App Logo

No.1 PSC Learning App

1M+ Downloads
താഴെപ്പറയുന്നവയിൽ കുട്ടിയുടെ ആവശ്യങ്ങളിൽ ഉൾപ്പെടാത്തത് ഏത് ?

Aഅംഗീകാരം

Bസ്നേഹം

Cസുരക്ഷിതത്വം

Dഅലസത

Answer:

D. അലസത

Read Explanation:

അബ്രഹാം മാസ്ലോ

  • പഠിതാവിനെ പഠിക്കാന്‍ സ്വയം പ്രേരിപ്പിക്കുന്ന ആന്തരികഘടകങ്ങളെ നിര്‍ണയിക്കാന്‍ ശ്രമിച്ച മന:ശാസ്ത്രജ്ഞനാണ് മാസ്ലോ.
  • ഒന്നിനു മുകളില്‍ മറ്റൊന്നെന്ന മട്ടില്‍ കിടക്കുന്ന ആവശ്യങ്ങളുടെ ഒരു ശ്രേണി (hierarchy of needs) മാസ്ലോ അവതരിപ്പിക്കുകയുണ്ടായി. ഈ ശ്രേണിയിലൂടെ മനുഷ്യന്‍ മുന്നോട്ടുപോകാന്‍ ശ്രമിക്കുകയാണ്. ഇത് ആവശ്യങ്ങളുടെ ശ്രേണിയാണെന്ന് മാസ്ലോ വിശദീകരിക്കുന്നു. അവ ഇവയാണ്.

1. ശാരീരികാവശ്യങ്ങള്‍

  • ശ്വസനം, ഭക്ഷണം, വെള്ളം, ലൈംഗികത, ഉറക്കം, വിശ്രമം, വിസര്‍ജനം എന്നിവ

2. സുരക്ഷാപരമായ ആവശ്യങ്ങള്‍

  • ശരീരം, തൊഴില്‍, കുടുംബം, ആരോഗ്യം, സമ്പത്ത്

3. മാനസികാവശ്യങ്ങള്‍ / സ്നേഹിക്കുക / സ്നേഹിക്കപ്പെടുക 

  • സൗഹൃദം, കുടുംബം, ലൈംഗികമായ അടുപ്പം

4. ആദരിക്കപ്പെടണമെന്ന ആഗ്രഹം

  • ആത്മവിശ്വാസം, ബഹുമാനം

5. വൈജ്ഞാനികം

  • അറിവ് ആർജിക്കുക, വസ്തുതകൾ വിശകലനം ചെയ്യുക

6. സൗന്ദര്യാത്മകം

  • കലാ-സാഹിത്യ ആസ്വാദനങ്ങൾ, സർഗപ്രവർത്തനങ്ങൾ

7. ആത്മസാക്ഷാത്കാരം

  • ധാര്‍മികത, സര്‍ഗാത്മകത, പ്രശ്നപരിഹരണശേഷി, വസ്തുതകളെ തുറന്ന മനസ്സോടെ കാണല്‍

 

 


Related Questions:

താഴെ നൽകിയിട്ടുള്ളവയിൽ പ്രീ- സ്കൂൾ ശിശു പ്രകൃതത്തിന്റെ സവിശേഷതയല്ലാത്തത്.
അരബിന്ദഘോഷ് ജനിച്ചത് എവിടെ ?
What is the primary advantage of a lesson plan?
പോഷക പഠനം, (Enrichment programmes) ശീഘമുന്നേറ്റം (Rapid advancement) വേറിട്ട ക്ലാസുകൾ (Separate class) ഇരട്ടക്കയറ്റം (Double promotion) എന്നീ പരിപാടികൾ ഏത് തരം കുട്ടികൾക്കാണ് ഏറ്റവും അനുയോജ്യമായിട്ടുള്ളത് ?
നവജാത ശിശുവിൻ്റെ മനസ്സ് വെള്ളക്കടലാസ്സു പോലെയാണെന്ന് അഭിപ്രായപ്പെട്ട വിദ്യാഭ്യാസ വിചക്ഷണൻ :