Challenger App

No.1 PSC Learning App

1M+ Downloads

താഴെപ്പറയുന്നവയിൽ ശരിയായ പ്രസ്താവന ഏത്?

1.''ആവേഗങ്ങളുടെ ദിശ നിയന്ത്രിക്കുന്നതിന് സിനാപ്സിന് മുഖ്യപങ്കുണ്ട്"

2.ന്യൂറോണിന്റെ സിനാപ്റ്റിക് നോബില്‍ നിന്ന് സിനാപ്റ്റിക് വിടവിലേയ്ക്ക് മാത്രമേ നാഡീയപ്രേഷകങ്ങള്‍ സ്രവിക്കൂ.

3.ആവേഗങ്ങള്‍ ഒരു ന്യൂറോണിന്റെ ആക്സോണൈറ്റില്‍ നിന്നും സിനാപ്സിലൂടെ മറ്റൊരു ന്യൂറോണിന്റെ ഡെന്‍ഡ്രൈറ്റിലേയ്ക്ക് മാത്രമേ സഞ്ചരിക്കൂ. 


A1 മാത്രം ശരി.

B2 മാത്രം ശരി.

C3 മാത്രം ശരി.

D1,2,3 ഇവയെല്ലാം ശരി.

Answer:

D. 1,2,3 ഇവയെല്ലാം ശരി.

Read Explanation:

ന്യൂറോണിന്റെ സിനാപ്റ്റിക് നോബില്‍ നിന്ന് സിനാപ്റ്റിക് വിടവിലേയ്ക്ക് മാത്രമേ നാഡീയപ്രേഷകങ്ങള്‍ സ്രവിക്കൂ. അതിനാല്‍ ആവേഗങ്ങള്‍ ഒരു ന്യൂറോണിന്റെ ആക്സോണൈറ്റില്‍ നിന്നും സിനാപ്സിലൂടെ മറ്റൊരു ന്യൂറോണിന്റെ ഡെന്‍ഡ്രൈറ്റിലേയ്ക്ക് മാത്രമേ സഞ്ചരിക്കൂ. ഇക്കാരണത്താല്‍ ആവേഗങ്ങളുടെ ദിശ നിയന്ത്രിക്കുന്നതില്‍ സിനാപ്സിന് മുഖ്യപങ്കുണ്ട്.


Related Questions:

മസ്തിഷ്കത്തിലെ ഏറ്റവും വലിയ ഭാഗം ഏതാണ് ?

തലാമസുമായി ബന്ധപ്പെട്ട ചില പ്രസ്താവനകൾ താഴെ നൽകിയിരിക്കുന്നു. ഇവയിൽ തെറ്റായത് ഏതാണ്?

  1. സെറിബ്രത്തിനു താഴെയായി കാണപ്പെടുന്നു.
  2. ശരീരത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള ആവേഗങ്ങളെ പരിശോധിച്ച് പ്രാധാന്യമുള്ളവയെ സെറിബ്രത്തിലേക്ക് അയക്കുന്നു
  3. ആന്തരസമസ്ഥിതി പരിപാലനത്തിന് പ്രധാന പങ്കു വഹിക്കുന്നു

    റിഫ്ളക്‌സ് പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട ശരിയായ പ്രസ്താവനകൾ ഏതെല്ലാമാണ്?

    1. നമ്മുടെ ഇച്ഛാനുസരണമല്ലാതെ, ഉദ്ദീപനങ്ങൾക്കനുസരിച്ച് ആകസ്‌മികമായി നടക്കുന്ന പ്രതികരണങ്ങളാണ് ഇവ
    2. റിഫ്‌ളക്‌സ് പ്രവർത്തനത്തിൽ ആവേഗങ്ങളെ സുഷുമ്‌നയിലേക്കെത്തിക്കുന്നത് പ്രേരകനാഡിയാണ്
    3. സുഷുമ്‌നയിൽ നിന്നുള്ള നിർദേശം ബന്ധപ്പെട്ട പേശിയിലേക്കു കൊണ്ടു പോകുന്നത് സംവേദനാഡിയാണ്

      മസ്തിഷ്ക ഭാഗങ്ങളെക്കുറിച്ച് താഴെ നൽകിയിരിക്കുന്നവയിൽ ശരിയായ പ്രസ്താവന ഏത്?

      1. തലാമസ് ആന്തര സമസ്ഥിതി പാലനത്തിന് പ്രധാന പങ്കുവഹിക്കുന്നു.

      2. ഹൈപ്പോ തലാമസ് ആവേഗങ്ങളുടെ പുനഃപ്രസരണകേന്ദ്രമായി പ്രവര്‍ത്തിക്കുന്നു.

      ത്വക്കിന്റെ മേൽപാളിയായ അധിചർമ്മം ഉരുണ്ടു കൂടി ചെറിയ മുഴകൾ ഉണ്ടാകുന്ന രോഗാവസ്ഥ?