ ക്യാൻസർ ഇൻസ്റ്റിട്യൂട്ടിലെ ഡോക്ടർ റോബർട്ട് ഗാലോ (Dr. Robert Gallo‌) ആണ് എയ്‌ഡ്‌സ്‌ രോഗാണുവിനെ ആദ്യമായി കണ്ടുപിടിച്ചത്
  • എയ്‌ഡ്‌സ് അവസ്ഥ ഉണ്ടാക്കുന്ന മറ്റൊരു വൈറസായ HIV 2 എന്ന വൈറസിനെ 1985ൽ ഫ്രെഞ്ച് ഡോ. ലൂക്ക് മോൺടാഗ്നിയർ കണ്ടുപിടിക്കുകയുണ്ടായി 
  • എലിസ ടെസ്റ്റിലൂടെയും, വെസ്റ്റേൺ ബ്ലോട്ട് ടെസ്റ്റിലൂടെയുമാണ് എയ്ഡ്സ് രോഗനിർണയം നടത്തുന്നത്

രോഗം പകരുന്നത് :

  • എയിഡ്സ് ബാധിതര്‍ ഉപയോഗിച്ച സൂചിയും സിറിഞ്ചും പങ്കുവയ്ക്കുന്നതിലൂടെ
  • എച്ച്. ഐ. വി ബാധിതരുമായുള്ള  ലൈംഗികബന്ധങ്ങളിലൂടെ
  • എച്ച്. ഐ. വി. അടങ്ങിയ രക്തവും അവയവങ്ങളും സ്വീകരിക്കുന്നതിലൂടെ,
  • എച്ച്.ഐ.വി ബാധിതയായ അമ്മയില്‍ നിന്ന് കുഞ്ഞിലേയ്ക്ക് 
  • 1986 ൽ ചെന്നൈയിലാണ് ഇന്ത്യയിൽ ആദ്യമായി എയ്ഡ്സ് രോഗം റിപ്പോർട്ട് ചെയ്തത്
  • 1988 ൽ പത്തനംതിട്ട ജില്ലയിലാണ് കേരളത്തിലാദ്യമായി എയ്ഡ്സ് രോഗം റിപ്പോർട്ട് ചെയ്തത്
  • പാലക്കാട് ആണ് കേരളത്തിലെ ആദ്യ HIV/AlDS സാക്ഷരത ജില്ല

  • AIDS ബാധിതർ ഏറ്റവും കൂടുതലുള്ള രാജ്യം -ദക്ഷിണ ആഫ്രിക്ക
  • AlDS ബാധിതരോടുള്ള ഐക്യദാർഡ്യത്തിന്റെ പ്രതീകം - റെഡ് റിബൺ

  • ഡിസംബർ - 1 ലോക എയ്ഡ്സ് ദിനം
  • 1988 ഡിസംബർ 1 മുതലാണ് ലോകാരോഗ്യ സംഘടന , ഐക്യ രാഷ്ട്ര സഭ എന്നിവയുടെ നേതൃത്വത്തിൽ ലോക എയിഡ്സ് ദിനം ആച്ചരിക്കപ്പെടുന്നത്

  • നാഷണൽAIDS കൺട്രോൾ പ്രോഗ്രാം ആരംഭിച്ചത് - 1987
  • കേരള സംസ്ഥാന എയിഡ്സ് കണ്ട്രോൾ സൊസൈറ്റിയുടെ നിയന്ത്രണത്തിലുള്ള ഉഷസ് എന്ന പദ്ധതി വഴിയാണ് കുട്ടികൾക്ക് എയിഡ്സ് പരിശോധനയും ചികിത്സയും സൗജന്യമായി നൽകുന്നത്

 


Related Questions:

സംസ്ഥാന സർക്കാർ ആരംഭിച്ച ജീവിതശൈലീ രോഗനിയന്ത്രണ പദ്ധതിയുടെ പേര്
ജീവിതശൈലി രോഗത്തിന് ഒരുദാഹരണം:
താഴെ കൊടുത്തവയിൽ ജീവിതശൈലി രോഗം തിരഞ്ഞെടുക്കുക :
' മ്യൂക്കർ മൈക്കോസിസ് ' എന്നറിയപ്പെടുന്നത് :

ജീവിതശൈലീ രോഗവുമായി ബന്ധപ്പെട്ട് നൽകിയിട്ടുള്ള പ്രസ്താവനകളിൽ ശരിയായിട്ടുള്ളവ കണ്ടെത്തുക.

  1. ഭക്ഷണ ശീലത്തിൽ വന്ന മാറ്റങ്ങൾ വ്യായാമമില്ലായ്മ എന്നിവ രോഗങ്ങൾക്കു കാരണമാകുന്നു.
  2. പുകവലി, മദ്യപാനം, മാനസിക സംഘർഷം എന്നിവ രോഗത്തെ ക്ഷണിച്ചു വരുത്തുന്നു.
  3. അണുബാധ
  4. ജീനുകൾക്ക് ഉണ്ടാകുന്ന തകരാറുകൾ.