താഴെപ്പറയുന്ന ഇന്നത്തെ ഭൂഖണ്ഡങ്ങളിൽ പുരാതന ഭൂഖണ്ഡമായ ഗോണ്ട്വാനലാൻഡിന്റെ ഭാഗമല്ലാതിരുന്നത് ഏത് ?Aവടക്കേ അമേരിക്കBതെക്കേ അമേരിക്കCഓസ്ട്രേലിയDഅന്റാർട്ടിക്കAnswer: A. വടക്കേ അമേരിക്ക Read Explanation: ഗോണ്ട്വാന ഏകദേശം 180 ദശലക്ഷം വർഷങ്ങൾക്ക് മുമ്പ് വരെ നിലനിന്നിരുന്ന ഒരു മഹാ ഭൂഖണ്ഡമായിരുന്നു ഗോണ്ട്വാന . കാലാന്തരത്തിൽ ഈ ഭൂഖണ്ഡം പല ഭാഗങ്ങളായി തകരുകയും ഒടുവിൽ ഇന്ന് നാം തിരിച്ചറിയുന്ന ഭൂപ്രദേശങ്ങളായി പിരിയുകയും ചെയ്തു. പ്രധാനമായും 6 ഭൂപ്രദേശങ്ങളാണ് ഗോണ്ട്വാനയിൽ നിന്നും രൂപം കൊണ്ടത് : ആഫ്രിക്ക തെക്കേ അമേരിക്ക ഓസ്ട്രേലിയ അന്റാർട്ടിക്ക ഇന്ത്യൻ ഉപഭൂഖണ്ഡം അറേബ്യൻ പെനിൻസുല Read more in App