Challenger App

No.1 PSC Learning App

1M+ Downloads

താഴെപ്പറയുന്നവയിൽ വൈക്കം സത്യാഗ്രഹവുമായി ബന്ധമുള്ള പ്രസ്ഥാവന / പ്രസ്ഥാവനകൾ. കണ്ടെത്തുക

  1. ക്ഷേത്രത്തിൽ പ്രവേശിക്കുന്നതിനും ആരാധന നടത്തുന്നതിനും വേണ്ടിയ സ്വയത്തിനുവേണ്ടിയായിരുന്നു
  2. വഴി നടക്കുന്നതിനുള്ള സ്വാതന്ത്ര്യത്തിനു വേണ്ടിയായിരുന്നു
  3. പിന്തുണ നൽകാൻ മഹാത്മാഗാന്ധി എത്തിയിരുന്നു

    A3 മാത്രം

    B2, 3 എന്നിവ

    C1, 3 എന്നിവ

    D2 മാത്രം

    Answer:

    B. 2, 3 എന്നിവ

    Read Explanation:

    1924 മാർച്ച് 30 തുടങ്ങി 603 ദിവസം നീണ്ടു നിന്ന അയിത്തത്തിനെതിരായ സംഘടിപ്പിക്കപ്പെട്ട സത്യാഗ്രഹ പ്രസ്ഥാനമായിരുന്നു വൈക്കം സത്യാഗ്രഹം. ഇപ്പോഴത്തെ കോട്ടയം ജില്ലയിലെ വൈക്കം മഹാദേവക്ഷേത്രത്തെ കേന്ദ്രീകരിച്ചാണ് ഈ സത്യാഗ്രഹം സംഘടിക്കപ്പെട്ടത്. ക്ഷേത്രത്തിലേയ്ക്കുള്ള പൊതു വഴികളിലൂടെ സമൂഹത്തിലെ എല്ലാ വിഭാഗക്കാർക്കും സഞ്ചരിക്കുവാനുള്ള സ്വാതന്ത്ര്യം നേടിയെടുക്കുക എന്നതായിരുന്നു സത്യാഗ്രഹത്തിന്റെ ലക്ഷ്യം. 1924 മാർച്ച് 30-ന് പുലയ-ഈഴവ-നായർ സമുദായാംഗങ്ങളായ കുഞ്ഞാപ്പി, ഗോവിന്ദപ്പണിക്കർ, ബാഹുലേയൻ എന്നീ മൂന്ന് യുവാക്കളിലൂടെ സത്യാഗ്രഹം ആരംഭിച്ചു. അയിത്തത്തിനെതിരെ ഇന്ത്യയിൽ നടന്ന ആദ്യ സംഘടിത സമരമായി വൈക്കം സത്യാഗ്രഹം മാറി. 603 നാൾ നീണ്ട സത്യാഗ്രഹത്തിനൊടുവിൽ സർക്കാർ പുറപ്പെടുവിച്ച നിരോധന ഉത്തരവുകൾ പിൻ‌വലിക്കാമെന്ന് വ്യവസ്ഥയിൽ 1925 നവംബർ 23-ന് സത്യാഗ്രഹം അവസാനിപ്പിച്ചു


    Related Questions:

    When did Guruvayoor Satyagraha occured?
    രണ്ടാം പഴശ്ശി വിപ്ലവ സമയത്ത് ബ്രിട്ടീഷ് പട്ടാള മേധാവിയായി നിയമിക്കപ്പെട്ടത് ?
    The captain of the volunteer group of Guruvayoor Satyagraha was:
    Who became the self proclaimed temporary ruler after Malabar rebellion?

    മലബാർ കലാപത്തിന്റെ ഭാഗമായി നടന്ന പ്രധാന സംഭവം ?

    1. പൂക്കോട്ടൂർ യുദ്ധം
    2. കുളച്ചൽ യുദ്ധം
    3. കുറച്യർ യുദ്ധം
    4. ചാന്നാർ ലഹള