App Logo

No.1 PSC Learning App

1M+ Downloads
താഴെ പറയുന്നവയിൽ ജീവിതശൈലീ രോഗമല്ലാത്തതേത് ?

Aഫാറ്റിലിവർ

Bപക്ഷാഘാതം

Cപ്രമേഹം

Dഹീമോഫീലിയ

Answer:

D. ഹീമോഫീലിയ

Read Explanation:

  • തെറ്റായ ജീവിത ശൈലികളുടെ ഫലമായി ഉണ്ടാവുന്ന രോഗങ്ങളാണ് ജീവിതശൈലീ രോഗങ്ങൾ .
  • ഇംഗ്ലീഷിൽ ലൈഫ് സ്റ്റൈൽ ഡിസീസസ് എന്നറിപ്പെടുന്നു.
  • ഇവയിൽ പലതും മാരക രോഗങ്ങളാണ്.
  • ആരോഗ്യം നിലനിർത്താനും രോഗങ്ങളെ ചെറുത്ത് തോൽപ്പിക്കാനും ശരീരത്തിനുള്ള പ്രതിരോധശേഷിയെ തെറ്റായ ജീവിത ശൈലി നശിപ്പിക്കുന്നു.
  • ജീവിത ശൈലീരോഗങ്ങൾ ചെറുപ്പത്തിൽ തന്നെ ബാധിക്കുന്നത് വ്യാപകമാവുകയാണ്.
  • ജീവിതചര്യയിലുള്ള മാറ്റംമൂലം ശരീരം പല തരത്തിലുള്ള രോഗങ്ങൾക്കും അടിമപ്പെടുകയാണ്.
  • ഇങ്ങനെയുണ്ടാകുന്ന പ്രധാന പ്രശ്നങ്ങളാണ് ഫാറ്റിലിവർ, പ്രമേഹം, കൊളസ്ട്രോൾ ആധിക്യം, രക്തസമ്മർദം, കാൻസർ, ഹൃദ്രോഗം, പക്ഷാഘാതം, വൃക്കരോഗം, അൽഷിമേഴ്‌സ്, പിസിഓഡി, സിഓപിഡി, കരൾ രോഗങ്ങൾ, വിഷാദരോഗം തുടങ്ങിയവ.
  • ചിലപ്പോൾ വന്ധ്യത മുതൽ ഉദ്ധാരണക്കുറവ് പോലെയുള്ള ലൈംഗിക ശേഷിക്കുറവ് പോലും തെറ്റായ ജീവിത ശൈലി മൂലം ഉണ്ടാകാറുണ്ട്.



  • രക്തം കട്ട പിടിക്കുവാൻ സഹായിക്കുന്ന മാംസ്യങ്ങളായ ഫാക്ടർ എട്ടിൻറെയോ ഫാക്ടർ ഒമ്പതിന്റെയോ അഭാവം (കുറവ്) മൂലം ഉണ്ടാകുന്ന ഒരു രോഗമാണ് ഹീമോഫീലിയ അഥവാ രക്തം കട്ട പിടിക്കായ്മ
  • നമ്മുടെ ശരീരത്തിൽ രക്തം കട്ടപിടിക്കുവാൻ സഹായിക്കുന്ന 12 ഘടകങ്ങളാണുള്ളത്. ഇവയെ ക്ലോട്ടിങ് ഫാക്ടറുകളെന്ന് പറയാം. ഇവ രക്തത്തിലെ പ്ലെറ്റ് ലെറ്റുകളുമായി ചേർന്ന് പ്രവർത്തിച്ചാണ് രക്തം കട്ടപിടിക്കുക. ഇവയിൽ എട്ട്, ഒമ്പത് എന്നിവയിൽ ഒന്ന് ഇല്ലാതാവുകയോ, കുറച്ചു മാത്രം ഉണ്ടാവുകയോ ചെയ്യുന്ന അവസ്ഥയാണ് ഹീമോഫീലിയ.
  • ഇംഗ്ലണ്ടിലെ രാജകുടുംബത്തിൽ ഈ അസുഖം ഉണ്ടായിരുന്നത്കൊണ്ട് ഇതിന് രാജകീയരോഗം എന്നും പേരുണ്ട്.

Related Questions:

രക്തത്തിൽ പഞ്ചസാര അധികം ആകുമ്പോൾ  മൂത്രത്തിലൂടെ പഞ്ചസാര വിസ്സർജ്ജിക്കുന്ന അവസ്ഥയാണ്?
Which one of the following is an inflammation of joints due to accumulation of uric acid crystals?

തെറ്റായ പ്രസ്താവന ഏത് ?

1.പാർശ്വഫലങ്ങൾ കുറഞ്ഞ ക്യാൻസർ ചികിത്സാ രീതിയാണ് ഇമ്മ്യൂണോ തെറാപ്പി.

2.ഇമ്മ്യൂണോ തെറാപ്പിയിൽ  മോണോ ക്ലോണൽ ആൻറി ബോഡികളെ ഉപയോഗപ്പെടുത്തുന്നു.

ഹ്യൂമൻ പാപ്പിലോമ വൈറസ് ഉണ്ടാക്കുന്ന രോഗാവസ്ഥ ഏത് ?

ശരിയായ പ്രസ്താവന ഏത് ?

1.ക്യാൻസറിന് കാരണമാകുന്ന വൈറസുകൾ ഓങ്കോവൈറസുകൾ എന്ന് വിളിക്കപ്പെടുന്നു.

2.ഓങ്കോവൈറസ് ഉണ്ടാക്കുന്ന ക്യാൻസറാണ് സെർവിക്കൽ ക്യാൻസർ.