കുഞ്ഞുങ്ങളെ സംബന്ധിച്ച് പ്രവൃത്തിയും കളിയും തമ്മിൽ വ്യത്യാസമില്ല. കുഞ്ഞിനെ സംബന്ധിച്ച് എന്തും കളിയാണ്. പ്രീ- സ്കൂൾ വിദ്യാഭ്യാസത്തിന് ദിശാബോധം നൽകുന്ന ഈ വാക്കുകൾ ആരുടേതാണ് ?
Aടാഗോർ
Bനെഹ്റു
Cഗാന്ധിജി
Dജിദു കൃഷ്ണമൂർത്തി
Answer:
C. ഗാന്ധിജി
Read Explanation:
മഹാത്മാഗാന്ധി (1869- 1948)
- ഗാന്ധിജിയുടെ അഭിപ്രായത്തിൽ കുട്ടിയിൽ അടിച്ചേൽപ്പിക്കേണ്ടതല്ലാത്തതും സ്വന്തം ചുറ്റുപാടുകളിൽ നിന്നും അനുഭവങ്ങളിൽ നിന്നും സ്വയം പഠിക്കാനും സ്വതന്ത്രമായി വളരാനും അവനെ സന്നദ്ധനാക്കാൻ കഴിയുന്നതും ആയിരിക്കണം - വിദ്യാഭ്യാസം
- വിദ്യാഭ്യാസത്തിന്റെ ലക്ഷ്യങ്ങളായി ഗാന്ധിജി പറയുന്നത് - തൊഴിൽ ചെയ്ത് സമ്പാദിക്കുന്നതിന്റെ പ്രാധാന്യം, സ്വാശ്രയശീലം, ശാരീരികവും മാനസികവുമായ വ്യക്തിത്വ വികാസം
- ഗാന്ധിജി വിഭാവനം ചെയ്യുന്നത് - പ്രവർത്തനങ്ങളിലൂടെയുള്ള വിദ്യാഭ്യാസം
- ഒരു കൈത്തൊഴിലിലൂടെയായിരിക്കണം എല്ലാ വിഷയങ്ങളും പഠിപ്പിക്കേണ്ടത് എന്നത് ആരുടെ വിദ്യാഭ്യാസ ദർശനമായിരുന്നു - മഹാത്മാഗാന്ധി
- കൈത്തൊഴിൽ പരിശീലനം നൽകുന്നതിലൂടെ ഒരു കുട്ടിക്ക് ലഭിക്കുന്ന ഗുണങ്ങൾ - ശരീരവും മനസും ഏകോപിപ്പിച്ച് കാര്യക്ഷമതയോടെ പ്രവർത്തിക്കാൻ കഴിയുന്നു.
- ഗാന്ധിജിയുടെ അഭിപ്രായത്തിൽ വിദ്യാലയങ്ങളിൽ അവലംബിക്കേണ്ട ബോധനരീതി - ബോധനരീതി പരീക്ഷണങ്ങളിലും പ്രവർത്തനങ്ങളിലും അധിഷ്ഠിതമായിരിക്കണം
“നാം ഇന്നുവരെ കുട്ടികളുടെ മനസ്സിൽ പലതരം അറിവുകളും കുത്തി ചെലുത്തുന്നതിലാണ് നമ്മുടെ ശക്തിയെല്ലാം കേന്ദ്രീകരിച്ചത്. അവരുടെ മനസ്സിന് പ്രചോദനമോ വികാസമോ നൽകണമെന്ന് നാം ഒരിക്കലും വിചാരിച്ചിട്ടില്ല" - ഗാന്ധിജി |
ഗാന്ധിജിയുടെ വിദ്യാഭ്യാസ ദർശനങ്ങൾ
- വിദ്യാഭ്യാസം എന്ന തു കൊണ്ട് ഗാന്ധിജി അർത്ഥമാക്കുന്നത് മനസ്സ്, ശരീരം, ആത്മാവ് എന്നിവയിലെ എല്ലാ നന്മകളുടെയും പരിപൂർണ്ണ പ്രകാശനമാണ്. അല്ലാതെ, കേവലമായ അക്ഷരാഭ്യാസമല്ല.
- ആത്മസാക്ഷാൽക്കാരമാണ് വിദ്യാഭ്യാസത്തിന്റെ പരമമായ ലക്ഷ്യം.
- നന്മ-തിന്മകളെ വേർതിരിച്ചറിയാൻ പ്രാപ്തനാക്കാത്ത വിദ്യാഭ്യാസം നിഷ്പ്രയോജനമാണ്.
- ഗ്രാമത്തിലെ ദരിദ്രന്റെ പ്രശ്നങ്ങൾക്ക് പരിഹാരം കണ്ടെത്തുന്നതാവണം വിദ്യാഭ്യാസം.
- ശരീരത്തിന്റെയും മനസ്സിന്റെയും ആത്മാവിന്റെയും സമന്വയത്തിലൂടെ സമ്പൂർണ വികാസം സാധ്യമാക്കലാണ് വിദ്യാഭ്യാസത്തിന്റെ ലക്ഷ്യം.
- വിദ്യാഭ്യാസം സാർവത്രികവും സൗജന്യവുമാവണം
- വിദ്യാഭ്യാസം സൗജന്യമാക്കാനുള്ള പോംവഴി അതിനെ സ്വാശ്രയമാക്കലാണ്. കുട്ടികൾക്ക് പ്രതിഫലം ലഭിക്കുന്ന ഭാഗിക തൊഴിൽ കൂടി വിദ്യാഭ്യാസത്തിന്റെ ഭാഗമാക്കണം.
- വിദ്യാഭ്യാസത്തിന്റെ ഭാഗമായി ഭാഗിക തൊഴിൽ കൂടി നിർബന്ധമാക്കുന്നത് കേവലം വിദ്യാഭ്യാസത്തിനു വേണ്ട പണമുണ്ടാക്കാനല്ല. തൊഴിൽ ചെയ്യുന്നത് വ്യക്തിത്വപരിശീലനം കൂടിയായിട്ടാണ് ഗാന്ധിജി വിഭാവനം ചെയ്തത്.
- ഭാവി ജീവിതത്തിനുതകുന്ന തൊഴിൽ പരിശീലനവും വിദ്യാഭ്യാസ പദ്ധതിയിലുണ്ടാവണം.
- സ്വയം പര്യാപ്ത ഗ്രാമങ്ങൾ എന്ന സ്വപ്നം സാക്ഷാൽകരിക്കുന്നതിനുള്ള പ്രവർത്തനങ്ങൾ നാം ആരംഭിക്കേണ്ടത് വിദ്യാഭ്യാസത്തിലൂടെയാവണം.
- പരിസ്ഥിതിബന്ധിതമാവണം വിദ്യാഭ്യാസം.
- ഭാഷയും സാഹിത്യവും പഠിക്കണം - എന്നാൽ മാതൃഭാഷയെ വിസ്മരിക്കരുത്.