Challenger App

No.1 PSC Learning App

1M+ Downloads

താഴെപ്പറയുന്നവയിൽ ചന്ദ്രയാൻ-3 മായി ബന്ധമില്ലാത്ത പ്രസ്ഥാവന പ്രസ്ഥാവനകൾ ഏവ ?

 (i) തുമ്പയിൽ നിന്ന് വിക്ഷേപണം നടത്തി

 (ii) ശ്രീഹരിക്കോട്ടയിൽ നിന്ന് വിക്ഷേപണം നടത്തി

(iii) ചന്ദ്രന്റെ ദക്ഷിണധ്രുവത്തിൽ സോഫ്റ്റ് ലാൻഡിംഗ് നടത്തി 

A(i) മാത്രം

B(i) & (iii)

C(ii) & (iii)

D(iii) മാത്രം

Answer:

A. (i) മാത്രം

Read Explanation:

ചന്ദ്രയാൻ 3 

  • ഐ.എസ്.ആർ.ഒ യുടെ മൂന്നാമത്തെ ചാന്ദ്ര ദൗത്യം - ചന്ദ്രയാൻ 3 
  • ചന്ദ്രയാൻ 3ന്റെ പ്രോജക്ട് ഡയറക്ടർ - പി.വീരമുത്തുവേൽ
  • ചന്ദ്രയാൻ 3ന്റെ വിക്ഷേപണ വാഹനം - ജി.എസ്.എൽ.വി മാർക്ക് 3 
  • ഇന്ത്യയുടെ മൂന്നാം ചാന്ദ്രദൗത്യത്തിന്റെ ആദ്യ ചിത്രങ്ങൾ പുറത്തുവിട്ട ഐ.എസ്.ആർ.ഒ യുടെ ഡോക്യുമെന്ററി - സ്‌പേസ് ഓൺ വീൽസ്
  • 2023 ജൂലൈ 14ന് ചന്ദ്രയാൻ 3 വിക്ഷേപിച്ചത് എവിടെ നിന്നാണ് - ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാൻ സ്‌പേസ് സെന്റർ 
  • ചന്ദ്രയാൻ 3 ലെ ലാൻഡറിന്റെ പേരെന്ത് - വിക്രം 
  • ചന്ദ്രയാൻ 3 ലെ റോവറിന്റെ പേരെന്ത് - പ്രഗ്യാൻ 
  • വിക്രം ലാൻഡർ ചന്ദ്രന്റെ ദക്ഷിണധ്രുവപ്രദേശത്ത് വിജയകരമായി ഇറങ്ങിയതെന്ന് - 2023 ഓഗസ്റ്റ് 23 
  • ചന്ദ്രോപരിതലത്തിൽ വിജയകരമായി പര്യവേക്ഷണ വാഹനമിറക്കുന്ന എത്രാമത്തെ രാജ്യമാണ് ഇന്ത്യ - നാലാമത്തെ 
  • ചന്ദ്രന്റെ ദക്ഷിണധ്രുവപ്രദേശത്ത് വിജയകരമായി പര്യവേക്ഷണ വാഹനമിറക്കിയ ലോകത്തെ ആദ്യത്തെ രാജ്യമേത് - ഇന്ത്യ

Related Questions:

ഇന്ത്യയുടെ മിസൈൽമാൻ എന്നറിയപ്പെടുന്നത് ?
ഭൂമിയിൽ നിന്ന് ഏറ്റവും അകലെയെത്തിയ ഇന്ത്യൻ നിർമ്മിത പേടകം ഏത്?
ബഹിരാകാശ ശാസ്ത്രത്തിൽ വിദ്യാർത്ഥികൾക്ക് പരിശീലനം നൽകുക എന്ന ലക്ഷ്യത്തോടെ കൽപന ചൗള ഗവേഷണ കേന്ദ്രം സ്ഥാപിച്ചത് എവിടെയാണ് ?
സ്വതന്ത്ര്യമായി ടാർഗെറ്റു ചെയ്യാവുന്ന ഒന്നിലധികം റീ-എൻട്രി വെഹിക്കിളുകൾ ഘടിപ്പിച്ച ഇന്ത്യയുടെ ബാലിസ്റ്റിക് മിസൈൽ ഏത് ?
ഇന്ത്യൻ ബഹിരാകാശ ഗവേഷണ കേന്ദ്രം (ഐ.എസ്.ആർ.ഒ) സ്ഥാപിതമായ വർഷം ഏത് ?