App Logo

No.1 PSC Learning App

1M+ Downloads
താഴെപ്പറയുന്നവരിൽ ഘടനാവാദത്തിന്റെ പ്രധാന വക്താവ് ?

Aഎഡ്വേർഡ് ടിച്ച്നർ

Bവില്യം ജെയിംസ്

Cകർട്ട് ലെവിൻ

Dകാൾ റോജർ

Answer:

A. എഡ്വേർഡ് ടിച്ച്നർ

Read Explanation:

ഘടനാവാദം (Structuralism) 

  • മനഃശാസ്ത്രത്തിലെ ആദ്യ ചിന്താധാരയാണ് ഘടനാവാദം
  • ജർമൻ ദാർശനികനായിരുന്ന വില്യം വൂണ്ട്  (Wilhelm Wundt) ഘടനാവാദത്തിനു തുടക്കം കുറിച്ചു.
  • ആദ്യ മനശ്ശാസ്ത്ര പരീക്ഷണശാല (Psychological Laboratory) 1879-ൽ ലിപ്സീഗ് സർവകലാശാലയിൽ  സ്ഥാപിച്ചത് - വില്യം വൂണ്ട് 
  • മനഃശാസ്ത്രത്തിന്റെ പിതാവ് എന്ന് അറിയപ്പെടുന്നത് - വില്യം വൂണ്ട് 
  • പരീക്ഷണ മനശാസ്ത്രത്തിന്റെ പിതാവ് - വില്യം വൂണ്ട്
  • ഒരു വസ്തുവിന്റെ ഘടനയാണ് അതിന്റെ ധർമത്തെ നിർണയിക്കുന്നത് എന്നു വിശ്വസിക്കുന്ന മനഃശാസ്ത്ര ചിന്താധാരയാണ് ഘടനാവാദം.
  • ഘടന മനസ്സിലാവാതെ അതിൻറെ ധർമ്മം മനസ്സിലാക്കാനാവില്ല.
  • വില്യം വൂണ്ടിന്റെ ഘടനാവാദത്തിൽ അപഗ്രഥനത്തിന് വിധേയമാക്കിയ മനസിൻറെ ഘടകങ്ങൾ :-
    • സംവേദനം(Sensation)
    • പ്രത്യക്ഷണം (Perception)
    • സ്മൃതി
    • വികാരം
    • ബിംബം
    • ഉദ്ദേശം
  • വില്യം വൂണ്ടിന്റെ ശിഷ്യനായ എഡ്വേർഡ് ടിച്ച്നർ ആണ് ഘടനാവാദത്തിന്റെ മറ്റൊരു പ്രധാന വക്താവ്.
  • മനുഷ്യമനസ്സിനെ ഘടകങ്ങളായി വിഭജിക്കാനാവുമെന്നും ഈ ഘടകങ്ങളെ കുറിച്ചാണ് മനശാസ്ത്രത്തിൽ പഠിക്കേണ്ടത് എന്നും ഇവർ കരുതി.
  • മനസ്സിനെ സംവേദനങ്ങളായും ആശയങ്ങളായും വികാരങ്ങളായുമൊക്കെ ഇഴപിരിക്കാമെന്ന് ഇവർ വാദിച്ചു.

Related Questions:

Identify the odd one :
താഴെപ്പറയുന്നവയിൽ വൈഗോട്സ്കിയുടെ ആശയവുമായി പൊരുത്തപ്പെടുന്ന പ്രസ്താവന ഏത് ?
Which defense mechanism is characterized by attributing one’s own unacceptable thoughts or feelings to someone else?
വളരെയധികം താൽപര്യത്തോടെ ഇരിക്കുന്ന സമയത്ത് അധ്യാപകൻ പഠിപ്പിച്ചപ്പോൾ എല്ലാ കുട്ടികളും നന്നായി പഠിച്ചു. ഇവിടെ ഏതു സിദ്ധാന്തമാണ് പ്രാവർത്തികമായത് ?
വൈഗോഡസ്കിയുടെ സിദ്ധാന്തവുമായി യോജിക്കുന്ന പ്രസ്താവനയേത് ?