Challenger App

No.1 PSC Learning App

1M+ Downloads
ആന്തരകർണം സ്ഥിതി ചെയ്യുന്ന അസ്ഥി അറയ്ക്കുള്ളിലെ സ്‌തര നിർമ്മിത അറയ്ക്കുള്ളിൽ നിറഞ്ഞിരിക്കുന്ന ദ്രവം?

Aഎൻഡോലിംഫ്

Bപെരിലിംഫ്

Cബ്ലഡ് പ്ലാസ്മ

Dസെറിബ്രോസ്പൈനൽ ദ്രാവകം

Answer:

A. എൻഡോലിംഫ്

Read Explanation:

  • ആന്തരകർണം സ്ഥിതി ചെയ്യുന്നത് തലയോടിലെ അസ്ഥി നിർമിതമായ അറയ്ക്കുള്ളിലാണ് (Bony labyrinth). 
  • ഈ അസ്ഥി അറയ്ക്കുള്ളിൽ സ്‌തര നിർമിതമായ അറകളും (Membraneous labyrinth) ഉണ്ട്. 
  • സ്‌തര അറയ്ക്കുള്ളിൽ എൻഡോലിംഫ് (Endolymph) എന്ന ദ്രവവും സ്‌തര അറയ്ക്കും അസ്ഥി അറയ്ക്കുമിടയിൽ പെരിലിംഫ് (Perilymph) എന്ന ദ്രവവും നിറഞ്ഞിരിക്കുന്നു. 
  • അർദ്ധവൃത്താകാര കുഴലുകൾ, വെസ്റ്റിബ്യൂൾ, കോക്ലിയ എന്നിവയാണ് ആന്തര കർണത്തിൻ്റെ മുഖ്യഭാഗങ്ങൾ.
  • അർധവൃത്താകാര കുഴലുകളും വെസ്റ്റിബ്യൂളും ശരീരതുലനനില പാലിക്കുന്നതിനും കോക്ലിയ കേൾവിക്കും സഹായിക്കുന്നു.

Related Questions:

ചുറ്റികയുടെ ആകൃതിയിലുള്ള മധ്യ കർണത്തിലെ അസ്ഥി?
' തലച്ചോറിൽ തുടർച്ചയായി ക്രമരഹിതമായ വൈദ്യത പ്രവാഹമുണ്ടാകുന്നു '. ഇത് ഏത് രോഗത്തിന്റെ കാരണമാണ് ?
മസ്തിഷ്കത്തിലെ നാഡീകലകളിൽ അലേയമായ ഒരു തരം പ്രോട്ടീൻ അടിഞ്ഞു കൂടുന്നത് മൂലം ന്യൂറോൺ നശിക്കുന്ന രോഗമാണ് ?
മസ്‌തിഷ്‌കത്തിലേക്കുള്ള ഏതെങ്കിലും രക്തക്കുഴലുകൾ പൊട്ടുന്നതിന്റെ ഫലമായി ഉണ്ടാകുന്ന രക്തപ്രവാഹം?
മണം തിരിച്ചറിയാൻ കഴിയാത്ത അവസ്ഥയെ എന്താണ് വിളിക്കുന്നത്?