Challenger App

No.1 PSC Learning App

1M+ Downloads

താഴെപ്പറയുന്നവയിൽ ശരിയായ പ്രസ്താവന ഏത്?

1.സമയനിർണ്ണയത്തിനായി ഓരോ രാജ്യവും ഒരു നിശ്ചിതരേഖാംശരേഖയെ മാനകരേഖാംശമായി പരിഗണിക്കുന്നു.

2.ഓരോ രേഖാംശരേഖയിലും വ്യത്യസ്ത പ്രാദേശികസമയമായിരിക്കും ഉള്ളത്. ഒരു രാജ്യത്തിൽ തന്നെ വിവിധ സ്ഥലങ്ങൾക്ക് വ്യത്യസ്ത സമയമായാൽ അത് ഒട്ടേറെ ആശയക്കുഴപ്പങ്ങളും പ്രശ്നങ്ങളും ഉണ്ടാക്കും. അതിനാൽ രാജ്യത്തിന്റെ മധ്യഭാഗത്തുകൂടി കടന്നുപോകുന്ന രേഖാംശരേഖയെ മാനകരേഖാംശമായി പരിഗണിക്കുന്നു. 

3.ഈ രേഖയിലെ പ്രാദേശികസമയം രാജ്യത്തെ സ്റ്റാൻഡേർഡ് സമയമായി കണക്കാക്കുന്നു.

A1 മാത്രം.

B2 മാത്രം.

C1ഉം 2ഉം മാത്രം.

D1,2,3 ഇവയെല്ലാം,

Answer:

D. 1,2,3 ഇവയെല്ലാം,

Read Explanation:

സമയനിർണ്ണയം:

  • ഓരോ രാജ്യവും സമയനിർണ്ണയത്തിനായി ഒരു നിശ്ചിത രേഖാംശരേഖയെ മാനകരേഖാംശമായി പരിഗണിക്കുന്നു.

  • ഓരോ രേഖാംശരേഖയിലും വ്യത്യസ്ത പ്രാദേശികസമയമായിരിക്കും. ഒരു രാജ്യത്തിൽ തന്നെ വിവിധ സ്ഥലങ്ങൾക്ക് വ്യത്യസ്ത സമയമായാൽ അത് ഒട്ടേറെ ആശയക്കുഴപ്പങ്ങളും പ്രശ്നങ്ങളും ഉണ്ടാക്കും. അതിനാൽ രാജ്യത്തിന്റെ മധ്യഭാഗത്തുകൂടി കടന്നുപോകുന്ന രേഖാംശരേഖയെ മാനകരേഖാംശമായി പരിഗണിക്കുന്നു.

  • ഈ രേഖയിലെ പ്രാദേശികസമയം രാജ്യത്തെ സ്റ്റാൻഡേർഡ് സമയമായി കണക്കാക്കുന്നു.

മാനകരേഖാംശം:

  • ഓരോ രാജ്യത്തിനും അതിൻ്റേതായ മാനകരേഖാംശമുണ്ട്.

  • ഇന്ത്യയുടെ മാനകരേഖാംശം 82½° കിഴക്ക് രേഖാംശമാണ്.

  • ഇത് അലഹബാദിലൂടെ കടന്നുപോകുന്നു.

പ്രാദേശിക സമയം:

  • ഓരോ രേഖാംശരേഖയിലും സൂര്യൻ്റെ സ്ഥാനം അനുസരിച്ച് പ്രാദേശിക സമയം വ്യത്യാസപ്പെടുന്നു.

  • രേഖാംശരേഖ കിഴക്കോട്ട് പോകുന്തോറും സമയം കൂടുകയും പടിഞ്ഞാറോട്ട് പോകുന്തോറും സമയം കുറയുകയും ചെയ്യുന്നു.

സ്റ്റാൻഡേർഡ് സമയം:

  • ഒരു രാജ്യത്തിൻ്റെ മുഴുവൻ സമയ ആവശ്യങ്ങൾക്കും ഉപയോഗിക്കുന്ന ഏകീകൃത സമയമാണ് സ്റ്റാൻഡേർഡ് സമയം.


Related Questions:

ഭൂമിയും സൂര്യനും ഏറ്റവും അകന്നുപോകുന്ന ദിനം ?
വ്യത്യസ്ത ഋതുക്കളിലെ സവിശേഷത എന്ത്?

ഭൂമിയില്‍ വ്യത്യസ്ത ഋതുക്കള്‍ ഉണ്ടാകുന്നതിനുള്ള കാരണങ്ങള്‍ എന്തെല്ലാം?

1.ഭൂമിയുടെ പരിക്രമണം

2.അച്ചുതണ്ടിന്റെ ചരിവ്

3.അച്ചുതണ്ടിന്റെ സമാന്തരത

The plants sprouting,Mango trees blooming and Jackfruit trees bearing buds. In which season do these usually occur?
പരിക്രമണ തലത്തിൽ നിന്നും ഭൂമിയുടെ അക്ഷാംശ കോണീയ അളവാണ്